- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കള്ളനും രാഷ്ട്രീയ വഞ്ചകനുമായ തിരുവഞ്ചൂർ തന്നെ കള്ളക്കേസിൽ കുടുക്കി; തിരുവഞ്ചൂർ 'പരനാറി'യെന്ന് മന്ത്രി എം. എം മണി
തിരുവനന്തപുരം: തിരുവഞ്ചൂർ രാധാകൃഷ്ണനെ പരനാറിയെന്ന് വിളിച്ച് മന്ത്രി എംഎം മണി. തിരുവഞ്ചൂർ തന്നെ കള്ളക്കേസിൽ കുടുക്കിയതാണെന്നും മന്ത്രി ആരോപിച്ചു. കള്ളനും രാഷ്ട്രീയ വഞ്ചകനുമാണ് തിരുവഞ്ചൂർ എന്നും തിരുവഞ്ചൂരിനെ പരനാറി എന്ന് വിളിച്ചതിനു മാറ്റമില്ലെന്നും പരാമർശത്തിൽ ഉറച്ചുനിൽക്കുമെന്നും ഒരു ചാനൽ പരിപാടിക്കിടെ അദ്ദേഹം പറഞ്ഞു.
'കള്ളനും രാഷ്ട്രീയ വഞ്ചകനുമാണ് തിരുവഞ്ചൂർ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും തിരുവഞ്ചൂരും ചേർന്നാണ് ഒരുബന്ധവുമില്ലാത്ത കള്ളകേസിൽ തന്നെ കുടുക്കിയത്. അറസ്റ്റ് ചെയ്ത് 46 ദിവസം ജയിലിലാക്കി'. എന്നും എം.എം മണി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ
Next Story