- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യാവിഷൻ ചാനൽ എത്രയും പെട്ടെന്നു തിരിച്ചുവരുമെന്ന് ഡോ എം കെ മുനീർ; വ്യക്തിപരമായ നഷ്ടമാണെങ്കിലും ജീവിതത്തിൽ പരാജയപ്പെടാനാകില്ല; താൻ എന്നും ബലിയാടായെന്നും മുനീർ ജെ ബി ജംഗ്ഷനിൽ
തിരുവനന്തപുരം: മലയാളത്തിലെ ആദ്യ മുഴുവൻ സമയ വാർത്താ ചാനൽ ഇന്ത്യാവിഷൻ എത്രയുംപെട്ടെന്നു തിരിച്ചുവരുമെന്നു ചാനൽ സ്ഥാപക ചെയർമാൻ മന്ത്രി ഡോ. എം കെ മുനീർ. പീപ്പിൾ ടിവിയുടെ ജെബി ജംഗ്ഷൻ പരിപാടിയിൽ മലയാളം കമ്യൂണിക്കഷൻസ് മാനേജിങ് ഡയറക്ടറും എഡിറ്ററുമായ ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മുനീർ. തനിക്കു വ്യക്തിപരമായി ഏ
തിരുവനന്തപുരം: മലയാളത്തിലെ ആദ്യ മുഴുവൻ സമയ വാർത്താ ചാനൽ ഇന്ത്യാവിഷൻ എത്രയുംപെട്ടെന്നു തിരിച്ചുവരുമെന്നു ചാനൽ സ്ഥാപക ചെയർമാൻ മന്ത്രി ഡോ. എം കെ മുനീർ. പീപ്പിൾ ടിവിയുടെ ജെബി ജംഗ്ഷൻ പരിപാടിയിൽ മലയാളം കമ്യൂണിക്കഷൻസ് മാനേജിങ് ഡയറക്ടറും എഡിറ്ററുമായ ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മുനീർ.
തനിക്കു വ്യക്തിപരമായി ഏറെ നഷ്ടമുണ്ടാക്കിയ സംരംഭമായിരുന്നു ഇന്ത്യാവിഷനെന്നും തിരിച്ചുകൊണ്ടുവരാനായില്ലെങ്കിൽ തന്റെ ജീവിതം പരാജയമായിക്കുമെന്നും മുനീർ പറഞ്ഞു. ഇന്നു പ്രസരണ രംഗത്തില്ലാത്ത ചാനൽ തിരിച്ചുകൊണ്ടുവരേണ്ട ഉത്തരവാദിത്തം തനിക്കുണ്ട്.
ഇന്ത്യാവിഷൻ എം കെ മുനീർ എന്ന വ്യക്തിക്കു വലിയ നഷ്ടങ്ങളുണ്ടാക്കിയ പ്രസ്ഥാനമാണ്. പക്ഷേ, കേരളത്തിലെ മാദ്ധ്യമരംഗത്തിന് വലിയ സംഭാവന ചെയ്തിട്ടുണ്ട്. ഒരു വാർത്താ സംസ്‌കാരം ഉണ്ടാക്കാൻ ശ്രമിച്ചതിൽ താൻ അഭിമാനിക്കുകയും ചെയ്യുന്നു. വ്യക്തിജീവിതത്തിലും രാഷ്ടീയത്തിലും വലിയൊരു നഷ്ടക്കച്ചവടമാണ് ഇന്ത്യാവിഷൻ. കേരളത്തിലെ എന്നെ എതിർക്കുന്ന ബഹുഭൂരിഭാഗം പേരും ഈ ചാനൽകൊണ്ടുവന്നതിൽ അനുകൂലിക്കുന്നുണ്ട്.
നമ്മൾ ഓരോ സമയത്തും എടുക്കുന്ന തീരുമാനങ്ങൾ നിർണായകമാണ്. അതിന്റെ യാത്രയിൽ നഷ്ടമോ ലാഭമോ ഒക്കെയുണ്ടായാലും തീരുമാനത്തെ അതിന്റെ ഇടത്തെത്തിക്കണം. നാറാണത്തു ഭ്രാന്തനെപ്പോലെ മുകളിൽ കൊണ്ടുപോയിട്ട് താഴേക്കെത്തിക്കാൻ പറ്റില്ല. ഇന്ത്യാവിഷൻ നിരവധി പേരുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രശ്‌നമാണ്. തൊഴിലാളികൾ, ഓഹരിയെടുത്തിട്ടുള്ളവർ എന്നിവർക്കു ഞാനൊരു വഞ്ചനാകാൻ പാടില്ല. എല്ലാ രീതിയിലും ചാനൽ തിരിച്ചുകൊണ്ടുവരികയും ജീവനക്കാരുടെയും പണം നിക്ഷേപിച്ചവരുടെയും പ്രശ്‌നങ്ങൾക്കു പരിഹാരമുണ്ടാക്കുകയാണ് തന്റെ ലക്ഷ്യം.
