- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളാപ്പള്ളി 'കണിച്ചുകുളങ്ങര താക്കറേ'....; നടേശനെപ്പോലുള്ള പിശാചുകൾക്ക് പച്ചവെള്ളം പോലും കൊടുക്കരുത്; മനുഷ്യത്വം നഷ്ടമായ ഡ്രാക്കുളമാരെ ഒറ്റപ്പെടുത്തണം: മാതൃഭൂമി ചാനൽ ചർച്ചയിലെ എം ലിജുവിന്റെ പഞ്ച് ഡയലോഗിന് കൈയടിച്ച് സോഷ്യൽ മീഡിയ
തിരുവനന്തപുരം: 'നടേശനെപ്പോലുള്ള പിശാചുകൾക്ക് കുടിക്കാൻ പച്ചവെള്ളം പോലും കൊടുക്കരുത്. മനുഷ്യത്വം നഷ്ടമായ ഇത്തരത്തിലുള്ള ഡ്രാക്കുളമാരെ ഒറ്റപ്പെടുത്തണം. വീട്ടിൽ കയറ്റരുത് ഇവനെപ്പോലെയുള്ളവരെ'- കോൺഗ്രസ് നേതാവ് എം ലിജുവിന്റെ വാക്കുകൾക്ക് സോഷ്യൽ മീഡിയ ഒറ്റമനസോടെയാണ് പിന്തുണ നൽകിയത്. നൗഷാദ് എന്ന മനുഷ്യസ്‌നേഹിയെ അപഹസിക്കുന്ന തരത്തി
തിരുവനന്തപുരം: 'നടേശനെപ്പോലുള്ള പിശാചുകൾക്ക് കുടിക്കാൻ പച്ചവെള്ളം പോലും കൊടുക്കരുത്. മനുഷ്യത്വം നഷ്ടമായ ഇത്തരത്തിലുള്ള ഡ്രാക്കുളമാരെ ഒറ്റപ്പെടുത്തണം. വീട്ടിൽ കയറ്റരുത് ഇവനെപ്പോലെയുള്ളവരെ'- കോൺഗ്രസ് നേതാവ് എം ലിജുവിന്റെ വാക്കുകൾക്ക് സോഷ്യൽ മീഡിയ ഒറ്റമനസോടെയാണ് പിന്തുണ നൽകിയത്. നൗഷാദ് എന്ന മനുഷ്യസ്‌നേഹിയെ അപഹസിക്കുന്ന തരത്തിൽ വെള്ളാപ്പള്ളി നടത്തിയ പ്രസ്താവനയെയാണ് ചാനൽ ചർച്ചയിൽ ലിജു രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്.
മതസ്പർധ പരത്തുന്ന തരത്തിൽ വെള്ളാപ്പള്ളി നടേശൻ നടത്തിയ പ്രസംഗത്തിനെതിരെ സാംസ്‌കാരിക കേരളം ഒന്നാകെ ശക്തമായ പ്രതിഷേധം ഉയർത്തുകയാണിപ്പോൾ. സോഷ്യൽ മീഡിയയും ഈ പ്രതിഷേധത്തിൽ അണിചേർന്നു കഴിഞ്ഞു.
ചാനൽ ചർച്ചകളിൽ ഹിന്ദുത്വ അജൻഡയെ പിന്തുണയ്ക്കുന്നവർ ഒഴികെയുള്ള നേതാക്കളെല്ലാം തന്നെ വെള്ളാപ്പള്ളിയെ രൂക്ഷ ഭാഷയിൽ വിമർശിക്കുകയാണ്.
ഫേസ്‌ബുക്ക് കുറിപ്പിലും രൂക്ഷമായ വിമർശനമാണ് വെള്ളാപ്പള്ളിക്കെതിരെ എം ലിജു ഉയർത്തിയത്. 'മനസാക്ഷിയുള്ളവരെ മുഴുവൻ കണ്ണീരണിയിച്ച വീരമൃതുവാണ് കോഴിക്കോട്ടെ ഓട്ടോ ഡ്രൈവർ നൗഷാദിന്റെ മരണം. അതിൽ പോലും വർഗ്ഗീയത കാണാൻ ഹീനമായ മനസ്സുള്ള ഒരു ദുഷ്ട ബുദ്ധിക്കു മാത്രമേ സാധിക്കു' എന്ന് എം ലിജു ഫേസ്‌ബുക്കിൽ കുറിച്ചു.
