- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാവേറുകളുടെ കഥ പറഞ്ഞ് സ്വയം ചാവേറായി സജീവ്പിള്ള പുറത്തുപോകുമ്പോൾ പകരക്കാരനായി സംവിധാനം ചെയ്യാൻ എം പത്മകുമാർ എത്തും; ജോസഫിന്റെ സൂപ്പർ വിജയം കണ്ട മമ്മൂട്ടിയും മടിച്ചു നിൽക്കാതെ പത്മകുമാറിൽ വിശ്വാസമർപ്പിച്ചു; ഒടിയനിൽ പ്രേക്ഷകർ ഇഷ്ടപ്പെട്ട സീനുകൾ ഓഫ് ലൈനിൽ നിന്ന് ഒരുക്കിയ സംവിധായകൻ ഇനി മാമാങ്കത്തിന്റെ അമരക്കാരനാകും; ജനുവരിയോടെ സിനിമയുടെ മൂന്നാം ഷെഡ്യൂൾ ആരംഭിക്കും
തിരുവനന്തപുരം: മലബാറിലെ ചാവേറുകളുടെ കഥ പറയുന്ന സിനിമയാണ് മാമാങ്കം. ചരിത്രവും ജീവിതവും കഥകളും ഇടകലർത്തിയാണ് മാമാങ്കം എന്ന സിനിമ വരുന്നത്. മമ്മൂട്ടി നായകനാകുന്ന ഈ ചിത്രത്തിൽ ആരാധകർ ഏറെ പ്രതീക്ഷ വെക്കുന്നുണ്ട്. എന്നാൽ, ആരാധകരുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കുന്ന വിധത്തിൽ സിനിമയ്ക്ക് ഇടക്കാലം കൊണ്ട് മാമാങ്കത്തിന് 'ഒടിയൻ ബാധ' കയറിയിരുന്നു. സിനിമയുടെ സംവിധായകനെ തന്നെ മാറ്റാൻ ഒരുങ്ങുന്നുവെന്ന വാർത്ത നേരത്തെ മറുനാടൻ മലയാളി പുറത്തുവിട്ടിരുന്നു. ആദ്യ രണ്ട് ഷെഡ്യൂളുകൾ പൂർത്തിയായ ശേഷമാണ് സംവിധായകനായ സജീവ് പിള്ളയെ മാറ്റാൻ നിർമ്മാതാക്കൾ തീരുമാനിച്ചത്. ഇപ്പോൾ സംവിധായകനെ മാറ്റി പുതിയ സംവിധായകൻ വരുന്നു എന്നാണ് റിപ്പോർട്ടുകൾ. മാമാങ്കം ഒരുക്കാൻ എത്തുന്നത് അടുത്തിടെ പ്രേക്ഷകരുടെ കൈയടി ധാരാളം നേടിയ സിനിമയായ ജോസഫിന്റെ സംവിധായകൻ എം പത്മകുമാറാണ്. മാമാങ്കം സിനിമയുടെ തിരക്കഥ ഒരുക്കിയതും സംവിധാനം ചെയ്യുന്നതും സജീവ് പിള്ളയായിരുന്നു. എന്നാൽ, നിർമ്മാതാവുമായുള്ള പ്രശ്‌നങ്ങളെ തുടർന്നാണ് രണ്ട് ഷെഡ്യൂൾ പൂർത്തിയാക്കിയ സിനിമയു
തിരുവനന്തപുരം: മലബാറിലെ ചാവേറുകളുടെ കഥ പറയുന്ന സിനിമയാണ് മാമാങ്കം. ചരിത്രവും ജീവിതവും കഥകളും ഇടകലർത്തിയാണ് മാമാങ്കം എന്ന സിനിമ വരുന്നത്. മമ്മൂട്ടി നായകനാകുന്ന ഈ ചിത്രത്തിൽ ആരാധകർ ഏറെ പ്രതീക്ഷ വെക്കുന്നുണ്ട്. എന്നാൽ, ആരാധകരുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കുന്ന വിധത്തിൽ സിനിമയ്ക്ക് ഇടക്കാലം കൊണ്ട് മാമാങ്കത്തിന് 'ഒടിയൻ ബാധ' കയറിയിരുന്നു. സിനിമയുടെ സംവിധായകനെ തന്നെ മാറ്റാൻ ഒരുങ്ങുന്നുവെന്ന വാർത്ത നേരത്തെ മറുനാടൻ മലയാളി പുറത്തുവിട്ടിരുന്നു. ആദ്യ രണ്ട് ഷെഡ്യൂളുകൾ പൂർത്തിയായ ശേഷമാണ് സംവിധായകനായ സജീവ് പിള്ളയെ മാറ്റാൻ നിർമ്മാതാക്കൾ തീരുമാനിച്ചത്.
