27 കൊല്ലമായി ഊരാത്ത തൊപ്പിയുമായി എം രാജഗോപാൽ നിയമസഭയിലെത്തി എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയിൽപ്പെട്ട ചെഗുവേര തൊപ്പി ഇനി സഭയിലെ താരമാകും; തോറ്റ് തൊപ്പിയിട്ടവർക്കിടയിൽ വിജയിച്ച് തൊപ്പിയിട്ട എംഎൽഎയുടെ കഥ
തിരുവനന്തപുരം: ചെഗുവേര തൊപ്പികളോട് മലയാളികൾക്ക് ഒരു പ്രത്യേക അഭിനിവേശമുണ്ട്. പുതുതലമുറയ്ക്ക് കൂടി ചെഗുവേരയെ കുറിച്ചുള്ള ആവേശം പകരാൻ ഇനി നിയമസഭയിൽ ഒരു തൊപ്പിക്കാരനുണ്ടാകും. തൃക്കരിപ്പൂർ എംഎൽഎ എം രാജഗോപാലാണ് ഈ ചെഗുവേരാ തൊപ്പിക്കാരൻ. 14ാം നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ രാജഗോപാലിന്റെ തൊപ്പി സഭയിലെ താരമായി. തൊപ്പിയിട്ടുകൊണ്ട് തന്നെയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെല്ലിയത്. കാസർകോഡ് ജില്ലയിലെ സിപിഎമ്മിലെ മുതിർന്ന നേതാവായ രാജഗോപാൽ. 27 കൊല്ലമായ ഊരാത്ത തൊപ്പിയുമായി നടക്കുന്ന അദ്ദേഹത്തെ നാട്ടുകാർക്ക് ചിരപരിചിതനാണ്. തൊപ്പിയില്ലാത്ത രാജഗോപാലിനെ ആരും തിരിച്ചറിയില്ലെന്ന സ്ഥിതി വന്നപ്പോൾ ഒരു അവയവം പോലെ തന്നെ അദ്ദേഹം ആ ചെഗുവേരാ തൊപ്പി അണിയുകയായിരന്നു. അടിയുറച്ച സിപിഐ(എം) പ്രവർത്തകനായ രാജഗോപാലിനെ സാധാരണക്കാരാനായ പാർട്ടിക്കാർ ഇടപെട്ടാണ് ഇത്തവണ അദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കിയത്. വൻഭൂരിപക്ഷത്തിൽ തന്നെ അദ്ദേഹം വിജയിച്ചു സഭയിലെത്തുകയും ചെയ്തു. ഇന്ന് സത്യപ്രതിജ്ഞ ചെയ്യാൻ സഭയിലെത്തിയ അദ്ദേഹം വി എസ് അച്യുതാനന്
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: ചെഗുവേര തൊപ്പികളോട് മലയാളികൾക്ക് ഒരു പ്രത്യേക അഭിനിവേശമുണ്ട്. പുതുതലമുറയ്ക്ക് കൂടി ചെഗുവേരയെ കുറിച്ചുള്ള ആവേശം പകരാൻ ഇനി നിയമസഭയിൽ ഒരു തൊപ്പിക്കാരനുണ്ടാകും. തൃക്കരിപ്പൂർ എംഎൽഎ എം രാജഗോപാലാണ് ഈ ചെഗുവേരാ തൊപ്പിക്കാരൻ. 14ാം നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ രാജഗോപാലിന്റെ തൊപ്പി സഭയിലെ താരമായി. തൊപ്പിയിട്ടുകൊണ്ട് തന്നെയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെല്ലിയത്. കാസർകോഡ് ജില്ലയിലെ സിപിഎമ്മിലെ മുതിർന്ന നേതാവായ രാജഗോപാൽ. 27 കൊല്ലമായ ഊരാത്ത തൊപ്പിയുമായി നടക്കുന്ന അദ്ദേഹത്തെ നാട്ടുകാർക്ക് ചിരപരിചിതനാണ്.
