- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജ്യേഷ്ഠൻ മുടി പറ്റേ വെട്ടി എക്‌സിക്യൂട്ടീവ് സ്‌റ്റൈലിൽ; അനുജൻ മുടി നീട്ടി വളർത്തി ഒരു ഹിപ്പി സ്റ്റൈലിലും; ആ കൊച്ചു പയ്യൻ ബസിൽ കയറിയാൽ കൂക്കുവിളിയും വർത്തമാനവും ഒക്കെയായി ഭയങ്കര ബഹളം: മോഹൻലാലിനെ കുറിച്ചുള്ള കുട്ടിക്കാലത്തെ ഓർമ്മകൾ പങ്കുവെച്ച് എംആർ ഗോപകുമാർ
കുട്ടിക്കാലത്തെ ആരും ഒന്നു നോക്കി പോകുന്ന വികൃതി പയ്യനായിരുന്നു മോഹൻലാൽ. വന്ദനത്തിലും ബോയിങ് ബോയിംഗിലും ഒക്കെ നമ്മൾ കണ്ട ആ കള്ള ചിരിയും കുസൃതി നോട്ടവും എല്ലാം അന്നേ മോഹൻലാൽ എന്ന നടനിലുണ്ടായിരുന്നു. കുട്ടിയായിരുന്ന മോഹൻ ലാലിനെ കുറിച്ചുള്ള ഓർമകൾ പങ്കുവെയ്ക്കുകയാണ് നടൻ എംആർ ഗോപകുമാർ. സ്‌കൂൾ യൂണിഫോമിൽ കണ്ട ആ കുട്ടിയെ കണ്ടപ്പോൾ കൗതുകത്തോടെ അന്നേ ആരാണെന്ന് അന്വേഷിച്ചിരുന്നതായും ഗോപകുമാർ പറയുന്നു. ജോലി കിട്ടിയ സമയത്ത് മുടവൻ മുഗളിലേക്ക് കുടുംബസമേതം താമസം മാറി. അവിടെവച്ചാണ് മോഹൻ ലാലിനെ ആദ്യമായി കാണുന്നത്. എന്നും രാവിലെ സ്‌കൂട്ടറിൽ വരുമ്പോൾ രണ്ട് പയ്യന്മാർ സ്‌കൂളിൽ പോകാൻ വേണ്ടി ബസ് കാത്തു നിൽക്കുന്നുണ്ടാകും. അനുജനും ജ്യേഷ്ഠനുമാണ്. ജ്യേഷ്ഠൻ മുടി പറ്റേ വെട്ടി എക്‌സിക്യൂട്ടീവ് സ്‌റ്റൈലിൽ, അനുജൻ മുടി നീട്ടി വളർത്തി ഒരു ഹിപ്പി സ്‌റ്റൈലിൽ. എല്ലാ ദിവസവും കാണുന്നതുകൊണ്ടാണ് ആ കുട്ടിയെ കുറിച്ച് അന്വേഷക്കാൻ തോന്നിയത്. എന്റെ സഹോദരി അന്ന് എംഎയ്ക്കു പഠിക്കുകയാണ്. അവളാണു പറഞ്ഞത് സെക്രട്ടറിയേറ്റി ൽ ജോലിയുള്ള വിശ്
കുട്ടിക്കാലത്തെ ആരും ഒന്നു നോക്കി പോകുന്ന വികൃതി പയ്യനായിരുന്നു മോഹൻലാൽ. വന്ദനത്തിലും ബോയിങ് ബോയിംഗിലും ഒക്കെ നമ്മൾ കണ്ട ആ കള്ള ചിരിയും കുസൃതി നോട്ടവും എല്ലാം അന്നേ മോഹൻലാൽ എന്ന നടനിലുണ്ടായിരുന്നു. കുട്ടിയായിരുന്ന മോഹൻ ലാലിനെ കുറിച്ചുള്ള ഓർമകൾ പങ്കുവെയ്ക്കുകയാണ് നടൻ എംആർ ഗോപകുമാർ. സ്‌കൂൾ യൂണിഫോമിൽ കണ്ട ആ കുട്ടിയെ കണ്ടപ്പോൾ കൗതുകത്തോടെ അന്നേ ആരാണെന്ന് അന്വേഷിച്ചിരുന്നതായും ഗോപകുമാർ പറയുന്നു.
ജോലി കിട്ടിയ സമയത്ത് മുടവൻ മുഗളിലേക്ക് കുടുംബസമേതം താമസം മാറി. അവിടെവച്ചാണ് മോഹൻ ലാലിനെ ആദ്യമായി കാണുന്നത്. എന്നും രാവിലെ സ്‌കൂട്ടറിൽ വരുമ്പോൾ രണ്ട് പയ്യന്മാർ സ്‌കൂളിൽ പോകാൻ വേണ്ടി ബസ് കാത്തു നിൽക്കുന്നുണ്ടാകും. അനുജനും ജ്യേഷ്ഠനുമാണ്. ജ്യേഷ്ഠൻ മുടി പറ്റേ വെട്ടി എക്‌സിക്യൂട്ടീവ് സ്‌റ്റൈലിൽ, അനുജൻ മുടി നീട്ടി വളർത്തി ഒരു ഹിപ്പി സ്‌റ്റൈലിൽ. എല്ലാ ദിവസവും കാണുന്നതുകൊണ്ടാണ് ആ കുട്ടിയെ കുറിച്ച് അന്വേഷക്കാൻ തോന്നിയത്. എന്റെ സഹോദരി അന്ന് എംഎയ്ക്കു പഠിക്കുകയാണ്. അവളാണു പറഞ്ഞത് സെക്രട്ടറിയേറ്റി ൽ ജോലിയുള്ള വിശ്വനാഥൻസാറിന്റെ മക്കളാണ്.
ആ കൊച്ചുപയ്യൻ ബസിൽ കയറിയാൽ ഭയങ്കര ബഹളമാണ്. കൂക്കുവിളിയും വർത്തമാനവുമൊക്കെയായി. പിന്നീട് പലപ്പോഴും ആ പയ്യനെ ഞാൻ കണ്ടിട്ടുണ്ട്. ഒരുമിച്ച് അഭിന യിച്ചിട്ടുണ്ട്. 'പുലിമുരുകനി'ലെ മൂപ്പനായി കേട്ടറിവിനേക്കാൾ വലുതാണ് മുരുകനെന്ന സത്യം' എന്ന ഡയലോഗ് പറയുമ്പോൾ ആ പയ്യൻ തൊട്ടടുത്തുണ്ട്. ഒരു കള്ളച്ചിരിയോടെ. അന്നേരം ഞാൻ ആ പഴയ വികൃതിച്ചെറുക്കനെ മാത്രമാണോർത്തത്, വിശ്വനാഥൻ സാറിന്റെ ഇളയമകൻ ലാലിനെ.