ഇപ്പോൾ സംവിധായകനെ മാറ്റി പുതിയ സംവിധായകൻ വരുന്നു എന്നാണ് റിപ്പോർട്ടുകൾ. മാമാങ്കം ഒരുക്കാൻ എത്തുന്നത് അടുത്തിടെ പ്രേക്ഷകരുടെ കൈയടി ധാരാളം നേടിയ സിനിമയായ ജോസഫിന്റെ സംവിധായകൻ എം പത്മകുമാറാണ്. മാമാങ്കം സിനിമയുടെ തിരക്കഥ ഒരുക്കിയതും സംവിധാനം ചെയ്യുന്നതും സജീവ് പിള്ളയായിരുന്നു. എന്നാൽ, നിർമ്മാതാവുമായുള്ള പ്രശ്‌നങ്ങളെ തുടർന്നാണ് രണ്ട് ഷെഡ്യൂൾ പൂർത്തിയാക്കിയ സിനിമയുടെ സംവിധായകനെ നീക്കുന്നത്. മോഹൻലാൽ ചിത്രമായ ഒടിയന്റെ ഷൂട്ടിങ് വേളയിൽ ശ്രീകുമാര മേനോൻ സംവിധായകനായിരിക്കവേ തന്നെ മോഹൻലാൽ ചിത്രം മുന്നോട്ടു കൊണ്ടു പോകാനായി കൊണ്ടുവന്നത് എം പത്മകുമാറിനെയായിരുന്നു. സിനിമയിൽ പ്രേക്ഷകർ ഇഷ്ടപ്പെടുന്ന രംഗങ്ങൾക്ക് പിന്നിലും എം പത്മകുമാറായിരുന്നു.
ഒടിയനും ജോസഫും ഒരേ സമയം തീയറ്ററിൽ എത്തിയപ്പോൾ ജോസഫിനായിരുന്നു പ്രേക്ഷകരുടെ പിന്തുണ ലഭിച്ചതും. ഈ ചരിത്രമെല്ലാം ഉള്ളതു കൊണ്ടാണ് എം പത്മകുമാറിനെ മമ്മൂട്ടി ചിത്രത്തിലേക്ക് ഇപ്പോൾ എത്തിച്ചിരിക്കുന്നത്. മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് വ്യാഴവട്ടത്തിലൊരിക്കൽ മാഘമാസത്തിലെ വെളുത്തവാവിൽ നടന്നിരുന്ന മാമാങ്കം പ്രമേയമാക്കി ഒരുക്കുന്ന ചിത്രമാണ് മെഗാ സ്റ്റാറിന്റെ പ്രൊജക്ട്. ചിത്രത്തിന്റെ വിശേഷങ്ങൾ മമ്മൂട്ടി തന്നെയാണ് ഫേസ്‌ബുക്കിലൂടെ ആരാധകരുമായി ഒരു വർഷം മുൻപ് പങ്കു വെച്ചത്.
വള്ളുവനാടിന്റെ ചാവേറുകളുടെ ചരിത്രം പറയുന്ന മാമാങ്കം താൻ ഇതുവരെ ചെയ്തതിൽ ഏറ്റവും വലിയ സിനിമയാണെന്നും മമ്മൂട്ടി തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു. നവാഗതനായ സജീവ് പിള്ള 12 വർഷത്തെ ഗവേഷണം നടത്തി തയ്യാറാക്കിയ തിരക്കഥയാണ് ചിത്രത്തിന്റേത്. സജീവ് തന്നെയാണ് ചിത്രം സംവിധാനത്തിന് തുടക്കമിട്ടതും. എന്നാൽ, തുടക്കക്കാരന്റെ അങ്കലാപ്പുകൾ സിനിമയെ ബാധിക്കുന്ന ഘട്ടത്തിലാണ് പത്മകുമാറിനെ സംവിധാനയാനായി കൊണ്ടുവരുന്നത്. മാമാങ്കമെന്ന സിനിമയ്ക്കായി 12 വർഷത്തോളം ഗവേഷണം നടത്തി തിരക്കഥ തയ്യാറാക്കി സംവിധാനവും നിർവഹിച്ച സജീവ്പിള്ളയെ ഒപ്പം നിർത്തിക്കൊണ്ടു തന്നെ പുതിയ സംവിധായകനെ കൊണ്ടുവരികയാണ്.
തിരക്കഥ വായിച്ച് ഇഷ്ടപ്പെട്ടതിന് ശേഷമാണ് നിർമ്മാതാവായ വേണു കുന്നപള്ളി എന്ന പ്രവാസി വ്യവസായി 40 കോടിയോളം രൂപ മുതൽമുടക്കാൻ തീരുമാനിച്ചത്. സജീവ്പിള്ളയുടെ സംവിധാനത്തിൽ ചിത്രത്തിന്റെ രണ്ടു ഷെഡ്യൂൾ പൂർത്തിയായ ശേഷമാണ് നിർമ്മാതാവ് നിലപാടു മാറ്റിയത്. ഇതോടെയാണ് എം പത്മകുമാറിന് നറുക്കു വീണത്. തന്റെ 46 വർഷത്തെ സിനിമാജീവിതത്തിനിടയിൽ തനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ചിത്രമാണെന്നായിരുന്നു മമ്മൂട്ടി മാമാങ്കത്തെ വിശേഷിപ്പിച്ചത്. അതുകൊണ്ട് മമ്മൂട്ടിക്കും ഏറെ പ്രതീക്ഷകളുണ്ട് ചിത്രത്തിൽ.
