- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അസമത്വത്തിന്റെ ഭയാനകമായ വ്യാപനമാണ് 2014 മുതൽ ഇന്ത്യയിലുണ്ടായത്; ഗാൾവാൾക്കർ വിഭാവനം ചെയ്ത ' ഒരു രാഷ്ട്രം, ഒരു നേതാവ് , ഒരു പ്രത്യയശാസ്ത്രം' എന്ന അവസ്ഥയിലേക്കാണ് ഇന്ത്യ നയിക്കപ്പെടുന്നത്: എം.ബി.രാജേഷ്
തൃശ്ശൂർ: അമിതാധികാരവും മൂലധനവും മതരാഷ്ട്രവാദവും സന്ധിക്കുന്ന വിഷമസന്ധിയിലാണ് ഇന്ത്യ ഇന്ന് അകപ്പെട്ടിട്ടുള്ളത് എന്ന് നിയമസഭാസ്പീക്കർ എം.ബി.രാജേഷ് . ഗാൾവാൾക്കർ വിഭാവനം ചെയ്ത ' ഒരു രാഷ്ട്രം, ഒരു നേതാവ് , ഒരു പ്രത്യയശാസ്ത്രം ' എന്ന അവസ്ഥയിലേക്കാണ് ഇന്ത്യ നയിക്കപ്പെടുന്നത്.
എക്‌സിക്യുട്ടീവിനെ ശക്തിപ്പെടുത്തി അധികാരം കേന്ദീകരിക്കുകയും മുഴുവൻ ഭരണഘടനാ സ്ഥാപനങ്ങളെയും ദുർബലപ്പെടുത്തുകയും ചെയ്യുന്നു. അസമത്വത്തിന്റെ ഭയാനകമായ വ്യാപനമാണ് 2014 മുതൽ ഇന്ത്യയിലുണ്ടാകുന്നതെന്ന് ഉദാഹരണസഹിതം അദ്ദേഹം സമർത്ഥിച്ചു. ഹിന്ദുത്വശക്തികളും മൂലധനശക്തികളും ചേർന്ന സഖ്യമാണ് ഇന്ന് ഇന്ത്യ നേരിടുന്ന ഭീഷണിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സെക്യുലർ ഫോറം തൃശ്ശൂർ, പരിസര കേന്ദ്രത്തിൽ (കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആസ്ഥാന മന്ദിരം ) സംഘടിപ്പിച്ച സെമിനാർ 'ഇന്ത്യൻ ഭരണഘടന: ചരിത്രവും വർത്തമാനവും ' എന്ന വിഷയം അവതരിപ്പിച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡോ. വി.ജി. ഗോപാലകൃഷ്ണൻ മോഡറേറ്ററായി. ഭരണഘടന സംബന്ധിച്ച വിവിധ വിഷയങ്ങളിൽ ഡോ.കെ.പി. എൻ. അമ്യത (മതനിരപേക്ഷത ), ഡോ. പി.എം. ആരതി (ലിംഗനീതി), പി.എൻ.ഗോപീകൃഷ്ണൻ (ആവിഷ്‌കാര സ്വാതന്ത്ര്യം ), അഡ്വ.വി എം. ശ്യാംകുമാർ (സ്വാതന്ത്ര്യം ) എന്നിവർ സംസാരിച്ചു. അഡ്വ. വി.എൻ. ഹരിദാസ് , ടി. സത്യനാരായണൻ , അഡ്വ.വിനീത്കുമാർ എന്നിവരും സംസാരിച്ചു.
മറുനാടന് ഡെസ്ക്