- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എം ബി രാജേഷ് എംപിയെ തെറ്റിദ്ധരിപ്പിച്ച് ഏഷ്യാനെറ്റ് സ്റ്റുഡിയോയിൽ ചർച്ചക്കെത്തിച്ച് അർണബ് ഗോസ്വാമി; 'തലച്ചോറ് വേണ്ട, ബഹളംകൊണ്ട് താങ്കൾക്ക് അതിജീവിക്കാം'മെന്ന് പറഞ്ഞ് അർണാബിനെ പൊളിച്ചടുക്കി എം ബി രാജേഷ്; അർണബ് കൗസ്വാമിക്ക് വായടപ്പൻ മറുപടി കൊടുത്ത എംപിയെ അഭിനന്ദിച്ച് വി ടി ബൽറാം എംഎൽഎയും
പാലക്കാട്: എം.ബി രാജേഷ് എംപിയെ തെറ്റിദ്ധരിപ്പിച്ച് ചാനൽ ചർച്ചക്കെത്തിച്ച അർണബ് ഗോസ്വാമിക്കെതിരെ തുറന്ന കത്തെഴിതി സി.പി.എം എംപി എംബി രാജേഷ്. മോദി സർക്കാരിന്റെ കഴിഞ്ഞ മൂന്ന് വർഷത്തെ ഭരണത്തെക്കുറിച്ചുള്ള ചർച്ചയ്ക്കായ് ക്ഷണിച്ച് സ്റ്റുഡിയോവിൽ നിന്ന് വേറെ വിഷയം ചർച്ചചെയ്താണ് അർണാബ് വീണ്ടും കള്ളത്തരം കാണിച്ചത്. മോദി സർക്കാർ മൂന്ന് വർഷം പൂർത്തിയാക്കിയ വേളയിൽ റിപ്പബ്ലിക് ചാനൽ നടത്തുന്ന ചർച്ച എന്ന രീതിയിലായിരുന്നു എംപിയെ ചർച്ചയ്ക്ക് ക്ഷണിച്ചത്. എന്നാൽ ചർച്ച തുടങ്ങി ഏതാനം നിമിഷങ്ങൾക്കകം തന്നെ വിഷയം മാറ്റി സൈന്യത്തിന്റെ പ്രത്യേക അധികാര നിയമവുമായി ബന്ധപ്പെട്ട് സിപിഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗം ചർച്ചയ്‌ക്കെടുക്കുകയായിരുന്നു. ഈ സംഭവത്തിൽ അർണാബിന്റെ അലറൽ തന്നെയാണ് പതിവു പോലെ റിപ്പബ്ലിക് സ്റ്റുഡിയോയിൽ സംഭവിച്ചത്. പാലക്കാടുള്ള ഏഷ്യാനെറ്റിന്റെ സ്റ്റുഡിയോയിലാണ് റിപ്പബ്ലിക്കിന്റെ ചർച്ചക്കായി എം ബി രാജേഷിനെ എത്തിച്ചത്. താൻ സമയത്തിന് മുമ്പ് തന്നെ സ്റ്റുഡിയോവിലെത്തിയിരുന്നു അവിടെയെത്തുമ
പാലക്കാട്: എം.ബി രാജേഷ് എംപിയെ തെറ്റിദ്ധരിപ്പിച്ച് ചാനൽ ചർച്ചക്കെത്തിച്ച അർണബ് ഗോസ്വാമിക്കെതിരെ തുറന്ന കത്തെഴിതി സി.പി.എം എംപി എംബി രാജേഷ്. മോദി സർക്കാരിന്റെ കഴിഞ്ഞ മൂന്ന് വർഷത്തെ ഭരണത്തെക്കുറിച്ചുള്ള ചർച്ചയ്ക്കായ് ക്ഷണിച്ച് സ്റ്റുഡിയോവിൽ നിന്ന് വേറെ വിഷയം ചർച്ചചെയ്താണ് അർണാബ് വീണ്ടും കള്ളത്തരം കാണിച്ചത്.
മോദി സർക്കാർ മൂന്ന് വർഷം പൂർത്തിയാക്കിയ വേളയിൽ റിപ്പബ്ലിക് ചാനൽ നടത്തുന്ന ചർച്ച എന്ന രീതിയിലായിരുന്നു എംപിയെ ചർച്ചയ്ക്ക് ക്ഷണിച്ചത്. എന്നാൽ ചർച്ച തുടങ്ങി ഏതാനം നിമിഷങ്ങൾക്കകം തന്നെ വിഷയം മാറ്റി സൈന്യത്തിന്റെ പ്രത്യേക അധികാര നിയമവുമായി ബന്ധപ്പെട്ട് സിപിഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗം ചർച്ചയ്‌ക്കെടുക്കുകയായിരുന്നു. ഈ സംഭവത്തിൽ അർണാബിന്റെ അലറൽ തന്നെയാണ് പതിവു പോലെ റിപ്പബ്ലിക് സ്റ്റുഡിയോയിൽ സംഭവിച്ചത്.
