- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎം- ബിജെപി ഡീൽ നടന്നത് ഡൽഹിയിൽ; പിണറായിക്ക് തുടർ ഭരണം, ബിജെപിക്ക് 10 സീറ്റ് എന്ന് ധാരണയെന്ന് എം എം ഹസൻ
തിരുവനന്തപുരം: സംസ്ഥാനത്ത് സിപിഎം- ബിജെപി ഡീൽ എന്ന ആർഎസ്എസ് സൈദ്ധാന്തികൻ ആർ ബാലശങ്കറിന്റെ ആരോപണത്തിന് പിന്നാലെ വിമർശനം ശക്തമാക്കി യുഡിഎഫ് കൺവീനർ എംഎ ഹസനും. സിപിഎം- ബിജെപി ഡീൽ നടന്നത് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുടെ അധ്യക്ഷതയിൽ ഡൽഹിയിൽ വച്ചാണ്. മാർക്സിസ്റ്റ് പാർട്ടിയുടെ പരാജയ ഭീതിയാണ് അവരെ ഇത്തരമോരു ഡീലിലേക്ക് നയിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപി- സിപിഐഎം അന്തർധാര കേരളത്തിൽ സജീവമാണ്. പരാജയ ഭീതിയിൽ നിന്നും രക്ഷപെടാൻ വണ്ടിയാണ് മാർക്സിസ്റ്റ് പാർട്ടി ഇത്തരമൊരു രഹസ്യ ധാരണയിലേക്ക് പോയിരിക്കുന്നത്. നിതിൻ ഗഡ്കരിയുടെ മധ്യസ്ഥതയിൽ ഡൽഹിയിൽ വച്ചാണ് ഈ ഡീൽ ഉറപ്പിച്ചത്. എൽഡിഎഫ് സർക്കാരിന് തുടർ ഭരണവും ബിജെപിക്ക് പത്ത് സീറ്റും എന്നതാണ് ഡീലെന്നും ഹസൻ പറഞ്ഞു.
സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഐഎം- ബിജെപി രഹസ്യ ധാരണയെന്ന ആരോപണ പ്രത്യാരോപണങ്ങൾക്കിടെയാണ് വിമർശനവുമായി യുഡിഎഫ് കൺവീനർ രംഗത്തെത്തിയത്. പിണറായി വിജയൻ ബിജെപി നേതാവ് കെജി മാരാരുടെ ബൂത്ത് ഏജന്റായിരുന്നെന്ന എംടി രമേശിന്റെ ആരോപണത്തിനെതിരെ മുഖ്യമന്ത്രി രംഗത്തെത്തി. 1977 ൽ താൻ കൂത്തുപറമ്പ് സ്ഥാനാർത്ഥിയാണ്. സ്ഥാനാർത്ഥിയായിരിക്കുന്നയാൾ വേറൊരു സ്ഥലത്ത് ഏജന്റാവാൻ പോവുമോ എന്ന് പിണറായി വിജയൻ ചോദിച്ചു.