- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടിക്ക് അടിയും കൊലയ്ക്കു പകരം കൊലയും ചെയ്തിട്ടുണ്ടെന്നു പരസ്യമായി പ്രസംഗിച്ച കെ. സുരേന്ദ്രനെതിരേ എം.സ്വരാജ്; ബിജെപി ജനറൽ സെക്രട്ടറിക്കെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് ഡിജിപിക്കു പരാതി നല്കി
തിരുവനന്തപുരം: അടിക്ക് അടിയും കൊലയ്ക്കു പകരം കൊലയും ചെയ്തിട്ടുണ്ടെന്ന് എം.എം. മണി സ്റ്റൈലിൽ ബിജെപി നേതാവ് കെ. സുരേന്ദ്രൻ നടത്തിയ പ്രസംഗത്തിനെതിരേ പെലീസിൽ പരാതി. എം.സ്വരാജ് എംഎൽഎ ആണ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിക്കെതിരേ പരാതി നൽകിയത്. സുരേന്ദ്രന്റെ പ്രസംഗത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിനെതിരെ നടപടി വേണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്. ഡിജിപിക്കാണ് സ്വരാജ് പരാതി നൽകിയത്. ഇന്നലെ മംഗലാപുരത്തു നടന്ന പ്രസംഗത്തിലാണ് ആളുകളെ കൊലപ്പെടുത്തിയിട്ടുണ്ടെന്നു സുരേന്ദ്രൻ പരസ്യമായി പറഞ്ഞത്. പലരെയും കൊന്നിട്ടുണ്ടെന്നായിരുന്നു സുരേന്ദ്രന്റെ തുറന്നു പറച്ചിൽ. മംഗലാപുരത്ത് ബിജെപി സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു സുരേന്ദ്രൻ. അടിക്കു പകരം അടിയും കൊലയ്ക്കു പകരം കൊലയും ചെയ്തിട്ടുണ്ടെന്നായിരുന്നു വെളിപ്പെടുത്തൽ. രണ്ടു ശതമാനം വോട്ട് മാത്രം ഉണ്ടായിരുന്നപ്പോഴാണ് ഇതൊക്കെ ചെയ്തിട്ടുള്ളത്. ഇപ്പോൾ അടിക്കു പകരം അടിയും കൊലയ്ക്കു പകരം കൊലയും നിർത്തിവച്ചിരിക്കുകയാണെന്നും പറഞ്ഞു. സിപിഐഎമ്മുകാരെ വെറുതേ
തിരുവനന്തപുരം: അടിക്ക് അടിയും കൊലയ്ക്കു പകരം കൊലയും ചെയ്തിട്ടുണ്ടെന്ന് എം.എം. മണി സ്റ്റൈലിൽ ബിജെപി നേതാവ് കെ. സുരേന്ദ്രൻ നടത്തിയ പ്രസംഗത്തിനെതിരേ പെലീസിൽ പരാതി. എം.സ്വരാജ് എംഎൽഎ ആണ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിക്കെതിരേ പരാതി നൽകിയത്.
സുരേന്ദ്രന്റെ പ്രസംഗത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിനെതിരെ നടപടി വേണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്. ഡിജിപിക്കാണ് സ്വരാജ് പരാതി നൽകിയത്. ഇന്നലെ മംഗലാപുരത്തു നടന്ന പ്രസംഗത്തിലാണ് ആളുകളെ കൊലപ്പെടുത്തിയിട്ടുണ്ടെന്നു സുരേന്ദ്രൻ പരസ്യമായി പറഞ്ഞത്.
പലരെയും കൊന്നിട്ടുണ്ടെന്നായിരുന്നു സുരേന്ദ്രന്റെ തുറന്നു പറച്ചിൽ. മംഗലാപുരത്ത് ബിജെപി സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു സുരേന്ദ്രൻ. അടിക്കു പകരം അടിയും കൊലയ്ക്കു പകരം കൊലയും ചെയ്തിട്ടുണ്ടെന്നായിരുന്നു വെളിപ്പെടുത്തൽ. രണ്ടു ശതമാനം വോട്ട് മാത്രം ഉണ്ടായിരുന്നപ്പോഴാണ് ഇതൊക്കെ ചെയ്തിട്ടുള്ളത്. ഇപ്പോൾ അടിക്കു പകരം അടിയും കൊലയ്ക്കു പകരം കൊലയും നിർത്തിവച്ചിരിക്കുകയാണെന്നും പറഞ്ഞു.
സിപിഐഎമ്മുകാരെ വെറുതേ വിടില്ല. ഇന്ത്യയിൽ എവിടെ സിപിഐഎമ്മുകാർ പോയാലും തടയാൻ ബിജെപിക്കാരുണ്ടാകും. ആന്ധ്രയിൽ പോയാലും മധ്യപ്രദേശിൽ പോയാലും ഡൽഹിയിൽ പോയാലും തടയാൻ തങ്ങളുണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ മംഗലാപുരത്തു തടയുമെന്നു ബിജെപി നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി സംഘപരിവാർ സംഘടന മംഗലാപുരത്ത് ഹർത്താൽ ആചരിച്ചു.