പാലക്കാടുള്ള ഏഷ്യാനെറ്റിന്റെ സ്റ്റുഡിയോയിലാണ് റിപ്പബ്ലിക്കിന്റെ ചർച്ചക്കായി എം ബി രാജേഷിനെ എത്തിച്ചത്. താൻ സമയത്തിന് മുമ്പ് തന്നെ സ്റ്റുഡിയോവിലെത്തിയിരുന്നു അവിടെയെത്തുമ്പോൾ തന്നോട് പറഞ്ഞ വിഷയത്തിലുള്ള ചർച്ച നടക്കുകയാണ്. അത് അവസാനിക്കാൻ പോകുകയായിരുന്നു. അപ്പോൾ താൻ സ്റ്റുഡിയോവിൽ നിന്നും വിഷയം അത് തന്നെയാണോയെന്ന് ഉറപ്പാക്കാൻ പറഞ്ഞു. അതനുസരിച്ച് ജീവനക്കാരൻ മുംബൈ റിപ്പബ്ളിക് ചാനലിലേക്ക് വിളിക്കുകയും വിഷയം ഇത് തന്നെയാണെന്ന് ഉറപ്പാക്കുകയും ചെയ്തു. പിന്നീട് ചർച്ചയാരംഭിച്ചപ്പോഴാണ് വിഷയം മാറിയതായി താനറയുന്നതെന്നും രാജേഷ് പറയുന്നു.
രാജീവ് ചന്ദ്രശേഖരിന്റെ താൽപ്പര്യമാണ് റിപ്പബ്ളിക് ചാനലിൽ നടക്കുന്നതെന്നും എംപി പറഞ്ഞു. 'രാജീവ് ചന്ദ്രശേഖരിന്റെ ശബളക്കാരനെന്ന നിലക്ക് അർണബ് സംസാരിക്കുകയാണ്, ആ ജോലി ചെയ്യുകയാണ്. കേരളത്തിലെ സിപിഐ.എമ്മിനെ ടാർഗെറ്റ് ചെയ്തുകൊണ്ട്.' അദ്ദേഹം പറഞ്ഞു. കേരളത്തിൽ ആരും ചർച്ചചെയ്യാത്ത വിഷയമാണത്. അധാർമ്മികവും സത്യസന്ധമാല്ലാത്തതുമായ കാര്യം. ഏഷ്യാനെറ്റ് സ്റ്റുഡിയോവിൽ നിന്ന് ജീവനക്കാരൻ വിളിച്ച് വിഷയം ഉറപ്പിച്ചതുമായിരുന്നു. പിന്നെ ചർച്ച തുടങ്ങിയാൽ അല്ലെ നമുക്ക് അറിയാൻ കഴിയു. പിന്നെ നമ്മൾ അവിടെ നിന്ന് എഴുനേറ്റാൽ ഒളിച്ചോടിയെന്നു പറയും.' എംപി പറഞ്ഞു. അർണബിനെ ഒരു മാധ്യമപ്രവർത്തകനായ് കണക്കാക്കാൻ കഴിയില്ലെന്നും ആർ.എസ്.എസിന്റെ മീഡിയാ ഗുണ്ടയാണയാളെന്നും എം.ബി രാജേഷ് പറഞ്ഞു.
സംഭവത്തിൽ അർണാബിനെതിരെ തുറന്നുകത്തുമായി രാജേഷ് രംഗത്തെത്തി. അർണാബ് ഗോസ്വാമിയെ പൊളിച്ചടുക്കി കൊണ്ടാണ് രാജേഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. രാജേഷിന്റെ പോസ്റ്റിന് സോഷ്യൽ മീഡിയയിലും വലിയ പിന്തുണ ലഭിച്ചു. അർണാബ് കൗസ്വാമിയെ പൊളിച്ചടുക്കിയ രാജേഷിനെ അഭിനന്ദിച്ച് വിടി ബൽറാം എംഎൽഎയും രംഗത്തെത്തി.
