- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാവങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച പിണറായി വിജയന്റെ പാദസേവ ചെയ്യണം; ഇടത് സർക്കാർ വീണ്ടും അധികാരത്തിൽ വന്നാൽ കോൺഗ്രസിന്റെ സർവ്വനാശമാണ് ഉണ്ടാകുക: എ കെ ആന്റണിക്ക് മറുപടിയുമായി എം.എം മണി
ഇടുക്കി: ഇടത് സർക്കാർ വീണ്ടും അധികാരത്തിൽ വന്നാൽ കേരളത്തിന് സർവനാശം സംഭവിക്കുമെന്ന മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ വിമർശനത്തിന് മറുപടിയുമായി മന്ത്രി എം.എം മണി. ഇടത് സർക്കാർ വീണ്ടും അധികാരത്തിൽ വന്നാൽ കോൺഗ്രസിന്റെ സർവ്വനാശമാണ് ഉണ്ടാവുകയെന്ന് എം.എം മണി പറഞ്ഞു. കോവിഡ് കാലത്ത് എ.കെ ആന്റണി എവിടെ ആയിരുന്നു എന്നും മണി ചോദിച്ചു.
കോവിഡ് കാലത്ത് കേരളത്തിലെ ജനങ്ങളെ തിരിഞ്ഞുനോക്കാതിരുന്ന ആന്റണി. പാവങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച പിണറായി വിജയന്റെ പാദസേവ ചെയ്യുകയാണ് വേണ്ടതെന്നും എം.എം മണി പറഞ്ഞു. കോവിഡ് വന്ന സമയത്ത് കോൺഗ്രസ് ആയിരുന്നു കേരളം ഭരിച്ചിരുന്നതെങ്കിൽ ആളുകൾ ചത്ത് ഒടുങ്ങിയേനെ എന്നും അദ്ദേഹം വിമർശിച്ചു. കോൺഗ്രസ് സർക്കാരുകളെ ബിജെപി അട്ടിമറിച്ചപ്പോൾ അനങ്ങാതിരുന്ന ആളാണ് ആന്റണി. അങ്ങനെ ഉള്ള ആന്റണിക്ക് ഇടതു സർക്കാരിനെ വിമർശിക്കാൻ എന്ത് യോഗ്യതയാണ് ഉള്ളതെന്നും എം.എം മണി ചോദിച്ചു.
എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരേയും മണി രൂക്ഷമായി വിമർശിച്ചു. കേരളത്തിലെ മൊത്തം നായന്മാരുടെ വിതരണാവകാശം സുകുമാരൻ നായർക്ക് അല്ല. നേതാവായതിനാൽ ചുരുക്കം പേരുമാത്രം അങ്ങേർ പറഞ്ഞാൽ വോട്ട് ചെയ്യുന്നവരുണ്ടാവും. എന്നാൽ എല്ലാവരും കേൾക്കില്ലെന്ന് എം.എം മണി കൂട്ടിച്ചേർത്തു. കേരളത്തിൽ എൽ.ഡി.എഫ് സർക്കാരിന് ഭരണത്തുടർച്ചയുണ്ടായാൽ അത് സർവ്വനാശമായിരിക്കുമെന്നായിരുന്നു ആന്റണി അഭിപ്രായപ്പെട്ടത്.
തെരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള ഇടതുമുന്നണിയുടെ സൗമ്യത വീണ്ടും അധികാരത്തിലേറുന്നതു വരെയേ ഉണ്ടാവൂ എന്നും എ.കെ ആന്റണി പറഞ്ഞിരുന്നു.
കഴിഞ്ഞ അഞ്ച് വർഷം പിണറായി സർക്കാർ തുടർന്നു പോന്നത് പിടിവാശിയായിരുന്നുവെന്നും തുടർഭരണമുണ്ടായാൽ പി.ബിക്ക് പോലും നിയന്ത്രിക്കാൻ സാധിക്കില്ലെന്നുമായിരുന്നു ആന്റണി പറഞ്ഞത്.
മറുനാടന് മലയാളി ബ്യൂറോ