'ആരെന്നു പോലുമറിയാത്ത രണ്ട് മനുഷ്യർക്ക് വേണ്ടി വിഷവാതകം നിറഞ്ഞ ചെളിക്കുഴിയിൽ ജീവിതം ഹോമിച്ച ഈ ചെറുപ്പക്കാരന് സംഭവിച്ച ദുരന്തം വേദനിപ്പിക്കാത്ത മനുഷ്യരില്ല, അതുകൊണ്ടാണ് അനാഥരായ കുടുംബത്തെ സഹായിക്കുമെന്ന് മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി പ്രഖ്യാപിച്ചപ്പോൾ ഒന്നും നഷാദിൻെനഷ്ടത്തിന് പകരമാവില്ലെങ്കിലും കക്ഷിരാഷ്ട്രീയ ജാതി മത ഭേദമന്യേ കേരളമതിനെ സ്വാഗതം ചെയ്തത്. അതിൽ പോലും വർഗ്ഗീയത കാണാൻ ഹീനമായ മനസ്സുള്ള ഒരു ദുഷ്ട ബുദ്ധിക്കു മാത്രമേ സാധിക്കു.'
'എത്ര മാത്രം തരം താഴാമെന്ന് വെള്ളാപള്ളി നടേശൻ വീണ്ടും വീണ്ടും തെളിയിക്കുന്നു. വളരെ ആസൂത്രിതമായി കേരളത്തെ വർഗ്ഗീയ ഭ്രാന്താലയമാക്കി മാറ്റാനുള്ള സംഘപരിവാർ GRAND DESIGNന്റെ നടത്തിപ്പുകാരനാണ് 'കണിച്ചുകുളങ്ങര താക്കറേ' എന്നും ലിജു വ്യക്തമാക്കുന്നു.
'മുൻകാലങ്ങളിൽ എത്രയോ അശരണർക്ക് കേരള സർക്കാർ ജാതി മത വ്യത്യാസമില്ലാതെ കൈത്താങ്ങായിട്ടുണ്ട്. കോട്ടയം ബോട്ട് ദുരന്തത്തിൽ രക്ഷകനായ വിനോദ് ,കൊല്ലത്ത് സുഹൃത്തുക്കളെ ട്രെയിനപകടത്തിൽ നിന്ന് രക്ഷിക്കാൻ ശ്രമിച്ച് കാല് നഷ്ടപ്പെട്ട ലാവണ്യ, ബാല്യത്തിൽ ആക്രി സാധനങ്ങൾ പെറുക്കുന്നതിനിടയിൽ പൊട്ടിത്തെറിച്ച ബോംബ് ചീളകളേറ്റ് കണ്ണും, കൈയും നവ ഷ്ടപ്പെട്ട അമാവാസി എന്ന തമിഴ് ബാലൻ, എത്രയോ പേർക്ക് സഹായവും, ജോലിയും സർക്കാർ നൽകിയ ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ട്.
സ്വാർത്ഥ ലാഭത്തിനു വേണ്ടി എന്തും ചെയ്യാനും പറയാനും മടിക്കാത്ത നരാധമന്മാരെ ചെറുത്തു തോല്പിക്കുവാൻ കക്ഷിരാഷ്ട്രീയ ജാതി മത ഭേദമന്യേ കേരളം മുന്നോട്ടു വരണം.
ശ്രീ നാരായണ പ്രസ്ഥാനത്തിന്റെ മനുഷ്യ സ്‌നേഹികളായ പൂർവ്വസൂരികളെ വിവരദോഷത്തിന്റേയും, വർഗ്ഗീയതയുടേയും, കറ പുരണ്ട ജല്പനങ്ങൾ കൊണ്ട് നടേശൻ അപമാനിക്കുകയാണ്.' എന്നും ലിജു ഫേസ്‌ബുക്കിൽ കുറിച്ചു.
വെള്ളാപ്പള്ളി നടേശനെതിരെ ആഞ്ഞടിച്ച് എം ലിജു ..
Posted by Bulls Eye on Sunday, November 29, 2015