- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എം പി വീരേന്ദ്രകുമാർ രാജ്യസഭാ എം പി സ്ഥാനം രാജിവച്ചു; രാജിക്കത്ത് സഭാ അധ്യക്ഷൻ എം.വെങ്കയ്യ നായിഡുവിന് കൈമാറി; നിതീഷ് കുമാറിനൊപ്പം നിൽക്കാൻ സാധിക്കില്ലെന്ന നിലപാടിൽ വീരേന്ദ്രകുമാർ; ഇടതു മുന്നണിക്കൊപ്പം ചേരാൻ തന്നെ നീക്കം
ന്യൂഡൽഹി: എംപി.വീരേന്ദ്രകുമാർ എംപി സ്ഥാനം രാജിവച്ചു. രാജിക്കത്ത് രാജ്യസഭാ അദ്ധ്യക്ഷൻ എം.വെങ്കയ്യ നായിഡുവിന് കൈമാറി. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ ജെ.ഡി.യു എൻ.ഡി.എയുടെ ഭാഗമായതോടെയാണ് രാജി വച്ചത്. നിതീഷിനൊപ്പം പോകാൻ പാർട്ടി കേരള ഘടകം തയ്യാറല്ല. വിമത വിഭാഗം നേതാവ് ശരത് യാദവിനൊപ്പം നിൽക്കാനാണ് വീരേന്ദ്ര കുമാറിന്റെ നേതൃത്വത്തിൽ കേരള ഘടകം ശ്രമിക്കുന്നത്. രാജ്യസഭാംഗത്വം രാജിവയ്ക്കുമെന്ന് വീരേന്ദ്രകുമാർ നേരത്തെ പറഞ്ഞിരുന്നു. കേരളത്തിൽ യു.ഡി.എഫിന്റെ ഭാഗമാണ് നിലവിൽ ജെ.ഡി.യു. എന്നാൽ, മുന്നണിമാറ്റം കേരള ഘടകത്തിൽ പ്രധാന ചർച്ചയാണ്. ഇടതുമുന്നണിയും ഇവരെ സ്വാഗതം ചെയ്തിട്ടുണ്ട്. ഈ മാസം അവസാനമോ അടുത്ത മാസമോ നടക്കുന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ മുന്നണി മാറ്റം ചർച്ചയാകുമെന്നാണ് സൂചന. വീരേന്ദ്രകുമാർ എംപി സ്ഥാനം രാജിവച്ച് ഇടതുമുന്നണിയിലേക്കു പോകുമെന്ന അഭ്യൂഹങ്ങൾ ശക്തമായ സാഹചര്യത്തിലാണു തീരുമാനം വന്നിരിക്കുന്നത്. യുഡിഎഫ് നൽകിയ എംപി സ്ഥാനം രാജിവയ്ക്കുന്നതിനെ മുന്നണി എതിർക്കുകയാണ്. എന്നാൽ, എംപി സ
ന്യൂഡൽഹി: എംപി.വീരേന്ദ്രകുമാർ എംപി സ്ഥാനം രാജിവച്ചു. രാജിക്കത്ത് രാജ്യസഭാ അദ്ധ്യക്ഷൻ എം.വെങ്കയ്യ നായിഡുവിന് കൈമാറി. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ ജെ.ഡി.യു എൻ.ഡി.എയുടെ ഭാഗമായതോടെയാണ് രാജി വച്ചത്. നിതീഷിനൊപ്പം പോകാൻ പാർട്ടി കേരള ഘടകം തയ്യാറല്ല. വിമത വിഭാഗം നേതാവ് ശരത് യാദവിനൊപ്പം നിൽക്കാനാണ് വീരേന്ദ്ര കുമാറിന്റെ നേതൃത്വത്തിൽ കേരള ഘടകം ശ്രമിക്കുന്നത്.
രാജ്യസഭാംഗത്വം രാജിവയ്ക്കുമെന്ന് വീരേന്ദ്രകുമാർ നേരത്തെ പറഞ്ഞിരുന്നു. കേരളത്തിൽ യു.ഡി.എഫിന്റെ ഭാഗമാണ് നിലവിൽ ജെ.ഡി.യു. എന്നാൽ, മുന്നണിമാറ്റം കേരള ഘടകത്തിൽ പ്രധാന ചർച്ചയാണ്. ഇടതുമുന്നണിയും ഇവരെ സ്വാഗതം ചെയ്തിട്ടുണ്ട്. ഈ മാസം അവസാനമോ അടുത്ത മാസമോ നടക്കുന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ മുന്നണി മാറ്റം ചർച്ചയാകുമെന്നാണ് സൂചന.
വീരേന്ദ്രകുമാർ എംപി സ്ഥാനം രാജിവച്ച് ഇടതുമുന്നണിയിലേക്കു പോകുമെന്ന അഭ്യൂഹങ്ങൾ ശക്തമായ സാഹചര്യത്തിലാണു തീരുമാനം വന്നിരിക്കുന്നത്. യുഡിഎഫ് നൽകിയ എംപി സ്ഥാനം രാജിവയ്ക്കുന്നതിനെ മുന്നണി എതിർക്കുകയാണ്. എന്നാൽ, എംപി സ്ഥാനം രാജിവച്ചില്ലെങ്കിൽ താൻ സംഘ പരിവാർ സഖ്യത്തിലുള്ള എംപിയായി തുടരേണ്ടി വരും. അതു തന്റെ രാഷ്ട്രീയ നിലപാടല്ല. സ്ഥാനമാനങ്ങൾ തനിക്കു വിഷയമല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.