- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉഗ്രമൂർത്തിയായ ഒരു അവതാരത്തെ എടുത്ത് മടിക്കീഴിൽ വച്ചിട്ട് ചെറിയ അവതാരങ്ങളെ വിരട്ടുന്നത് എന്തിനാണ് പിണറായി സഖാവേ? കടുത്ത പിണറായി ഭക്തർ പോലും സോഷ്യൽ മീഡിയയിൽ കൈവിടുന്നു; എം കെ ദാമോദരന്റെ സാൻഡിയാഗോ മാർട്ടിൻ പ്രേമം സർക്കാറിനെ കുറിച്ചുള്ള പ്രതീക്ഷകൾ കെടുത്തുന്നു
തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിൽ ഇടതു സർക്കാർ അധികാരത്തിലേറിയപ്പോൾ ഏറെ പ്രതീക്ഷകൾ ഉണ്ടായിരുന്നു. പല വിഷയങ്ങളിലും സർക്കാറിന്റെ നിലപാടുകൾ എല്ലാവരും സ്വാഗതം ചെയ്യുകയുമുണ്ടായി. എന്നാൽ, യുഡിഎഫ് സർക്കാറിന്റെ കാലത്ത് അഡ്വക്കേറ്റ് ജനറൽ ദണ്ഡപാണിയുടെ നിലപാടുകൾ കാരണം ഏറെ പഴികേൾക്കേണ്ട അവസ്ഥ വന്നു. സമാനമായി രീതിയിൽ എൽഡിഎഫിനെയും ഒരു മാൻഡ്രേക്ക് പിടികൂടിയിരിക്കയാണ്. പണം പറ്റാതെ മുഖ്യമന്ത്രിയുടെ നിയമ ഉപദേഷ്ടാവായി നിയമിച്ച മുതിർന്ന അഭിഭാഷകൻ എം കെ ദാമോദരന്റെ നിലപാടുകളാണ് സർക്കാറിനെ വീണ്ടും വിവാദത്തിലാക്കിയത്. ഇതോടെ ഇതുവരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ അനുകൂലിച്ചുകൊണ്ടിരുന്ന സോഷ്യൽ മീഡിയ സർക്കാറിനെതിരെ തിരിഞ്ഞിരിക്കയായിരുന്നു. ലോട്ടറി രാജാവ് സാൻഡിയാഗോ മാർട്ടിന് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് കോടതിയിൽ ഹാജരായ നടപടിയാണ് സോഷ്യൽ മീഡിയയുടെ കടുത്ത വിമർശനത്തിന് ഇടയാക്കിയത്. ലോട്ടറി രാജാവ് സാൻഡിയാഗോ മാർ്ട്ടിന്റെ സ്വത്ത് വഹകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. ഈ ഉത്തരവിനെ
തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിൽ ഇടതു സർക്കാർ അധികാരത്തിലേറിയപ്പോൾ ഏറെ പ്രതീക്ഷകൾ ഉണ്ടായിരുന്നു. പല വിഷയങ്ങളിലും സർക്കാറിന്റെ നിലപാടുകൾ എല്ലാവരും സ്വാഗതം ചെയ്യുകയുമുണ്ടായി. എന്നാൽ, യുഡിഎഫ് സർക്കാറിന്റെ കാലത്ത് അഡ്വക്കേറ്റ് ജനറൽ ദണ്ഡപാണിയുടെ നിലപാടുകൾ കാരണം ഏറെ പഴികേൾക്കേണ്ട അവസ്ഥ വന്നു. സമാനമായി രീതിയിൽ എൽഡിഎഫിനെയും ഒരു മാൻഡ്രേക്ക് പിടികൂടിയിരിക്കയാണ്. പണം പറ്റാതെ മുഖ്യമന്ത്രിയുടെ നിയമ ഉപദേഷ്ടാവായി നിയമിച്ച മുതിർന്ന അഭിഭാഷകൻ എം കെ ദാമോദരന്റെ നിലപാടുകളാണ് സർക്കാറിനെ വീണ്ടും വിവാദത്തിലാക്കിയത്. ഇതോടെ ഇതുവരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ അനുകൂലിച്ചുകൊണ്ടിരുന്ന സോഷ്യൽ മീഡിയ സർക്കാറിനെതിരെ തിരിഞ്ഞിരിക്കയായിരുന്നു.
ലോട്ടറി രാജാവ് സാൻഡിയാഗോ മാർട്ടിന് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് കോടതിയിൽ ഹാജരായ നടപടിയാണ് സോഷ്യൽ മീഡിയയുടെ കടുത്ത വിമർശനത്തിന് ഇടയാക്കിയത്. ലോട്ടറി രാജാവ് സാൻഡിയാഗോ മാർ്ട്ടിന്റെ സ്വത്ത് വഹകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. ഈ ഉത്തരവിനെതിരെ ഹർജി നൽകിയ ലോട്ടറി വ്യവസായി സാന്റിയാഗോ മാർട്ടിനുവേണ്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേഷ്ടാവായ എം കെ ദാമോദരൻ എത്തിയത്. സംഭവം വിവാദമായതോടെ സോഷ്യൽ മീഡിയയിൽ പിണറായി വിജയന്റെ നിലപാടിനെതിരെ കടുത്ത വിമർശമാണ് ഉയർന്നത്.
