- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മലയാളിയുടെ ജീവന് മാൻഹാട്ടനിലെ പരിക്കിന്റെയത്ര പ്രാധാന്യം പോലുമില്ലത്രെ'; കുറ്റ്യാടി ദുരന്ത വാർത്ത ഉൾപ്പേജിൽ ഒതുക്കിയ മനോരമയെ വിമർശിച്ച് എം സ്വരാജ്; മറ്റു പത്രങ്ങൾ ഒന്നാം പേജിൽ നൽകിയിട്ടും ഡിവൈഎഫ്ഐക്കാർ മരിച്ചതിനാൽ അൽപ്പത്തം കാണിച്ചുവെന്നും വിമർശനം
തിരുവനന്തപുരം: കുറ്റ്യാടി ദുരന്ത വാർത്ത ഉൾപ്പേജിൽ ഒതുക്കിയ മനോരമയെ വിമർശിച്ച് എം സ്വരാജ്. ഫേസ്‌ബുക്ക് പോസ്റ്റ് വഴിയാണ് എംഎൽഎ വിമർശനം ഉന്നയിച്ചത്. അപ്രതീക്ഷിതമായ അപകടത്തിന്റെ വാർത്ത എല്ലാ പത്രങ്ങളും പ്രാധാന്യത്തോടെ കൊടുത്തിരിക്കുന്നു. എന്നാൽ മലയാള മനോരമ പത്രത്തിന്റെ തിരുവനന്തപുരം എഡിഷനിലെ ആദ്യ പേജിൽ ഈ വാർത്ത കാണാനില്ല. ഒന്നാം പേജ് മുഴുവൻ ഒരു കാറിന്റെ പരസ്യമാണ്. എന്ന് സ്വരാജ് ചൂണ്ടിക്കാട്ടുന്നു. മാതൃഭൂമി, ദേശാഭിമാനി, കേരളകൗമുദി , മാദ്ധ്യമം, മംഗളം, ദീപിക, ജനയുഗം, ചന്ദ്രിക, തേജസ്, വീക്ഷണം, ദി ഹിന്ദു , ന്യൂ ഇന്ത്യൻ എക്സ്‌പ്രസ് എന്നിങ്ങനെ മറ്റെല്ലാ പത്രങ്ങളിലും ദുരന്ത വാർത്ത പ്രാധാന്യത്തോടെ ഒന്നാം പേജിൽ തന്നെ കൊടുത്തിരിക്കുന്നു. ഇക്കാര്യത്തിൽ മനോരമയ്ക്ക് കൂട്ട് ബിജെപി മുഖപത്രമായ ജന്മഭൂമി മാത്രം . ജന്മഭൂമി വാർത്ത പതിനഞ്ചാം പേജിൽ ഒതുക്കി. ജന്മഭുമിയെ മനോരമ മാതൃകയാക്കിയതാണോ അതോ മനോരമയെ ജന്മഭുമി മാതൃകയാക്കിയതാണോ എന്നറിയില്ല. എന്നും കുറിപ്പിൽ സ്വരാജ് വ്യക്തമാക്കുന്നു. ദുരന്തത്തിൽ പെട്ടത് ഡി വൈ എഫ് ഐ
തിരുവനന്തപുരം: കുറ്റ്യാടി ദുരന്ത വാർത്ത ഉൾപ്പേജിൽ ഒതുക്കിയ മനോരമയെ വിമർശിച്ച് എം സ്വരാജ്. ഫേസ്‌ബുക്ക് പോസ്റ്റ് വഴിയാണ് എംഎൽഎ വിമർശനം ഉന്നയിച്ചത്. അപ്രതീക്ഷിതമായ അപകടത്തിന്റെ വാർത്ത എല്ലാ പത്രങ്ങളും പ്രാധാന്യത്തോടെ കൊടുത്തിരിക്കുന്നു. എന്നാൽ മലയാള മനോരമ പത്രത്തിന്റെ തിരുവനന്തപുരം എഡിഷനിലെ ആദ്യ പേജിൽ ഈ വാർത്ത കാണാനില്ല. ഒന്നാം പേജ് മുഴുവൻ ഒരു കാറിന്റെ പരസ്യമാണ്. എന്ന് സ്വരാജ് ചൂണ്ടിക്കാട്ടുന്നു.
