കൊച്ചി: മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ നിന്ന് ഒഴിഞ്ഞുമാറി മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ. സന്തോഷ് ട്രോഫി ജേതാക്കൾക്ക് ആദരം അർപ്പിച്ച പരിപാടിയിൽ നിന്നാണ് നിലവിലെ കായിക, യുവജന പ്രിൻസിപ്പൽ സെക്രട്ടറിയായ ശിവശങ്കർ വിട്ടു നിന്നത്.

പരിപാടിയിൽ സ്വാഗതം പറയേണ്ടിയിരുന്നത് ശിവശങ്കറാണ്. സ്വർണക്കടത്ത് വിവാദം വീണ്ടും ചർച്ചയായ സാഹചര്യത്തിൽ കൂടിയാണ് മാറിനിൽക്കൽ.

സ്വർണക്കടത്തു കേസിൽ പ്രതിയായതിനെ തുടർന്ന് സസ്‌പെൻഷനിലായിരുന്ന ശിവശങ്കർ, ജനുവരിയിലാണ് തിരികെ സർവീസിൽ പ്രവേശിച്ചത്. സ്പോർട്സ് യുവജനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ചുമതലയും നൽകി.