- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാനൽ ചർച്ചകളിൽ കോൺഗ്രസിന്റെ മുഖമായി തിളങ്ങവേ പൊടുന്നനേ അപ്രത്യക്ഷനായത് എംപിയായി മാറി ഒരു വർഷം തികയും മുമ്പേ; എത്ര ഭക്ഷണം കഴിച്ചിട്ടും മെലിയാൻ തുടങ്ങിയതോടെ ആശുപത്രിയിൽ എത്തിയപ്പോൾ തിരിച്ചറിഞ്ഞത് കരളിലും പാൻക്രിയാസിലും രോഗമെന്ന്; ക്യാൻസറെന്ന് കരുതി ചികിൽസിക്കാൻ തുടങ്ങവേ രണ്ടാം പരിശോധനയിൽ മറ്റൊരു രോഗമെന്ന് കണ്ടെത്തിയതോടെ വീണ്ടും പ്രതീക്ഷ; രണ്ടാം ജന്മത്തിന്റെ പ്രതീക്ഷകൾക്കൊടുവിൽ അപ്രതീക്ഷിതമായി ഷാനവാസിനെ തേടി മരണത്തിന്റെ കാലൊച്ചയും
കോഴിക്കോട്: ചാനൽ ചർച്ചകളിൽ സജീവമായിരുന്ന ഷാനവാസിനെ 2010ൽ ഒരു ദിവസം പെട്ടെന്നു കാണാതായി. മാരക രോഗം ബാധിച്ചു ചികിൽസയിലാണെന്ന് പിന്നീട് അറിഞ്ഞു. ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്നു കരുതിയെങ്കിലും മരണത്തെ തോൽപ്പിച്ച് വിജയശ്രീലാളിതനായി അദ്ദേഹം എത്തി. 2010ലെ റമസാൻ കാലത്ത് ശരീരം പതിവിലധികം ക്ഷീണിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഒരു സ്വകാര്യ ആശുപത്രിയിൽ ചികിൽസയ്ക്കായെത്തിയതോടെയാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ പരീക്ഷണ കാലം തുടങ്ങുന്നത്. ഇതിനെ ഷാനവാസ് മനക്കരുത്തുകൊണ്ടാണ് മറികടന്നത്. ഇതിനൊപ്പം ഭാഗ്യവും കൂടെ നിന്നു. രോഗത്തെ ഷാനവാസ് പൂർണ്ണമായും മറികടന്നുവെന്ന സന്ദേശം നൽകിയാണ് കോൺഗ്രസ് വർക്കിങ് പ്രസിഡന്റായി ഷാനവാസിനെ ഹൈക്കമാണ്ട് നിയമിച്ചത്. അർഹിക്കുന്ന അംഗീകാരം കിട്ടിയ നേതാവ് ആ പദവിയിൽ ആഗ്രഹിച്ചതൊന്നും ചെയ്യാതെയാണ് വിടവാങ്ങുന്നത്. അസുഖത്തെ രണ്ട് തവണ നിശ്ചയദാർഡ്യം കൊണ്ട് തോൽപ്പിച്ച നേതാവായിരുന്നു ഷാനവാസ്. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഷാനവാസ് പൊതുരംഗത്തു നിന്ന് കുറച്ചു നാൾ വിട്ടു നിന്നിരുന്നു. പിന

കോഴിക്കോട്: ചാനൽ ചർച്ചകളിൽ സജീവമായിരുന്ന ഷാനവാസിനെ 2010ൽ ഒരു ദിവസം പെട്ടെന്നു കാണാതായി. മാരക രോഗം ബാധിച്ചു ചികിൽസയിലാണെന്ന് പിന്നീട് അറിഞ്ഞു. ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്നു കരുതിയെങ്കിലും മരണത്തെ തോൽപ്പിച്ച് വിജയശ്രീലാളിതനായി അദ്ദേഹം എത്തി.
2010ലെ റമസാൻ കാലത്ത് ശരീരം പതിവിലധികം ക്ഷീണിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഒരു സ്വകാര്യ ആശുപത്രിയിൽ ചികിൽസയ്ക്കായെത്തിയതോടെയാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ പരീക്ഷണ കാലം തുടങ്ങുന്നത്. ഇതിനെ ഷാനവാസ് മനക്കരുത്തുകൊണ്ടാണ് മറികടന്നത്. ഇതിനൊപ്പം ഭാഗ്യവും കൂടെ നിന്നു. രോഗത്തെ ഷാനവാസ് പൂർണ്ണമായും മറികടന്നുവെന്ന സന്ദേശം നൽകിയാണ് കോൺഗ്രസ് വർക്കിങ് പ്രസിഡന്റായി ഷാനവാസിനെ ഹൈക്കമാണ്ട് നിയമിച്ചത്. അർഹിക്കുന്ന അംഗീകാരം കിട്ടിയ നേതാവ് ആ പദവിയിൽ ആഗ്രഹിച്ചതൊന്നും ചെയ്യാതെയാണ് വിടവാങ്ങുന്നത്. അസുഖത്തെ രണ്ട് തവണ നിശ്ചയദാർഡ്യം കൊണ്ട് തോൽപ്പിച്ച നേതാവായിരുന്നു ഷാനവാസ്.
ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഷാനവാസ് പൊതുരംഗത്തു നിന്ന് കുറച്ചു നാൾ വിട്ടു നിന്നിരുന്നു. പിന്നീട് രാഷ്ട്രീയത്തിൽ സജീവമായി. ചൊവ്വാഴ്ച അസുഖമുണ്ടായ ദിവസവും പാർലമെന്റിൽ അദ്ദേഹം പ്രസംഗിച്ചിരുന്നു. നേരത്തേയും അതീവ ഗുരതരാവസ്ഥയിൽ ഷാനവാസ് എ്ത്തിയിരുന്നു. അന്ന് ആദ്യ പരിശോധനയിൽ ഗുരുതരമായ കാൻസറാണെന്നു കണ്ടെത്തുന്നു. മരണത്തിനു കീഴടങ്ങാൻ തയാറാകുന്ന വേളയിൽ അടുത്ത പരിശോധനയുടെ ഫലം പുറത്തുവരുന്നു. ആദ്യ പരിശോധനാഫലം തെറ്റ്. രോഗം ക്യാൻസറായിരുന്നില്ല. എല്ലാവർഷവും നോമ്പു കഴിയുമ്പോൾ ഷാനവാസ് സ്വന്തം ഭാരം നോക്കും.
അഞ്ചോ ആറോ കിലോ ഭാരം കുറഞ്ഞിരിക്കും. പക്ഷേ, അത്തവണ നോക്കിയപ്പോൾ തൂക്കത്തിൽ ഏഴു കിലോയുടെ കുറവ്. ഒരാഴ്ചയ്ക്കുശേഷം വീണ്ടും ഒരു കിലോകൂടി കുറഞ്ഞു. തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പോയി സിടി സ്‌കാൻ എടുത്തു. വയറ്റിലെ ബൈൽ ഡക്ടിൽ കല്ലു വളർന്ന് ബ്ളോക്ക് ആയിരിക്കുന്നു. വയറ്റിൽ മുഴപോലെ എന്തോ ഒന്ന്. എത്രയുംവേഗം അത് എടുത്തുകളയണം. ശസ്ത്രക്രിയയ്ക്ക് ഡോക്ടർമാർ തീയതിയും കുറിച്ചു. വയർ തുറന്നുവച്ചപ്പോൾ പെട്ടെന്ന് ഡോക്ടർമാർ ഒരു കാര്യം കണ്ടുപിടിച്ചു കരളിൽ അസാധാരണമായി എന്തോ വളർന്നിരിക്കുന്നു മൾട്ടിപ്പിൾ ഗ്രോത്ത്.
കരളിൽ കണ്ട വളർച്ചയുടെ ഭാഗം എടുത്ത് ബയോപ്സി പരിശോധനയ്ക്കു കൊടുത്തു. പതോളജിസ്റ്റിന്റെ റിപ്പോർട്ട് വൈകാതെ വന്നു ഇതു കാൻസറാണ്. കാൻസറിന്റെ ഗുരുതരമായ ഘട്ടം. ഇനി വയറിൽ ശസ്ത്രകിയ നടത്തിയിട്ടു കാര്യമില്ല. കരളിൽ ഗുരുതരമായ കാൻസർ ആണെങ്കിൽ മറ്റൊരു ഓപ്പറേഷൻ റിസ്‌ക് ആണ്. അങ്ങനെ ആറു മണിക്കൂറോളം തുറന്നുവച്ചിരുന്ന വയർ ഡോക്ടർമാർ തുന്നിക്കെട്ടി. കീമോതെറപ്പി ഉൾപ്പെടെ എല്ലാം ചികിൽസയ്ക്കും സമയക്രമവും നിശ്ചയിച്ചു. എന്നാൽ പിന്നീട് കാൻസറല്ലെന്ന് തെളിഞ്ഞു. ശബ്ദം നഷ്ടമാവുകയും ശരീരം പകുതിയായി കുറയുകയും ചെയ്യുന്ന ഗുരുതര രോഗമായിരുന്നു അന്ന് ഷാനവാസിനെ പിടികൂടിയത്.
രോഗം ഭേദമായ ശേഷം വീണ്ടും രാഷ്ട്രീയത്തിൽ സജീവമായി. വയനാട് നിന്ന് രണ്ടാതവണയും മികച്ച ഭൂരിപക്ഷത്തിൽ വയനാടിൽ നിന്ന് ജയിച്ച് എംപിയായി. അതിന് ശേഷം പിന്നീടൊരിക്കലും ഷാനവാസിന്റെ രോഗ വാർത്ത മലയാളികളെ വേദനിപ്പിക്കാനെത്തി. ഡൽഹയിൽ എംപിമാരുടെ ക്വാർട്ടേഴ്സിൽ താമസിക്കുന്നകിനിടെ ഷാനവാസിന് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു ഉടൻതന്നെ മറ്റു എംപിമാർ ചേർന്ന് ഷാനവാസിനെ എയിംസിൽ എത്തിച്ചു. അദ്ദേഹത്തിന്റെ വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിൽ അല്ലെന്ന് ഡോക്ടർമാർ പറഞ്ഞു. നാഡിമിടിപ്പും താഴ്ന്നിരുന്നു. രാത്രിയോടെ ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും വീണ്ടും വഷളാവുകയായിരുന്നു.
ഇതിനേയും ഷാനവാസ് മനകരുത്തിൽ അതിജീവിച്ചു. പ്രളയകാലത്തും മറ്റും വയനാട്ടിൽ സജീവമായി തന്നെ ഷാനവാസ് ഇടപെട്ടിരുന്നു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വീണ്ടും ഷാനവാസ് മത്സരിക്കുമെന്ന് ഏവരും വിലയിരുത്തി. അതിനുള്ള പ്രവർത്തനങ്ങളിലേക്ക് ഷാനവാസും മാറിയിരുന്നു. ഇതിനിടെയാണ് ഏവരേയും ഞെട്ടിച്ച് ഷാനവാസിന്റെ മരണവാർത്ത എത്തുന്നത്.

