- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രി കൊള്ള നടത്തുന്ന ഗൂഢസംഘത്തിന്റെ തലവൻ; പി.ജയരാജനെ ഒഴിവാക്കിയത് ഈ സംഘത്തിൽ പെടാത്തതിനാൽ; കേന്ദ്ര ഏജൻസികളെ അറസ്റ്റു ചെയ്യാൻ ശ്രമിക്കുന്ന നടപടി കേരള ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തത്: വിമർശനവുമായി എം എം ഹസൻ
കണ്ണുർ: കേരളം ഭരിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഗൂഡസംഘമാണെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ പറഞ്ഞു. കണ്ണൂർ പ്രസ് ക്‌ളബ്ബ് നടത്തിയ പോർമുഖം 2021-തെരഞ്ഞെടുപ് സംവാദ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായിയും കോടിയേരിയും ഇ.പി ജയരാജനും അവരുടെ കുടുംബവുമടങ്ങുന്ന ഗൂഢസംഘമാണ് ഭരണത്തെ നിയന്ത്രിച്ചത്.
ഇവരുടെ സംഘത്തിൽ ഉൾപ്പെടാത്തതിനാലാണ് പി.ജയരാജനെയും മറ്റു ചിലരെയും ഒഴിവാക്കിയത്. എതിരാളികളെ കൊല്ലുന്ന സംഘത്തിന് മാത്രമേ ജയരാജൻ നേതൃത്വം നൽകുന്നുള്ളു. ഈ ഗൂഢസംഘത്തിൽ ഇപ്പോൾ തന്റെതായ രീതിയിൽ ഇപ്പോൾ സ്പീക്കർ പി.ശ്രീരാമകൃഷ്ണനും ചേർന്നിരിക്കുകയാണ്. സർക്കാരിനെതിരെ അന്വേഷണം നടത്തുന്ന കേന്ദ്ര ഏജൻസികളെ അറസ്റ്റു ചെയ്യാൻ ശ്രമിക്കുന്ന നടപടി കേരള ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തതാണ്. ഐ ഫോൺ എവിടെ നിന്നു ലഭിച്ചതെന്ന് കോടിയേരി ബാലകൃഷ്ണന്റെ വിനോദിനിക്ക് ഇനിയും മറുപടിയില്ല.
ചോദ്യം ചെയ്യാൻ വിളിച്ചിട്ടും അവർ ഹാജരാകുന്നില്ല.തന്റെ ഓഫീസുമായി ബന്ധപ്പെട്ട് നടന്ന കാര്യങ്ങൾ ഭരണത്തിന്റെ ക്യാപ്റ്റനായ മുഖ്യമന്ത്രിക്ക് ഇനിയും അറിയില്ല'ഞാനൊന്നും അറിഞ്ഞിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്.ഇ എം.സി.സി കരാർ എങ്ങനെയാണ് മുഖ്യമന്ത്രി അറിയാതെ ഒപ്പിടുന്നത്. സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിനെ വൻതുക ശമ്പളം കൊടുത്ത് തന്റെ വകുപ്പിന് കീഴിൽ നിയമിച്ചതും മുഖ്യമന്ത്രി അറിഞ്ഞിട്ടില്ലെന്നാണ് പറയുന്നത്.
പിണറായി വിജയനെ ക്യാപ്റ്റനെന്നല്ല ഡിറ്റക്ടർ അഥവാ ഏകാധിപതിയെന്നാണ് വിളിക്കുന്നത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ പിണറായി ഇല്ലാത്ത വിനയവും ചിരിയും വരുത്തുകയാണ്. പിണറായി വിനയനാണ് ഇപ്പോൾ.എന്നാൽ അധികാരം ലഭിച്ചാൽ ഇത്രമാത്രം അഹങ്കാരവും ധാർഷ്ട്യവും കാണിക്കുന്ന മുഖ്യമന്ത്രി വേറെയില്ലെന്നും ഹസൻ പറഞ്ഞു.
തലശേരിയിൽ ബിജെപിയുടെ പത്രിക തള്ളിയത് സിപിഎമ്മുമായുള്ള ഡീലിന്റെ ഭാഗമാണ് കേരളത്തിൽ ഒരിടത്തും ഞങ്ങൾക്ക് ബിജെപി- ആർഎസ്എസ് വോട്ടു വേണ്ട' ഇതുപോലെ ബിജെപിയുമായി ബന്ധമില്ലെങ്കിൽ തലശേരിയിൽ അവരുടെ വോട്ട് വേണ്ടെന്ന് പറയാൻ സിപിഎം തയ്യാറാവുമോയെന്നും ഹസൻ ചോദിച്ചു.