എം ബി രാജേഷന്റെ തുറന്നകത്തിന്റെ പൂർണരൂപം:
'മിസ്റ്റർ അർണബ് ഗോസ്വാമി, ഞാനീ തുറന്ന കത്തെഴുതുന്നത് 26.05.2017ന് രാത്രി 10 മണിക്ക് നടന്ന, ഞാൻ കൂടി പങ്കെടുത്ത ടിവി ഷോയെ കുറിച്ചാണ്. ആ ഷോയ്ക്കിടെ താങ്കൾ എന്നോട് അഹങ്കാരത്തോടെ പറഞ്ഞു, നിങ്ങളെക്കാൾ വലിയ നേതാക്കളെ ഞാൻ കൈകാര്യം ചെയ്തിട്ടുണ്ട്. ചിലപ്പോൾ അത് മാത്രമായിരിക്കും ആ ഷോയിൽ നിങ്ങൾ പറഞ്ഞ ഒരേയൊരു സത്യം. ഈ ഒരൊറ്റ വാചകം മതി താങ്കളുടെ അഹന്തയും അഹങ്കാരവും അൽപത്തരവും വ്യക്തമാക്കാൻ. ഞാനൊരിക്കലും അവകാശപ്പെട്ടിട്ടില്ല ഞാനൊരു വലിയ നേതാവാണെന്ന്. താങ്കൾ എന്നെക്കാൾ വലിയ നേതാക്കളെ കൈകാര്യം ചെയ്തിരുന്നതുകൊണ്ട്, എനിക്ക് സത്യസന്ധരും പരിഷ്‌കൃതരും ബുദ്ധിയും ബോധവുമുള്ള അവതാരകരുടെ ചർച്ചകളിൽ പങ്കെടുക്കാനുള്ള അവസരമുണ്ടായി.
സ്വയം അഹങ്കരിക്കാനുള്ള എല്ലാ അവകാശവും താങ്കൾക്കുണ്ട്. പക്ഷേ താങ്കളെക്കുറിച്ച് ഞാൻ കരുതുന്നത് താങ്കൾ പക്ഷപാതിയായ, മുൻവിധിക്കാരനായ, പൂർണതയില്ലാത്ത, വിശ്വാസ്യതയില്ലാത്ത, ജേണലിസ്റ്റ് എന്ന നിലയിൽ ആത്മവിശ്വാസം പോലുമില്ലാത്തയാളാണ് എന്നാണ്. താങ്കളുടെ ദൗർബല്യത്തെക്കുറിച്ച് താങ്കൾ തന്നെ ബോധവാനാണ് എന്ന് കരുതുന്നു. ആ ആത്മവിശ്വാസക്കുറവിനെ മറച്ചുപിടിക്കാനാണ് താങ്കൾ ഷോയ്ക്കിടെ അലറുകയും പൊട്ടിത്തെറിക്കുകയും ചെയ്യുന്നതെന്ന് എനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട്. ഞാൻ കണ്ടതിലും വെച്ച് ഏറ്റവും അസന്മാർഗിയായിട്ടുള്ള പ്രവർത്തകൻ താങ്കളാണ്.26.05.2017ന് എനിക്ക് നിങ്ങളുടെ ചാനലിൽ നിന്നും ചർച്ചയിൽ പങ്കെടുക്കാൻ ക്ഷണം കിട്ടി. മോദി സർക്കാരിന്റെ മൂന്നു വർഷങ്ങൾ എന്നായിരുന്നു വിഷയം. 10 മുതൽ 10.15 വരെയാണ് സമയം. നിങ്ങളുമായി ചേർന്നു പ്രവർത്തിക്കുന്ന ഏഷ്യാനെറ്റ് ചാനൽ സ്റ്റുഡിയോവിൽ ഞാൻ ചെന്നപ്പോൾ ചർച്ച അവസാനിക്കാറായിരുന്നു.
ഏഷ്യാനെറ്റിന്റെ പാലക്കാട് സ്റ്റുഡിയോയിൽ അന്വേഷിച്ച് വിഷയം സ്ഥിരീകരിക്കാൻ ഞാൻ ഏഷ്യാനെറ്റിലെ തൊഴിലാളികളോട് ആവശ്യപ്പെട്ടു. എന്റെ മുന്നിൽ വെച്ച് തന്നെ അരവിന്ദ് എന്നയാൾ താങ്കളുടെ ചാനലിലേക്ക് വിളിച്ച് വീണ്ടും ഉറപ്പിച്ചു, വിഷയം മോദി സർക്കാരിന്റെ മൂന്നു വർഷങ്ങൾ തന്നെ. പെട്ടെന്നാണ് അറിയുന്നത് ചർച്ചയുടെ വിഷയം കോടിയേരിയുടെ സൈന്യത്തിനെതിരായ പ്രസംഗമാണ് ചർച്ചയ്‌ക്കെടുത്തത് എന്ന്. ഷോ അപ്പോൾ തന്നെ ബഹിഷ്‌കരിക്കാമായിരുന്നു എനിക്ക്. പക്‌ഷേ അങ്ങനെ ചെയ്തിരുന്നെങ്കിൽ എന്റെ അസാന്നിധ്യത്തിൽ താങ്കൾ എന്നെക്കുറിച്ച് കള്ളം പറയും, ഞാൻ ഷോയിൽ നിന്ന് ഓടിപ്പോയെന്ന്. അങ്ങനെയൊരു സന്ദർഭം സൃഷ്ടിക്കാതിരിക്കാനാണ് കെട്ടിച്ചമച്ച ഒരു വിഷയത്തിലുള്ള ഒരു ചർച്ചയിൽ ഞാൻ പങ്കെടുത്തത്.
