- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളകൗമുദി ചീഫ് എഡിറ്റർ എം.എസ്.രവി അന്തരിച്ചു; അന്ത്യം ഇന്നുച്ചയോടെ; സംസ്‌കാരം പിന്നീട്
കേരളകൗമുദി ചീഫ് എഡിറ്റർ എം.എസ്.രവി അന്തരിച്ചു; അന്ത്യം ഇന്നുച്ചയോടെ; സംസ്‌കാരം പിന്നീട് തിരുവനന്തപുരം: കേരളകൗമുദി ചീഫ് എഡിറ്റർ എം.എസ്.രവി അന്തരിച്ചു. ഇന്ന് ഉച്ചയോടെ സ്വവസതിയിൽ കുഴഞ്ഞ് വീണതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംസ്‌കാരം പിന്നീട്.കേരളകൗമുദി സ്ഥാപക പത്രാധിപർ കെ.സുകുമാരന്റെ ആൺമക്കളിൽ നാലാമത്തെയാളാണ് രവി. സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്നു. കേരളകൗമുദി ഡയറക്ടറുമാണ്.ശൈലജയാണ് ഭാര്യ. എഡിറ്റർ ദീപു രവി,മാർക്കറ്റിങ് ഡയറക്ടർ ദർശൻ രവി എന്നിവർ മക്കളാണ്.എം.എസ്. മണി, പരേതരായ എം.എസ്.മധുസൂദനൻ, എം.എസ്. ശ്രീനിവാസൻ എന്നിവർ സഹോദരങ്ങളാണ്.
കേരളകൗമുദി ചീഫ് എഡിറ്റർ എം.എസ്.രവി അന്തരിച്ചു; അന്ത്യം ഇന്നുച്ചയോടെ; സംസ്‌കാരം പിന്നീട്
തിരുവനന്തപുരം: കേരളകൗമുദി ചീഫ് എഡിറ്റർ എം.എസ്.രവി അന്തരിച്ചു. ഇന്ന് ഉച്ചയോടെ സ്വവസതിയിൽ കുഴഞ്ഞ് വീണതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംസ്‌കാരം പിന്നീട്.
കേരളകൗമുദി സ്ഥാപക പത്രാധിപർ കെ.സുകുമാരന്റെ ആൺമക്കളിൽ നാലാമത്തെയാളാണ് രവി. സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്നു. കേരളകൗമുദി ഡയറക്ടറുമാണ്.
ശൈലജയാണ് ഭാര്യ. എഡിറ്റർ ദീപു രവി,മാർക്കറ്റിങ് ഡയറക്ടർ ദർശൻ രവി എന്നിവർ മക്കളാണ്.
എം.എസ്. മണി, പരേതരായ എം.എസ്.മധുസൂദനൻ, എം.എസ്. ശ്രീനിവാസൻ എന്നിവർ സഹോദരങ്ങളാണ്.
Next Story