- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വനിതാ നേതാവിനെ എംഎൽഎ ഹോസ്റ്റലിൽ എത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ ജില്ലാ നേതൃത്വത്തിനെതിരെ സമ്മേളനത്തിൽ പൊട്ടിത്തെറിച്ച് എം സ്വരാജ്; പെൺകുട്ടി ജില്ലാ കമ്മിറ്റിക്ക് നേരിട്ട് പരാതി നൽകിയില്ലെങ്കിലും കരുതലോടെ നടപടിയുണ്ടായിയില്ല; ജില്ലാസമ്മേളനത്തിൽ നേതൃത്വത്തിനെതിരെ കടുത്ത പ്രതിഷേധം
തൃശൂർ: ഇരിങ്ങാലക്കുടയിലെ ഡിവൈഎഫ് നേതാവ് ആർ.എൽ ജീവൻലാലിനെതിരായ പീഡനാരോപണം കൈകാര്യം ചെയ്ത ജില്ലാ കമ്മിറ്റിയുടെ നടപടിയിലുണ്ടായ വീഴ്ചയിൽ പൊട്ടിത്തെറിച്ച് സംസ്ഥാന സെക്രട്ടറി എം.സ്വരാജ്. കഴിഞ്ഞ ദിവസം സമാപിച്ച ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്റെ ചർച്ചയുടെ മറുപടിയിലാണ് എം.സ്വരാജ് ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം നടത്തിയത്. ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട മേഖലാ ജോയിന്റ് സെക്രട്ടറിയായിരുന്ന ജീവൻലാൽ കാട്ടൂരിലെ വനിതാ നേതാവിനെ എംഎൽഎ ഹോസ്റ്റലിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചത് വലിയ വിവാദത്തിന് വഴിവച്ചിരുന്നു. പാർട്ടി കുടുംബാംഗമായ പെൺകുട്ടിയുടെ പരാതിയിൽ പാർട്ടി നേതൃത്വം ഡിവൈഎഫ്ഐ നേതാവിന് അനുകൂലമായ നിലപാടാണ് ആദ്യം സ്വീകരിച്ചത്. പരാതി പൊലീസിൽ നൽകാതെ ഒതുക്കി തീർക്കാനുള്ള പാർട്ടി നീക്കത്തിൽ പ്രതിഷേധിച്ച് പെൺകുട്ടി വാട്സപ്പ് ഗ്രൂപ്പിൽ കാര്യങ്ങൾ വെളിപ്പെടുത്തിയതോടെയാണ് വിവരം പുറത്തായത്. പിന്നീട് പെൺകുട്ടി നേരിട്ട് പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഇതിനെതുടർന്ന് ഇരിങ്ങാലക്കുട ഡിവൈഎസ്‌പി ഫേമസ് വർഗീസിന്റെ നിർദേശപ്രകാരം
തൃശൂർ: ഇരിങ്ങാലക്കുടയിലെ ഡിവൈഎഫ് നേതാവ് ആർ.എൽ ജീവൻലാലിനെതിരായ പീഡനാരോപണം കൈകാര്യം ചെയ്ത ജില്ലാ കമ്മിറ്റിയുടെ നടപടിയിലുണ്ടായ വീഴ്ചയിൽ പൊട്ടിത്തെറിച്ച് സംസ്ഥാന സെക്രട്ടറി എം.സ്വരാജ്. കഴിഞ്ഞ ദിവസം സമാപിച്ച ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്റെ ചർച്ചയുടെ മറുപടിയിലാണ് എം.സ്വരാജ് ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം നടത്തിയത്.
ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട മേഖലാ ജോയിന്റ് സെക്രട്ടറിയായിരുന്ന ജീവൻലാൽ കാട്ടൂരിലെ വനിതാ നേതാവിനെ എംഎൽഎ ഹോസ്റ്റലിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചത് വലിയ വിവാദത്തിന് വഴിവച്ചിരുന്നു. പാർട്ടി കുടുംബാംഗമായ പെൺകുട്ടിയുടെ പരാതിയിൽ പാർട്ടി നേതൃത്വം ഡിവൈഎഫ്ഐ നേതാവിന് അനുകൂലമായ നിലപാടാണ് ആദ്യം സ്വീകരിച്ചത്. പരാതി പൊലീസിൽ നൽകാതെ ഒതുക്കി തീർക്കാനുള്ള പാർട്ടി നീക്കത്തിൽ പ്രതിഷേധിച്ച് പെൺകുട്ടി വാട്സപ്പ് ഗ്രൂപ്പിൽ കാര്യങ്ങൾ വെളിപ്പെടുത്തിയതോടെയാണ് വിവരം പുറത്തായത്.
പിന്നീട് പെൺകുട്ടി നേരിട്ട് പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഇതിനെതുടർന്ന് ഇരിങ്ങാലക്കുട ഡിവൈഎസ്‌പി ഫേമസ് വർഗീസിന്റെ നിർദേശപ്രകാരം കാട്ടൂർ പൊലീസ് ആദ്യം കേസെടുത്തു. പിന്നീട് തിരുവനന്തപുരം മ്യൂസിയം പൊലീസിന് കേസ് കൈമാറി. പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ന് മ്യൂസിയം പൊലീസ് എംഎൽഎ ഹോസ്റ്റലിൽ തെളിവെടുപ്പ് നടത്തി. ഈ സംഭവം സിപിഐ എമ്മിനും ഡിവൈഎഫ്ഐക്കും വലിയ രീതിയിൽ മാനക്കേടുണ്ടാക്കി. ഒടുവിൽ ജീവൻലാലിനെ ഡിവൈഎഫ്ഐയുടെയും സിപിഐ എമ്മിന്റെയും വഹിച്ചിരുന്ന പദവികളിൽ നിന്ന് ഒഴിവാക്കി ഒരു വർഷത്തേക്ക് പുറത്താക്കി മാനം രക്ഷിക്കുകയായിരുന്നു. വിവാദം ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിലും പ്രതിഫലിച്ചു. സമ്മേളനത്തിൽ ജില്ലാ നേതൃത്വത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ചർച്ചയിൽ പങ്കെടുത്തവർ നടത്തിയത്. പെൺകുട്ടി ജില്ലാ കമ്മിറ്റിക്ക് നേരിട്ട് പരാതി നൽകിയില്ലെങ്കിലും കരുതലോടെ നടപടിയുണ്ടായില്ലെന്നും എം സ്വരാജ് വിമർശിച്ചു. സമ്മേളനം പ്രസിഡന്റായി കെ വി രാജേഷിനെയും സെക്രട്ടറിയായി പി ബി അനൂപിനെയും വീണ്ടും തെരഞ്ഞെടുത്തു.