ഉഗ്രമൂർത്തിയായ ഒരു അവതാരത്തെ എടുത്ത് മടിക്കീഴിൽ വച്ചിട്ട് ചെറിയ അവതാരങ്ങളെ എന്തിനാണ് പിണറായി വിജയൻ വിരട്ടുന്നതെന്ന ചോദ്യം ഉന്നയിച്ചുകൊണ്ടുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ സജീവമായിട്ടുണ്ട്. മനു അഭിഷേക് സിങ്വി മാർട്ടിന് വേണ്ടി ഹാജരായപ്പോൾ കോൺഗ്രസുകാർ തന്നെയാണ് അന്ന് എതിർപ്പുയർത്തിയത്. ഇക്കാര്യങ്ങൾ അടക്കം ചൂണ്ടിക്കാട്ടി കൊണ്ടാണ് പലരുടെയും ഫേസ്‌ബുക്ക് പോസ്റ്റ്. കോൺഗ്രസുകാരുടെ ഈ മൂല്യബോധം പോലും എന്തുകൊണ്ടാണ് കമ്മ്യൂണിസ്റ്റുകാർക്ക് ഇല്ലാതെ പോയതെന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിലൂടെ പലരും ഉന്നയിക്കുന്നത്. പ്രഭാവർമ്മയെയും പുത്തലത്ത് ദിനേശനെയും പോലുള്ള മാന്യന്മാരായ ഉപദേഷ്ടാക്കൾ നിലവിലുള്ള അവസ്ഥയിൽ എന്തിനാണ് ഈ വലിയ അവതാരത്തെ ചുമക്കുന്നതെന്നാണ് എല്ലാവരുടെയും ചോദ്യം.
യുഡിഎഫ് സർക്കാറിന് ധാർമ്മിക മൂല്യങ്ങളിൽ സംഭവിച്ച വീഴ്‌ച്ചയാണ് എൽഡിഎഫിന് വൻ വിജയം സമ്മാനിച്ചത്. അന്നത്തെ സർക്കാറിന്റെ അതേമാതൃക എൽഡിഎഫ് തുടരുന്നതിൽ ദുഃഖമുള്ളവരാണ് സോഷ്യൽ മീഡിയയിൽ പ്രതികരണവുമായി എത്തിയതും. ഇത്തരം കേസുകൾ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് ഏറ്റെടുക്കുന്ന കാര്യത്തിൽ സർക്കാരിന് വ്യക്തമായ ഒരു നയം ഉണ്ടാകണമെന്നും നീതി നടന്നു എന്നു മാത്രമല്ല, നടന്നത് നീതിയാണ് എന്നു ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്തവും സർക്കാരിനും മുഖ്യമന്ത്രിക്കും ഉണ്ടെന്നും ഓർമ്മപ്പെടുത്തുന്നവർ നിരവധിയാണ്.
വിവാദത്തിൽ എം കെ ദാമോദരനെയും സർക്കാറിനെയും വിമർശിച്ച് ശ്യാംലാൽ എന്നയാൾ ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്: 'യാതൊരു പ്രതിഫലവും പറ്റാതെ എം കെ ദാമോധരൻ മുഖ്യമന്ത്രിയുടെ നിയമോപദേശകൻ ആയി പ്രവർത്തിക്കുന്നു. അതെ ദാമോധരൻ വൻ പ്രതിഫലം പറ്റികൊണ്ട് വ്യാജ ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിന് വേണ്ടി ഹൈക്കോടതിൽ ഹാജരാകുന്നു. ശരിക്കുള്ള നിയമോപദേശം ആർക്കായിരിക്കും അദ്ദേഹം നൽകുക?
സമാനമായ വിധത്തിൽ സർക്കാറിനെ കളിയാക്കിക്കൊണ്ട് നിരവധി പേരാണ് ഫേസ്‌ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്. ഐസ്‌ക്രീ കേസിലെ നിലപാട് മാറ്റത്തെയും നിരവധി പേർ വിമർശിച്ചു. ഇതേക്കുറിച്ച് ഹരീഷ് വാസുദേവൻ പ്രതികരിച്ചത് ഇങ്ങനെ:
സംസ്ഥാന സർക്കാരിന്റെ സുപ്രീംകോടതിയിലെ അഭിഭാഷകനായിരുന്ന രമേഷ് ബാബു മാറി പ്രകാശ് ആയി. എന്നിട്ടും കെ.കെ വേണുഗോപാൽ തന്നെയാണ് ഐസ്‌ക്രീം കേസിൽ ഹാജരായതും ഇന്ന് കോടതിയിൽ ഘോരഘോരം കുഞ്ഞാലിക്കുട്ടിക്കു വേണ്ടി വാദിച്ചതും. അതായത് ഇത് സെലക്റ്റ് ചെയ്യുകയായിർന്നു.
മുൻ അഡ്വ ജനറൽ കെ.പി.ദണ്ഡപാണിയും അഡീ.അഡ്വ.ജനറൽ ജലീലും സുപ്രീംകോടതിയിൽ പോയി ഇന്ന് കെ.കെ വേണുഗോപാലിനെ കണ്ട് സംസാരിച്ചതും, ഐസ്‌ക്രീം കേസിന്റെ വാദം നടക്കുമ്പോൾ കോടതിയിൽ ഇരുന്നതും എന്തിന്? പിണറായി വിജയന്റെയോ അഡ്വക്കറ്റ് ജനറലിന്റെയോ അറിവും സമ്മതവും ഇക്കാര്യത്തിൽ ഉണ്ടോ?
വിഷയത്തിൽ സോഷ്യൽ മീഡിയയുടെ പ്രതികരണങ്ങൾ ഇങ്ങനെ: