കോഴിക്കോട് : കെപിസിസി വർക്കിങ് പ്രസിഡന്റും വയനാട് എംപിയുമായ എം.ഐ ഷാനവാസിന്റ വേർപാടിൽ അതിയായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.

വിദ്യാർത്ഥി കാലഘട്ടം മുതൽ കോൺഗ്രസിൽ മാത്രം പ്രവർത്തിച്ച എം.ഐ ഷാനവാസ് പാർട്ടിക്കകത്ത് തിരുത്തിയും ചെറുത്തും മുന്നേറിയ ഒരു അപൂർവ്വ രാഷ്ട്രീയ വ്യക്തിത്വമാണ്. മൂന്ന് തവണ നിയമസഭാ തെരഞ്ഞെടുപ്പിലും രണ്ട് തവണ ലോക്സഭാ തെരഞ്ഞെടുപ്പിലും പരാജയപ്പെട്ടപ്പോഴും വിശ്വസിച്ച പാർട്ടിയിലും ആദർശത്തിലും ഉറച്ച് നിന്ന ഷാനവാസിന് രാഷ്ട്രീയ കേരളം നൽകിയ ഉചിതമായ അംഗീകാരമാണ് 2009 ൽ വയനാട് ലോക്സഭാ മണ്ഡലത്തിൽ ലഭിച്ച ഏറ്റവും വലിയ ഭൂരിപക്ഷം.

പിറന്ന സമുദായത്തിന് നേരെ ഉണ്ടാകുന്ന ചില ഗൂഢാലോചനകൾക്കെതിരെ നിലപാടെടുത്തതിന്റെ പേരിൽ കോൺഗ്രസിനുള്ളിലും പുറത്തും അനഭിമതനാകേണ്ടി വന്നപ്പോഴും പാർട്ടിയിൽ ഉറച്ച് നിന്ന് പൊരുതിയ വ്യക്തിയാണ് എം.ഐ. ഷാനവാസ്. കോൺഗ്രസ്സിന്റെ സംസ്ഥാന വർക്കിങ് പ്രസിഡന്റ് സ്ഥാനം അദ്ദേഹത്തിന് അവസാന നിമിഷത്തിൽ നൽകിയ ചെറിയ അംഗീകാരം മാത്രമാണെന്ന് പറയേണ്ടിയിരിക്കുന്നു.
കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നു.