- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി ഗോവിന്ദപ്പിള്ളയുടെ പത്നി പ്രൊഫ. എംജെ രാജമ്മ അന്തരിച്ചു
തിരുവനന്തപുരം: മാർക്‌സിസ്റ്റ് സൈദ്ധാന്തികനും ചിന്തകനുമായിരുന്ന പി ഗോവിന്ദപ്പിള്ളയുടെ ഭാര്യ പ്രൊഫ. എം ജെ രാജമ്മ (89) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി 11.30നായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് അൽപ്പസമയത്തിനു ശേഷമായിരുന്നു മരണം. സംസ്‌കാരം ബുധനാഴ്ച വൈകിട്ട് അഞ്ചിന് തൈക്കാട് ശാന്തികവാടത്തിൽ. ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ എം ജി രാധാകൃഷ്ണൻ, പിഎസ് സി അംഗമായ ആർ പാർവതീദേവി എന്നിവരാണ് മക്കൾ: മരുമക്കൾ: ജയശ്രീ (വി എസ്എസ്‌സി), വി ശിവൻകുട്ടി (സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം). വിവിധ സർക്കാർ കോളേജുകളിൽ അദ്ധ്യാപികയായിരുന്ന രാജമ്മയും മാർക്‌സിസ്റ്റ് സഹയാത്രികയായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ചിറ്റൂർ ഗവ. കോളേജിലേക്ക് സ്ഥലം മാറ്റി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽനിന്ന് വിരമിക്കുമ്പോൾ ഫിലോസഫിവിഭാഗം മേധാവിയായിരുന്നു. കമ്യൂണിസ്റ്റ് നേതാവ് എം എൻ ഗോവിന്ദൻനായരുടെ അനന്തരവളാണ് എം ജെ രാജമ്മ.
തിരുവനന്തപുരം: മാർക്‌സിസ്റ്റ് സൈദ്ധാന്തികനും ചിന്തകനുമായിരുന്ന പി ഗോവിന്ദപ്പിള്ളയുടെ ഭാര്യ പ്രൊഫ. എം ജെ രാജമ്മ (89) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി 11.30നായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് അൽപ്പസമയത്തിനു ശേഷമായിരുന്നു മരണം. സംസ്‌കാരം ബുധനാഴ്ച വൈകിട്ട് അഞ്ചിന് തൈക്കാട് ശാന്തികവാടത്തിൽ.
ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ എം ജി രാധാകൃഷ്ണൻ, പിഎസ് സി അംഗമായ ആർ പാർവതീദേവി എന്നിവരാണ് മക്കൾ: മരുമക്കൾ: ജയശ്രീ (വി എസ്എസ്‌സി), വി ശിവൻകുട്ടി (സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം).
വിവിധ സർക്കാർ കോളേജുകളിൽ അദ്ധ്യാപികയായിരുന്ന രാജമ്മയും മാർക്‌സിസ്റ്റ് സഹയാത്രികയായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ചിറ്റൂർ ഗവ. കോളേജിലേക്ക് സ്ഥലം മാറ്റി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽനിന്ന് വിരമിക്കുമ്പോൾ ഫിലോസഫിവിഭാഗം മേധാവിയായിരുന്നു. കമ്യൂണിസ്റ്റ് നേതാവ് എം എൻ ഗോവിന്ദൻനായരുടെ അനന്തരവളാണ് എം ജെ രാജമ്മ.