കോടിയേരി സൈന്യത്തെ അധിക്ഷേപിച്ചു എന്ന താങ്കളുടെ അടിസ്ഥാനമില്ലാത്ത ആരോപണത്തെ, താങ്കളുടെ സംസ്‌കാരശൂനന്യമായ പൊട്ടിത്തെറികൾക്കിടയിൽ കിട്ടിയ ചുരുങ്ങിയ സമയത്തിനുള്ളിൽ ഞാൻ എതിർക്കാൻ ശ്രമിച്ചു. കേരളത്തിലെ ഒരു ടിവി ചാനലും എന്തിന് ഏഷ്യാനെറ്റ് പോലും ഈ വിഷയം ചർച്ച ചെയ്തില്ല, കോടിയേരിയുടെ പ്രസ്താവന അഫ്‌സ്പ നിയമത്തെക്കുറിച്ചാണെന്നും സൈന്യത്തെക്കുറിച്ചല്ലായെന്നും എല്ലാവർക്കും അറിയാം. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയിൽ താങ്കൾ സിപിഐഎമ്മിനെതിരായ ആരോപണങ്ങൾ തുടർന്നു.
മണിപ്പൂരിൽ അഫ്്‌സ്പയുടെ ബലത്തിൽ നടപ്പാക്കിയ 1528 കൊലപാതകങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെടുന്ന 27.04.2016ലെ സുപ്രിം കോടതി വിധി ഞാൻ താങ്കളുടെ ശ്രദ്ധയിൽ പെടുത്താൻ ശ്രമിച്ചു. അസൗകര്യമുണ്ടാക്കുന്ന ആ വസ്തുത താങ്കൾ അവഗണിച്ചു. അഫ്‌സ്പയുമായി ബന്ധപ്പെട്ട അത്തരം കാര്യങ്ങൾ താങ്കൾ ശ്രദ്ധിച്ചു കാണില്ല... താങ്കളുടെ പത്രപ്രവർത്തനവും ആങ്കറിങ്ങും എത്രമാത്രം ഒച്ചയുണ്ടാക്കാം എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണല്ലോ, അതിൽ ശ്രദ്ധയോടെയുള്ള വായനക്കോ അപ്‌ഡേഷനോ വിഷയത്തിൽ ആഴത്തിലുള്ള അറിവോ സൂക്ഷ നിരീക്ഷണമോ അതിനു വേണ്ട. താങ്കളെപ്പോലുള്ളവർക്ക് ശബ്ദം കൊണ്ട് തന്നെ അതിജീവിക്കാം. തലച്ചോറ് വേണ്ട.
പിന്നീട് താങ്കൾ, ഒരു ഭീരുവിനെപ്പോലെ സംഘ സേനയാൽ സുരക്ഷിതമായി ചുറ്റപ്പെട്ട് സിപിഐഎമ്മിനെതിരെ നുണകൾ തുപ്പാൻ തുടങ്ങി, എനിക്ക് ഇടപെടാൻ ഒരവസരം പോലും തരാതെ. ഇന്ത്യൻ ആർമിയെ അപമാനിച്ചിട്ടില്ലെന്ന് ഞാൻ വ്യക്തമാക്കിയിട്ടും പട്ടാളത്തിനെതിരെ എന്ന് പിന്നീട് താങ്കൾ, ഒരു ഭീരുവിനെപ്പോലെ സംഘ സേനയാൽ സുരക്ഷിതമായി ചുറ്റപ്പെട്ട് സിപിഐഎമ്മിനെതിരെ നുണകൾ തുപ്പാൻ തുടങ്ങി, എനിക്ക് ഇടപെടാൻ ഒരവസരം പോലും തരാതെ. ഇന്ത്യൻ ആർമിയെ അപമാനിച്ചിട്ടില്ലെന്ന് ഞാൻ വ്യക്തമാക്കിയിട്ടും പട്ടാളത്തിനെതിരെ എന്ന് സബ്‌ടൈറ്റിൽ എന്റെ ചിത്രത്തോട് ചേർത്ത് വെച്ചു. അനുസരണയുള്ള അടിമയ്ക്ക് ഉടമയെ സന്തോഷിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങളിലൊന്നായി മാത്രമേ ഇതിനെ കാണാൻ കഴിയൂ.
