- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇടുക്കിയുടെ മണിമുത്ത് ഇനി കേരളത്തിന്റെ സ്വന്തം; കുടുംബാംഗങ്ങളുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ എം എം മണി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ലളിതമായ ചടങ്ങിലും മണിയാശാനെ അഭിവാദ്യം ചെയ്ത് ആർപ്പുവിളിയും ആഹ്ലാദാരവങ്ങളുമായി ജനക്കൂട്ടം
തിരുവനന്തപുരം: ഉടുമ്പൻചോല എംഎൽഎയും ചീഫ് വിപ്പുമായ എം എം മണി സംസ്ഥാനത്തെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരത്ത് രാജ്ഭവനിൽ നടന്ന ലളിതമായ ചടങ്ങിൽ ഗവർണർ പി സദാശിവം എം എം മണിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങു ലളിതമായിരുന്നെങ്കിലും ആർപ്പുവിളിയോടെയും ആഹ്ലാദാരവങ്ങളോടെയുമാണ് സത്യപ്രതിജ്ഞ വീക്ഷിക്കാനെത്തിയ പ്രവർത്തകരും കുടുംബാംഗങ്ങളും അടക്കമുള്ള ജനക്കൂട്ടം മണിയെ എതിരേറ്റത്. സിപിഐ(എം) സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായ എം എം മണി ഇ പി ജയരാജൻ രാജിവച്ച ഒഴിവിലാണു മന്ത്രിസഭയിലേക്ക് എത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും എംഎൽഎമാരും ഉൾപ്പെടെ നിരവധിപേർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു. എം എം മണിയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയും കുടുംബാംഗങ്ങളും നാട്ടുകാരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിനായി രാജ്ഭവനിലേക്ക് നിശ്ചയിച്ചിരുന്ന സമയത്തു തന്നെ എം എം മണി എത്തിച്ചേർന്നു. അവിടെ തടിച്ചുകൂടിയ പുരുഷാരം ആഹ്ലാദാരവങ്ങളോടയൊണു മണിയെ സ്വീകരിച്ചത്. തുടർന്ന് ഹസ്
തിരുവനന്തപുരം: ഉടുമ്പൻചോല എംഎൽഎയും ചീഫ് വിപ്പുമായ എം എം മണി സംസ്ഥാനത്തെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരത്ത് രാജ്ഭവനിൽ നടന്ന ലളിതമായ ചടങ്ങിൽ ഗവർണർ പി സദാശിവം എം എം മണിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
ചടങ്ങു ലളിതമായിരുന്നെങ്കിലും ആർപ്പുവിളിയോടെയും ആഹ്ലാദാരവങ്ങളോടെയുമാണ് സത്യപ്രതിജ്ഞ വീക്ഷിക്കാനെത്തിയ പ്രവർത്തകരും കുടുംബാംഗങ്ങളും അടക്കമുള്ള ജനക്കൂട്ടം മണിയെ എതിരേറ്റത്. സിപിഐ(എം) സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായ എം എം മണി ഇ പി ജയരാജൻ രാജിവച്ച ഒഴിവിലാണു മന്ത്രിസഭയിലേക്ക് എത്തുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും എംഎൽഎമാരും ഉൾപ്പെടെ നിരവധിപേർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു. എം എം മണിയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയും കുടുംബാംഗങ്ങളും നാട്ടുകാരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.
ചടങ്ങിനായി രാജ്ഭവനിലേക്ക് നിശ്ചയിച്ചിരുന്ന സമയത്തു തന്നെ എം എം മണി എത്തിച്ചേർന്നു. അവിടെ തടിച്ചുകൂടിയ പുരുഷാരം ആഹ്ലാദാരവങ്ങളോടയൊണു മണിയെ സ്വീകരിച്ചത്. തുടർന്ന് ഹസ്തദാനങ്ങളുമായി പാർട്ടി പ്രവർത്തകരും മന്ത്രിമാരും എംഎൽഎമാരും മണിയെ എതിരേറ്റു.
ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് സത്യപ്രതിജ്ഞയ്ക്കായി എം എം മണിയെ ക്ഷണിച്ചു. തുടർന്നു ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞ ചടങ്ങിനുശേഷം ഗവർണറുടെ ചായസൽക്കാരം കൂടി കഴിഞ്ഞാണു മന്ത്രിമാരും ജനപ്രതിനിധികളും മടങ്ങിയത്.
ഉടുമ്പൻചോലയിൽ നിന്നാണ് മണി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കോട്ടയം ജില്ലയിൽ കിടങ്ങൂരിലെ സാധാരണ കർഷക കുടുംബത്തിൽ മുണ്ടയ്ക്കൽ മാധവന്റെയും ജാനകിയുടെയും ഒമ്പതുമക്കളിൽ മൂത്തമകനായി 1944 ഡിസംബർ 12 നാണ് എം എം മണി ജനിച്ചത്. കിടങ്ങൂർ എൻഎസ്എസ് സ്‌കൂളിലായിരുന്നു പഠനം. അമ്പതുകളുടെ മദ്ധ്യത്തിൽ അച്ഛനമ്മമാർക്കൊപ്പം അദ്ദേഹം ഇടുക്കിയിലെ കുഞ്ചിത്തണ്ണിയിലേക്ക് കുടിയേറി.
ചെറുപ്രായത്തിൽതന്നെ കുടിയൊഴിപ്പിക്കലിനെതിരായ നിരാഹാര സമരങ്ങളിൽ പങ്കെടുത്ത് രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമായി. 1966ൽ 22-ാം വയസ്സിൽ സിപിഐ എം അംഗമായി. 1985ൽ ഇടുക്കി ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. 2016ൽ ഉടുമ്പൻചോലയിൽനിന്ന് നിയമസഭാംഗമായി. നിലവിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്അംഗം, കർഷകസംഘം സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
സെക്രട്ടറിയറ്റ് സൗത്ത് ബ്ലോക്കിലാണ് പുതിയ മന്ത്രിക്ക് ഓഫീസ് ഒരുക്കിയിരിക്കുന്നത്. വകുപ്പുകളിൽ ആവശ്യമായ ക്രമീകരണങ്ങൾ നടത്തിക്കൊണ്ടുള്ള ശുപാർശ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ജസ്റ്റിസ് പി സദാശിവത്തിന് കൈമാറും. ഗവർണർ വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ വകുപ്പുകളിലെ പുനഃക്രമീകരണം നിലവിൽ വരും.



