തിരുവനന്തപുരം: സോളാർ റിപ്പോർട്ടിനു പിന്നാലെ ആലപ്പുഴയിൽ ഡിസിസി പ്രസിഡന്റിന്റെ പേരിൽ വ്യാജ സന്ദേശം പ്രചരിക്കുന്നു. വ്യാജപ്രചരണത്തിനു പിന്നിൽ സി.പി.എം ആണെന്ന് ജില്ലാ അദ്ധ്യക്ഷൻ എം ലിജു ആരോപിച്ചു. കോൺഗ്രസ് നേതാക്കളെ അപമാനിക്കുന്ന സന്ദേശത്തിനെതിരേ ഡിജിപിക്ക ്പരാതി നല്കിയതായും അദ്ദേഹം അറിയിച്ചു.

സോളാർ അഴിമതിയ അന്വേഷിച്ച ജസ്റ്റിസ് ശിവരാജൻ റിപ്പോർട്ട് പുറത്തു വന്നത് കേരളത്തിൽ വൻ കോളിളക്കമാണ് ഉണ്ടാക്കിയത്. അറിയപ്പെടുന്ന കോൺ്ര്രഗസ് നേതാക്കൾ ഉൾപ്പെട്ട ലൈംഗിക ആരോപണം ദേശീയ തലത്തിലും ചർച്ചയായി. ജുഡീഷ്യൽ കമ്മീഷന്റ പ്രവർത്തനവും അതിന്റെ റിപ്പോർട്ടും ഉയർത്തിവിട്ട വിവാദങ്ങൾ ഇപ്പോഴും അവസാനിക്കുന്നില്ല എന്നാണ് ഈ നടപടി തെളിയിക്കുന്നത്.

ആലപ്പുഴ ഡിസിസി പ്രസിഡന്റ് എം ലിജുവിന്റെ പേരിൽ പ്രചരിക്കുന്ന ഓഡീയോ സന്ദേശം സി.പി.എം അനുകൂല സംഘടനകളുടേയും അണികളുടേയും സോഷ്യൽ മീഡിയകളിലാണെന്ന് ആലപ്പുഴ ഡിസിസി പ്രസിഡന്റ് എം ലിജു മറുനാടനോട് പറഞ്ഞു. ''അവരുടെ അനുകൂല സൈറ്റുകളിലും ഗ്രൂപ്പുകളിലുമാണ് ഇത് പ്രത്യക്ഷപ്പെട്ടത്. സ്വാഭാവികമായും അത് മറ്റു ഗ്രൂപ്പുകളിലും പ്രചരിക്കുമല്ലോ. ഇന്നാണ് ഞാൻ അതു കേട്ടത്. ആ ശബ്ദത്തിന് എന്റെ ശബ്ദവുമായി ഒരു സാദൃശ്യവുമില്ല. പോരാതത്തതിന് മലബാർ സ്‌ളാങ്ങും. എന്നേയയും പാർട്ടിയേയും അപകീർത്തി പെടുത്താനുള്ള സി.പി.എം ശ്രമമാണ് ഇതിനു പിന്നിൽ.'' ലിജു പറയുന്നു.

ഡിജിപിക്കാണ് ലിജു പരാതി നല്കിയിരിക്കുന്നത്. ഉചിതമായ നടപടി പ്രതീക്ഷിക്കുന്നതായും ലിജു പറയുന്നു. സോളാർ കമ്മീഷൻ റിപ്പോർട്ടു പരസ്യമാക്കപ്പെട്ടതോടെ രാഷ്ട്രീയമായും നിയമപരമായും ഇതിനെ നേരിടാനാണ് പാർട്ടിയുടെ തീരുമാനം. ഇതിനെ വളരെ തരം താഴ്ന്ന രീതിയിൽ രാഷട്രീയമായി ഉപയോഗപ്പെടുത്തന്നതിനെതിരൊണ് താൻ പരാതിപ്പെട്ടെതെന്നും ലിജു പറയുന്നു.

സി.പി.എം അനുകൂല നിലപാടുള്ള ചില ഓൺലൈൻ മാധ്യങ്ങളേയും ലിജു ഇതിൽ കുറ്റപ്പെടുത്തുന്നു. തന്റേതെന്ന പേരിൽ നവമാധ്യമങ്ങളിൽ കോൺഗ്രസ് നേതാക്കന്മാരെ അധിക്ഷേപിക്കുന്ന തരത്തിൽ അശ്ലീല പദപ്രയോഗങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഓഡിയോ ക്ലിപ്പ് പ്രചരിപ്പിക്കുന്നത്. കേൾക്കുന്ന ശബ്ദം എന്റേതല്ലാത്തതും അതിൽ പറയുന്ന രീതിയിൽ ഒരു സ്ഥലത്തു വെച്ചും ഞാൻ സംസാരിച്ചിട്ടില്ലാത്തതുമാണ്. നവ മാധ്യമങ്ങളിൽ കൂടി ഇത്തരം അശ്ശീലങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ അന്വേഷണം നടത്തി, പ്രതികൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിച്ച് കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നാണ് ആവശ്യപ്പടുന്നത് ലിജു വ്യക്തമാക്കുന്നു.