തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ നടപടികൾക്കെതിരെ കേരള നിയമ സഭയിൽ പ്രമേയം അവതരിപ്പിക്കാൻ നീക്കം. ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പ്രമേയം പാസാക്കാനാണ് ഒരുങ്ങുന്നത്. പ്രമേയം കൊണ്ടുവരണമെന്ന് പലരും ആവശ്യപ്പെട്ടെന്നും ഇക്കാര്യം പരിശോധിക്കുമെന്നും സ്പീക്കർ എംബി രാജേഷ് പറഞ്ഞു.

പ്രമേയം എന്ന് അവതരിപ്പിക്കുമെന്നതുൾപ്പെടെ ഇന്ന് തീരുമാനിക്കുമെന്നാണ് സൂചന. നാളത്തെ നയപ്രഖ്യാപന പ്രസംഗത്തിൽ ലക്ഷദ്വീപ് വിഷയവും ഉൾപ്പെടുത്തിയേക്കും. ഒപ്പം വാക്സിൻ വിതരണത്തിലെ അതൃപ്തിയും നയപ്രഖ്യാപന പ്രസംഗത്തിൽ ഉൾപ്പെടുത്തിയേക്കും.

ഇതിനിടെ ലക്ഷദ്വീപ് വിഷയത്തിൽ സംയുക്ത നീക്കത്തിന് പ്രതിപക്ഷം തയ്യാറെടുക്കുന്നുണ്ട്. രാഷ്ട്രപതിയെ സമീപിക്കാനാണ് ആലോചന. തുടർപ്രക്ഷോഭ പരിപാടികൾ ആലോചിക്കാൻ ഇന്ന് സർവകക്ഷിയോഗം ചേരുന്നുണ്ട്. പ്രഫുൽ പട്ടേലിന്റെ വിവാദ ഉത്തരവുകൾക്കെതിരെ ഒറ്റക്കെട്ടായി നിയമപോരാട്ടത്തിന് ഇറങ്ങണമെന്ന അഭിപ്രായമാണ് ശക്തം.

സർവകക്ഷി യോഗത്തിൽ ദ്വീപിലെ ബിജെപി പാർട്ടിയും പങ്കെടുക്കുന്നുണ്ട്. യോഗത്തിൽ ബിജെപി സ്വീകരിക്കാൻ ാേപവുന്ന നിലപാടും നിർണായകമാണ്. വിവാദ നടപടികളിൽ പ്രതിഷേധിച്ച് ബിജെപി നേതാക്കൾ കൂട്ടത്തോടെ രാജി വെച്ചിരുന്നു. ലക്ഷദ്വീപിലെ മുൻ ചീഫ് കൗൺസിലർമാരും പങ്കെടുക്കും.