രാജീവ് ചന്ദ്രശേഖറിനെയും സംഘ് പരിവാറിനെയും താങ്കൾക്ക് സന്തോഷിപ്പിക്കേണ്ടിയിരിക്കുന്നു. സിപി ഐഎമ്മിനെതിരായ നിലവാരം കുറഞ്ഞ അഭിപ്രായ പ്രകടനങ്ങളിലൂടെ പ്രൈമറി സ്‌കൂൾ കുട്ടിയേക്കാൾ പരിതാപകരമാണ് താങ്കൾക്ക് ചരിത്രത്തെക്കുറിച്ചുള്ള അറിവ് എന്ന് എനിക്ക് മനസ്സിലായി. ചരിത്രത്തെക്കുറിച്ചുള്ള താങ്കളുടെ അറിവില്ലായ്മ ചരിത്രം പഠിപ്പിച്ച ടീച്ചറെ ലജ്ജിപ്പിക്കും. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ കമ്മ്യൂണിസ്റ്റുകളുടെ പങ്കിനെക്കുറിച്ചറിയണമെങ്കിൽ തുടക്കക്കാർക്കുള്ള ലഘുലേഖകൾ ഞാൻ വേണമെങ്കിൽ താങ്കൾക്ക് നൽകാം. വലിയ വലിയ കൃതികൾ താങ്കൾക്ക് ദഹിക്കില്ല. കമ്മ്യൂണിസ്റ്റുകളല്ല, വിഡി സവർക്കർ ആണ് ബ്രിട്ടീഷുകാർക്ക് നിരന്തരം ക്ലെമൻസി പെറ്റീഷനുകൾ നൽകി സ്വാതന്ത്ര്യ സമരത്തെ ചതിച്ചത്. അത് കേട്ടപ്പോൾ ജീവിതത്തിൽ ആദ്യമായി കേൾക്കുന്നതായാണ് താങ്കൾ പെരുമാറിയത്. നമ്മുടെ ചരിത്രത്തെപ്പറ്റിയറിയാൻ ട്യൂഷൻ ക്ലാസുകളുടെ സഹായവും തേടാവുന്നതാണ്.
എന്തായാലും,താങ്കളുടെ കുറവുകൾ മറികടക്കാൻ കഠിനാധ്വാനം ചെയ്താൽ ചില കാര്യങ്ങളെങ്കിലും താങ്കൾക്ക് കൂടുതൽ മനസ്സിലാക്കാൻ കഴിയും. പക്ഷേ, എനിക്കുറപ്പില്ല, പെരുമാറ്റത്തിന്റെയും സംസ്‌കാരത്തിന്റെയും അടിസ്ഥാന പാഠങ്ങൾ പഠിച്ചെടുക്കാൻ താങ്കൾ ബുദ്ധിമുട്ടും.
എനിക്ക് ആർമി ഒരു ന്യൂസ്‌റൂം അനുഭവം മാത്രമല്ല. ഞാൻ മിലിട്ടറി ഹോസ്പിറ്റലിലാണ് ജനിച്ചത്. എന്റെ കുട്ടിക്കാലം ആർമി അന്തരീക്ഷത്തിലായിരുന്നു. അർണബ്, കുറേക്കാലം ഇന്ത്യൻ ആർമിയെ സേവിച്ച പിതാവിന്റെ അഭിമാനിയായ മകനാണ് ഞാൻ. 1971ലെ യുദ്ധത്തിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ഒരു ആർമി കുടുംബത്തിൽ ജനിച്ചുവളർന്ന അനുഭവം എനിക്കുമുണ്ട്. എത്ര വൃത്തികെട്ട രീതിയിലാണ് താങ്കൾ സ്‌ക്രീനിൽ സ്വയം അവതരിപ്പിക്കുന്നത് എന്ന് ഒരിക്കലെങ്കിലും കണ്ടുനോക്കണം. ഞാൻ താങ്കൾക്ക് ഇതെഴുതാൻ ധൈര്യപ്പെട്ടത് ഞാനൊരു വലിയ നേതാവല്ലാത്തതുകൊണ്ടാണ്...