- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എം.ഐ. ഷാനവാസ് എംപിക്ക് വിട നൽകി കേരളം; കലൂർ തോട്ടത്തുംപടി മുസ്ലിം ജമാഅത്ത് പള്ളി കബർസ്ഥാനിൽ ഔദ്യോഗിക ബഹുമതികളോടെ കബറടക്കം; സംസ്ക്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരിൽ രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും അടക്കം അനേകം കോൺഗ്രസ് നേതാക്കൾ
കൊച്ചി: അന്തരിച്ച വയനാട് എംപിയും ലോക്‌സഭാ അംഗവുമായ എം.ഐ. ഷാനവാസിന് ജന്മനാട് വിട നൽകി. വ്യാഴാഴ് രാവിലെ 11 മണിയോടെ കലൂർ തോട്ടത്തുംപടി മുസ്ലിം ജമാഅത്ത് പള്ളി കബർസ്ഥാനിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു കബറടക്കം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, കെ. സുധാകരൻ തുടങ്ങിയ മുതിർന്ന കോൺഗ്രസ് നേതാക്കൾ സംസ്‌കാരചടങ്ങിൽ പങ്കെടുത്തു. കരൾമാറ്റിവെക്കൽ ശസ്ത്രക്കിയക്കു ശേഷമുണ്ടായ അണുബാധയെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്ന എം ഐ ഷാനവാസ്(67) ബുധനാഴ്ച പുലർച്ചെ ഒന്നേ മുക്കാലോടെയാണ് മരിച്ചത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ബുധനാഴ്ച ഉച്ചയോടെ മൃതദേഹം കൊച്ചിയിലെത്തിച്ചു. മുതിർന്ന കോൺഗ്രസ് നേതാക്കൾ ചേർന്ന് ഏറ്റുവാങ്ങിയ മൃതദേഹം എറണാകുളം നോർത്തിലെ വസതിയിലും ടൗൺഹാളിലും പൊതുദർശനത്തിന് വെച്ചു. എകെ ആന്റണിയടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളടക്കം ആയിരക്കണക്കിനാളുകൾ ഷാനവാസിന് അന്ത്യാഞ്ജലി അർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ മന്ത്രിമാരായ ഇ.പി

കൊച്ചി: അന്തരിച്ച വയനാട് എംപിയും ലോക്‌സഭാ അംഗവുമായ എം.ഐ. ഷാനവാസിന് ജന്മനാട് വിട നൽകി. വ്യാഴാഴ് രാവിലെ 11 മണിയോടെ കലൂർ തോട്ടത്തുംപടി മുസ്ലിം ജമാഅത്ത് പള്ളി കബർസ്ഥാനിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു കബറടക്കം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, കെ. സുധാകരൻ തുടങ്ങിയ മുതിർന്ന കോൺഗ്രസ് നേതാക്കൾ സംസ്‌കാരചടങ്ങിൽ പങ്കെടുത്തു.
കരൾമാറ്റിവെക്കൽ ശസ്ത്രക്കിയക്കു ശേഷമുണ്ടായ അണുബാധയെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്ന എം ഐ ഷാനവാസ്(67) ബുധനാഴ്ച പുലർച്ചെ ഒന്നേ മുക്കാലോടെയാണ് മരിച്ചത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ബുധനാഴ്ച ഉച്ചയോടെ മൃതദേഹം കൊച്ചിയിലെത്തിച്ചു. മുതിർന്ന കോൺഗ്രസ് നേതാക്കൾ ചേർന്ന് ഏറ്റുവാങ്ങിയ മൃതദേഹം എറണാകുളം നോർത്തിലെ വസതിയിലും ടൗൺഹാളിലും പൊതുദർശനത്തിന് വെച്ചു. എകെ ആന്റണിയടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളടക്കം ആയിരക്കണക്കിനാളുകൾ ഷാനവാസിന് അന്ത്യാഞ്ജലി അർപ്പിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ മന്ത്രിമാരായ ഇ.പി. ജയരാജൻ, വി എസ്. സുനിൽകുമാർ, മാത്യു.ടി. തോമസ്, ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവരും മുതിർന്ന കോൺഗ്രസ് നേതാക്കളും അന്തിമോപചാരം അർപ്പിച്ചു. പ്രിയപ്പെട്ട നേതാവിനെ അവസാനമായി കാണാൻ നിരവധി കോൺഗ്രസ് പ്രവർത്തകരും എത്തിയിരുന്നു.
2009ലും 2014ലും വയനാട് ലോകസഭ മണ്ഡലത്തിൽ നിന്നും ജയിച്ചു കയറിയ എംഐ ഷാനവാസ് സംസ്ഥാന കോൺഗ്രസിലെ മികച്ച സംഘാടകനായിരുന്നു. കെഎസ്‌യുവിലൂടെ രാഷ്ട്രീയത്തിലെത്തിയ ഷാനവാസ് കോൺഗ്രസിലെ കലുഷിതമായ ഗ്രൂപ്പ് യുദ്ധ കാലഘട്ടങ്ങളിലെ കരുത്തുറ്റ സാന്നിദ്ധ്യമായിരുന്നു. സഹപ്രവർത്തകർ ഷാജിയെന്ന് സ്‌നേഹപൂർവ്വം വിളിച്ചിരുന്ന ഷാനവാസിനെ എന്നും കോൺഗ്രസിലെ അടിയൊഴുക്കുകളെ നിയന്ത്രിച്ചിരുന്ന തന്ത്രശാലിയായാണ് രാഷ്ട്രീയ കേരളം കണ്ടത്.
ഐ ഗ്രൂപ്പിനൊപ്പമായിരുന്ന ഷാനവാസ് കെ മുരളീധരന്റെ രാഷ്ട്രീയ ഉദയത്തെ ചോദ്യം ചെയ്ത് രൂപംകൊണ്ട തിരുത്തൽവാദി സംഘത്തിലെ പ്രധാനിയായിരുന്നു. രമേശ് ചെന്നിത്തലക്കും ജി കാർത്തികേയനുമൊപ്പം കോൺഗ്രസിലെ തിരുത്തൽവാദ ശബ്ദമായിരുന്ന ഷാനവാസ് പതിറ്റാണ്ടുകളോളം കെപിസിസി ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.

