- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പി.പി.ഇ കിറ്റണിഞ്ഞ് കോവിഡ് വാർഡുകൾ സന്ദർശിച്ച് എം കെ സ്റ്റാലിൻ; ഡോക്ടർമാർക്കും രോഗികൾക്കും ആശ്വാസം പകർന്ന് മുഖ്യമന്ത്രിയുടെ എൻട്രി
ചെന്നൈ: പിപിഇ കിറ്റ് ധരിച്ച് കോവിഡ് വാർഡ് സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഡോക്ടർമാർക്കും രോഗികൾക്കും ആശ്വാസം പകരുന്നതിനാണ് സ്റ്റാലിൻ പിപിഇ കിറ്റ് ധരിച്ച് കോവിഡ് വാർഡിലും ഐസിയുവിലും സന്ദർശനം നടത്തിയത്. കോയമ്പത്തൂർ മെഡിക്കൽ കോളേജിലും ഇഎസ്ഐ ആശുപത്രിയിലുമാണ് സ്റ്റാലിൻ സന്ദർശനം നടത്തിയത്.
മുഖ്യമന്ത്രിയായ ശേഷം ഇത്തരത്തിലുള്ള സ്റ്റാലിന്റെ ആദ്യ സന്ദർശനമാണിത്. ഉപദേശങ്ങൾക്ക് വിരുദ്ധമായിട്ടാണ് തന്റെ സന്ദർശനമെന്നും അദ്ദേഹം വ്യക്തമാക്കി. 'ഉപദേശങ്ങൾ മറികടന്ന് രോഗികൾക്കും കുടുംബങ്ങൾക്കും പുറമെ ജീവൻ അപകടത്തിൽ കഴിയുന്ന ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും ഉറപ്പുനൽകുന്നതിനാണ് ഞാൻ പോയത്' സന്ദർശനത്തിന് ശേഷം സ്റ്റാലിൻ ട്വീറ്റ് ചെയ്തു.
വൈദ്യശാസ്ത്രത്തിന് പുറമെ മറ്റുള്ളവർ നൽകുന്ന ആശ്വാസവും രോഗം ഭേദമാക്കും. സംസ്ഥാന സർക്കാർ ജനങ്ങൾക്ക് ആത്മവിശ്വാസം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തമിഴ്നാട്ടിൽ കോയമ്പത്തൂരിലെ കോവിഡ് വ്യാപനം രൂക്ഷമായ സ്ഥിതിയുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കോയമ്പത്തൂരിൽ മാത്രം 3600 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു.
മറുനാടന് ഡെസ്ക്