എം പത്മകുമാറിനെ ഉറപ്പിച്ചതോടെ വരുന്ന ജനുവരിയിൽ സിനിമയുടെ ഷൂട്ടിങ് പുനരാരംഭിക്കും. തിരക്കഥയിൽ ചില മാറ്റങ്ങൾ വരുത്താനുമെന്ന സൂചന ഉണ്ടെങ്കിലും അത് എത്രത്തോളം ശരിയാണെന്ന് എന്ന കാര്യം ഉറപ്പായിട്ടില്ല. തന്റെ ആദ്യ സിനിമാ സ്വപ്നവുമായി ഈ വിഷയത്തിൽ സംവിധായകൻ സജീവ് പിള്ള നടത്തിയ പഠന ഗവേഷണങ്ങൾ ചെറുതൊന്നുമായിരുന്നില്ല. ഡൽഹിയിൽ ടെലിവിഷൻ ഇന്റർനാഷനലിൽ പ്രവർത്തിച്ചിരുന്ന സജീവ് ഈ സിനിമയുടെ ഗവേഷണങ്ങൾക്കായി മാത്രം നാട്ടിലേക്കു മടങ്ങുകയായിരുന്നു. 1999 മുതൽ വിഷയം പഠിച്ചു തുടങ്ങി. തിരുനാവായയിലും പെരിന്തൽമണ്ണയിലുമെല്ലാം താമസിക്കുകയും ഒട്ടേറെ ചരിത്രകാരന്മാരുമായി സംസാരിക്കുകയും ചെയ്തു. എഴുത്തിന്റെ അവസാനഘട്ടമെത്തിയപ്പോൾതന്നെ നായകനായി മമ്മൂട്ടിയുടെ രൂപമാണു മനസ്സിൽ തെളിഞ്ഞത്. 'താപ്പാന'യുടെ സെറ്റിൽ വച്ച് ആദ്യമായി കഥ പറഞ്ഞു.
'ബാവൂട്ടിയുടെ നാമത്തിൽ' ചിത്രീകരിക്കുമ്പോൾ പൂർണമായ സ്‌ക്രിപ്റ്റ് കേൾപ്പിച്ചു. അന്നുമുതൽ അദ്ദേഹം നൽകുന്ന പിന്തുണയായിരുന്നു മുന്നോട്ടുള്ള പ്രയാണത്തിൽ സജീവിന്റെ ധൈര്യം. 2010ൽ സ്‌ക്രിപ്റ്റ് രജിസ്റ്റർ ചെയ്തു. പ്രോജക്ട് എല്ലാവർക്കും ഇഷ്ടപ്പെട്ടെങ്കിലും ഇത്രയും മുതൽമുടക്കിൽ സിനിമ ചെയ്യാൻ ആരും തയാറാകാതിരുന്നതോടെ 'മാമാങ്കം' നീണ്ടുപോയി. തിരക്കഥയിൽ പൂർണവിശ്വാസമർപ്പിച്ചാണ് വേണു കുന്നപ്പിള്ളി എന്ന നിർമ്മാതാവ് എത്തി 40 കോടി മുതൽമുടക്കാമെന്ന് സമ്മതിക്കുന്നത്. നിർമ്മാതാവിനെ കിട്ടിയ സന്തോഷത്തിൽ തന്റെ സ്വപ്നചിത്രം പൂർണതയിലെത്തിക്കാൻ നിർമ്മാതാവ് മുന്നോട്ടു വെച്ച വ്യവസ്ഥകളിലെല്ലാം കണ്ണടച്ച് ഒപ്പുവെച്ചത്.
അഞ്ചോ ആറോ ഷെഡ്യൂളുകളിൽ മാമാങ്കം പൂർത്തിയാക്കാനായിരുന്നു സജീവിന്റെ പദ്ധതി. കഴിഞ്ഞ ഫെബ്രുവരിയിൽ മംഗലാപുരത്തു വച്ചാണ് ആദ്യഘട്ട ചിത്രീകരണം നടന്നത്. മാമാങ്കത്തിന്റെ രണ്ടാം ഷെഡ്യൂൾ കൊച്ചിയിലും നടന്നു. തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലും മാമാങ്കം മൊഴിമാറ്റം നടത്തി പുറത്തിറക്കാനും പദ്ധതിയുണ്ടായിരുന്നു.എന്നാൽ ചിത്രീകരണം രണ്ടു ഘട്ടം പൂർത്തിയായപ്പോഴേക്കും നിർമ്മാതാവുമായുള്ള പ്രശ്‌നങ്ങളിൽ ചിത്രീകരണം നിലയ്ക്കുന്നതാണ് കണ്ടത്. ഇതോടെയാണ് പുതിയ സംവിധായകൻ രംഗത്തെത്തുന്നത്.