ഒരു ജീവിതത്തിൽ പരാജയവും വിജയവും ഉണ്ടാകാം. എം കെ മുനീറിനെ സംബന്ധിച്ച് ഏറ്റവും വലിയ ദൗത്യത്തിൽ പരാജയമുണ്ടാകുന്നതു തന്റെ ജീവിതത്തിന്റെതന്നെ പരാജയമാണ്. അതുകൊണ്ട് ഇന്ത്യാവിഷനെ വിജയിപ്പിച്ച് ആർക്കെങ്കിലും കൈമാറുന്നതിൽ തനിക്കു ബുദ്ധിമുട്ടില്ല. തനിക്ക് അഞ്ചു ലക്ഷം രൂപയുടെ ഓഹരി മാത്രമേ ഉള്ളൂ. ഹോൾഡിങ് കമ്പനിക്കു മുപ്പതു ശതമാനത്തോളം ഓഹരിയുണ്ട്. ആരെങ്കിലും കമ്പനി വാങ്ങാൻ വരുന്നതിൽ സന്തോഷമേയുള്ളൂ. ഏറ്റവും അടുത്ത സുഹൃത്തുക്കൾക്കു വരെ തന്നെ സംശയമായി.
തടസമില്ലാത്ത വാർത്താ ചാനൽ എന്ന സങ്കൽപം പറഞ്ഞപ്പോൾ തുടക്കത്തിൽ പലരും നിരുത്സാഹപ്പെടുത്തിയതാണ്. എം കെ മുനീർ മാത്രമായി തുടങ്ങിയതല്ല ഇന്ത്യാവിഷൻ. രാഷ്ട്രീയത്തിൽ നിൽക്കുന്നയാളായതിനാലും ജനശ്രദ്ധയുള്ളയാളായതിനാലും ഇന്ത്യാവിഷൻ പ്രശ്‌നത്തിൽ എം കെ മുനീർ മാത്രം എപ്പോഴും ബലിയാടാവുകയാണ്. ഇന്ത്യാ വിഷൻ തുടങ്ങുമ്പോൾ രാഷ്ട്രീയം നോക്കിയിട്ടില്ല. എല്ലാ രാഷ്ട്രീയക്കാരും പിന്താങ്ങിയിട്ടുണ്ട്. താൻ ഇന്ത്യാവിഷന്റെ പേരിൽ പീഡിപ്പിക്കപ്പെട്ടതിൽ രാഷ്ട്രീയമില്ല. ഇന്ത്യാവിഷനിൽ ഡോ. മുനീറിന്റെ ഭാഗത്തു ഒരു മാനേജ്‌മെന്റ് വിദഗ്ധന്റെ അഭാവമുണ്ടായിരുന്നു. ജേണലിസ്റ്റുകൾക്കു വേണ്ടിയുള്ള ചാനലായിരുന്നു ഇന്ത്യാവിഷൻ. ആ സാഹചര്യത്തിൽ ഒരുപാട് ഒത്തുതീർപ്പുകൾ വേണ്ടിവരും.
സദുദ്ദേശമാണ് ഇന്ത്യാവിഷന്റെ കാര്യത്തിൽ ആദ്യവും ഇപ്പോഴുമുള്ളത്. തനിക്ക് ഇന്ത്യാവിഷൻ സാമ്പത്തികമായി യാതൊരു ലാഭവുമുണ്ടായിട്ടില്ല. ഇന്ത്യാവിഷനിൽ താൻ തന്റേതായ ഒരു താൽപര്യവും കൊണ്ടുവന്നിട്ടില്ല. സങ്കുചിതമായ ഒന്നും ചെയ്തിട്ടില്ല. ഇനിയും സാമ്പത്തിക ലാഭമുണ്ടാകുമെന്ന വിശ്വാസമില്ലെന്നും മുനീർ പറഞ്ഞു. ആദ്യമായാണ് മുനീർ ഇന്ത്യാവിഷൻ പ്രശ്‌നത്തിൽ നിലപാടു വ്യക്തമാക്കുന്നത്.