കോട്ടയം: മാണി സി.കാപ്പൻ പോയാലും പാലായിൽ ഒന്നും സംഭവിക്കില്ലെന്ന് മന്ത്രി എം.എം മണി. കാപ്പന് കുടുംബ പേര് മാത്രമെയുള്ളൂ. തദ്ദേശ തെരഞ്ഞെടുപ്പിൽ കാപ്പൻ എൽ.ഡി.എഫിനെതിരെയാണ് പ്രവർത്തിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ കാപ്പൻ ഒരു പണിയും എടുത്തില്ലെന്നം മണി റഞ്ഞു. സിനിമാക്കാരുടെ പിറകെ നടന്നാൽ പാർട്ടിയിൽ പരിഗണന ലഭിക്കില്ല. സാമാന്യബുദ്ധിയില്ലാതെയാണ് ചെന്നിത്തല സംസാരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

മാന്യതയില്ലാത്ത രാഷ്ട്രീയ നിലപാടാണ് കാപ്പന്റേതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പ്രതികരിച്ചു. കാലുമാറ്റമാണ് കാപ്പൻ നടത്തിയത്. എൻ.സി.പി ഇടുതുമുന്നണിയിൽ തന്നെ ഉണ്ടാവും. എൽ.ഡി.എഫ് സ്ഥാനാർത്ഥി തന്നെ പാലായിൽ ഇനിയും ജയിക്കുമെന്നും വിജയരാഘവൻ പ്രതികരിച്ചു.

അതേസമയം കാപ്പൻ ഒറ്റക്ക് വന്നാലും പാലാ സീറ്റ് നൽകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കാപ്പന്റെ നേതൃത്വത്തിൽ വരുന്നവരെയും യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും ചെന്നിത്തല ഇടുക്കിയിൽ പറഞ്ഞു.