തൊപ്പിയില്ലാത്ത രാജഗോപാലിനെ ആരും തിരിച്ചറിയില്ലെന്ന സ്ഥിതി വന്നപ്പോൾ ഒരു അവയവം പോലെ തന്നെ അദ്ദേഹം ആ ചെഗുവേരാ തൊപ്പി അണിയുകയായിരന്നു. അടിയുറച്ച സിപിഐ(എം) പ്രവർത്തകനായ രാജഗോപാലിനെ സാധാരണക്കാരാനായ പാർട്ടിക്കാർ ഇടപെട്ടാണ് ഇത്തവണ അദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കിയത്. വൻഭൂരിപക്ഷത്തിൽ തന്നെ അദ്ദേഹം വിജയിച്ചു സഭയിലെത്തുകയും ചെയ്തു. ഇന്ന് സത്യപ്രതിജ്ഞ ചെയ്യാൻ സഭയിലെത്തിയ അദ്ദേഹം വി എസ് അച്യുതാനന്ദൻ അടക്കമുള്ള മുതിർന്ന നേതാക്കളെ കണ്ട് അഭിവാദ്യം ചെയ്ത ശേഷമാണ് പ്രതിജ്ഞ ചൊല്ലിയത്.
ചെഗുവേരാ തൊപ്പിയുമിട്ട് സൗഗൗരവത്തിലായിരുന്നു അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും എംഎൽഎമാർ അദ്ദേഹത്തെ കൗതുകത്തോടെ നോക്കുകയും ചെയ്തു. എന്നാൽ, രാജഗോപാലിന്റെ തൊപ്പി കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്റെ വരെ ശ്രദ്ധയിൽ ഇടംപിടിച്ച കാര്യമാണ്. തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിൽ നിന്നും മത്സരിക്കുമ്പോൾ രാജഗോപാലന്റെ തൊപ്പി വച്ച ഫോട്ടോ സൂക്ഷ്മ പരിശോധനയിൽ വരണാധികാരി തള്ളിയിരുന്നു. എന്നാൽ രാജഗോപാൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതിനെ തുടർന്ന് അതേ ഫോട്ടോ തന്നെ ഉൾപെടുത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഡൽഹിയിൽ നിന്നും വരണാധികാരിക്ക് അടിയന്തിര നിർദ്ദേശം നൽകുകയായിരുന്നു.
കറുത്ത കണ്ണട, തൊപ്പി എന്നിവ ധരിച്ചുള്ള ഫോട്ടോകൾ നാമനിർദേശ പത്രികക്കൊപ്പം സമർപ്പിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രത്യേകം നിർദേശിച്ചിരുന്നു. സ്ഥിരമായി തൊപ്പി ധരിക്കാറുള്ള രാജഗോപാൽ പത്രികയ്ക്കൊപ്പം ഇതേ ഫോട്ടോ തന്നെയാണ് നൽകിയത്. ഇത് അനുവദിക്കരുതെന്ന് യുഡിഎഫ് സ്ഥാനാർത്ഥിയും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സൂക്ഷ്മ പരിശോധനയിൽ രാജഗോപാൽ സമർപ്പിച്ച ഫോട്ടോ തള്ളുകയും പകരം ഫോട്ടോ നൽകിയാൽ ഉൾപ്പെടുത്താമെന്നും കമ്മീഷൻ അറിയിച്ചിരുന്നു.
ഇതിനിടയിലാണ് തന്റെ തൊപ്പി വച്ച ഫോട്ടോ തന്നെ അനുവദിക്കണമെന്ന് കാണിച്ച് രാജഗോപാൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ രാജഗോപാലിന്റെ നേരത്തെ നൽകിയ ഫോട്ടോ തന്നെ ബാലറ്റ് പേപ്പറിൽ ഉൾപ്പെടുത്തിയതും. 27 വർഷമായി തൊപ്പിയിടാതെ പുറത്തിറങ്ങാറില്ലാത്ത രാജഗോപാലിനെ വോട്ടർമാർ തിരിച്ചറിയാൻ വേണ്ടായായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പോലും ഇടപെട്ടത്. തോറ്റ് തൊപ്പിയിട്ട നേതാക്കൾക്കിടയിൽ വിജയിച്ചു വന്ന് ചെഗുവേരാ തൊപ്പിയണ രാജഗോപാൽ ഇനി സഭയുടെയും താരമാകുമെന്ന കാര്യം ഉറപ്പാണ്.