'സംഗീതം പഠിക്കണം എന്ന മോഹവുമായി ഒരുപാട് അലഞ്ഞു.. ഒടുവിൽ എത്തിച്ചേർന്നത് ഒരു സിംഹത്തിന്റെ മടയിൽ ആയിരുന്നു'- ഈ ചിത്രങ്ങൾ കണ്ട് മോഹൻലാൽ ചിത്രമായ ആറാം തമ്പുരാനിലെ ഈ ഡയലോഗ് ഓർത്തു പോയാൽ അതിൽ അൽഭുതമൊന്നുമില്ല. മലയാളത്തിന്റെ പ്രിയ ഗായകൻ എം ജി ശ്രീകുമാർ എന്നാൽ സിംഹത്തിന്റെ കൂട്ടിൽ കയറി സരിഗമ പഠിപ്പിക്കാൻ ധൈര്യം കാണിച്ചു. ആഫ്രിക്കൻ രാജ്യമായ സാംബിയയിൽ ഭാര്യയോടൊപ്പം പര്യടനത്തിലാണ് എം ജി ശ്രീകുമാർ. ഈ ചിത്രങ്ങൾ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് അദ്ദേഹത്തിന്റെ ആരാധകർ ശരിക്കും ഞെട്ടിയത്. സിംഹങ്ങളെ തൊട്ടും തലോടിയും എം ജിയും ഭാര്യ ലേഖയും നിൽക്കുന്ന ചിത്രങ്ങളാണ് എം ജി ശ്രീകുമാർ തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്തത്.

സിംഹത്തിന്റെ തലയിൽ തലോടിക്കൊണ്ട് എം ജി ശ്രീകുമാരും വാലിൽ പിടിച്ച് ഭാര്യയുടെയും ചിത്രങ്ങളാണ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രങ്ങൾ കണ്ട് ആരാധകർ ശരിക്കും ഞെട്ടിയിട്ടുണ്ട്. സിംഹങ്ങൾക്കൊപ്പം ധൈര്യസമേതം സഞ്ചരിച്ച എംജിയുടെയും ഭാര്യയുടെയും ധൈര്യം സമ്മതിച്ചിരിക്കുന്നു എന്ന കമന്റുകളാണ് ധാരാളം. പതിനായിരം രൂപ കൊടുത്തു വാങ്ങിയ സിംഹമാണോ അതോ സ്റ്റഫ് ചെയ്ത സിംഹമാണോ ഇതെന്നുമാണ് മറ്റു ചിലർ സംശയത്തോടെ പറഞ്ഞിരിക്കുന്നത്. എന്തായാലും സിംഹത്തിനൊപ്പം എംജിയുള്ള ഫോട്ടോ ഫേസ്‌ബുക്കിൽ വൈറലായിട്ടുണ്ട്.