മാതൃഭൂമി, ദേശാഭിമാനി, കേരളകൗമുദി , മാദ്ധ്യമം, മംഗളം, ദീപിക, ജനയുഗം, ചന്ദ്രിക, തേജസ്, വീക്ഷണം, ദി ഹിന്ദു , ന്യൂ ഇന്ത്യൻ എക്സ്‌പ്രസ് എന്നിങ്ങനെ മറ്റെല്ലാ പത്രങ്ങളിലും ദുരന്ത വാർത്ത പ്രാധാന്യത്തോടെ ഒന്നാം പേജിൽ തന്നെ കൊടുത്തിരിക്കുന്നു. ഇക്കാര്യത്തിൽ മനോരമയ്ക്ക് കൂട്ട് ബിജെപി മുഖപത്രമായ ജന്മഭൂമി മാത്രം . ജന്മഭൂമി വാർത്ത പതിനഞ്ചാം പേജിൽ ഒതുക്കി. ജന്മഭുമിയെ മനോരമ മാതൃകയാക്കിയതാണോ അതോ മനോരമയെ ജന്മഭുമി മാതൃകയാക്കിയതാണോ എന്നറിയില്ല. എന്നും കുറിപ്പിൽ സ്വരാജ് വ്യക്തമാക്കുന്നു.
ദുരന്തത്തിൽ പെട്ടത് ഡി വൈ എഫ് ഐ പ്രവർത്തകരായതാവാം മനോരമയെ ഇങ്ങനെ അൽ പത്തം കാണിക്കാൻ പ്രേരിപ്പിച്ചത്. മരണവും ദുരന്തവും റിപ്പോർട്ട് ചെയ്യുമ്പോഴെങ്കിലും ഒരിത്തിരി മാന്യത കാണിക്കുന്നതുകൊണ്ട് ഒരാപത്തും വരില്ലെന്ന് ആരെങ്കിലും മനോരമയോട് പറഞ്ഞ് കൊടുക്കണം. എന്നു പറഞ്ഞു കൊണ്ടാണ് സ്വരാജിന്റെ കുറിപ്പ് അവസാനിക്കുന്നത്.
സ്വരാജിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം....
മലയാളിയുടെ ജീവന് മാൻഹാട്ടനിലെ പരിക്കിന്റെയത്ര പ്രാധാന്യം പോലുമില്ലത്രെ...
എം സ്വരാജ്.
ഞാനിപ്പോൾ തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേയ്ക്ക് പുറപ്പെടുകയാണ്. ഒരു പ്രാധാന്യമേറിയ യോഗത്തിൽ പങ്കെടുക്കാനായി രാവിലെ തിരുവനന്തപുരത്ത് എത്തിയതായിരുന്നു. കുറ്റ്യാടിയിലേക്കാണ് യാത്ര. കോഴിക്കോട് കുറ്റ്യാടിക്കടുത്ത് 6 യുവാക്കൾ മലവെള്ളപ്പാച്ചിലിൽ അകപ്പെട്ടതിന്റെ ദുഃഖവും നടുക്കവും ഇനിയും മാറിയിട്ടില്ല . മൂന്നു പേരുടെ മൃതശരീരം ഇതിനോടകം കണ്ടെടുത്തു. മൂന്നു പേർക്കു വേണ്ടി തിരച്ചിൽ തുടരുന്നു.
അപകടത്തിൽ പെട്ടവരെല്ലാം ആ നാടിന്റെ കണ്ണിലുണ്ണികളായിരുന്നു. നാട്ടുകാരെല്ലാം സ്വന്തം കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് അപകടത്തിൽപ്പെട്ട ചെറുപ്പക്കാരെ കണ്ടിരുന്നതെന്നാണ് അവിടെ നിന്നും വിളിച്ചവർ പറഞ്ഞത്. ഡി വൈ എഫ് ഐ പ്രവർത്തകരായിരുന്നു അപകടത്തിൽ പെട്ടവരെല്ലാം . യൂണിറ്റ് ഭാരവാഹികളും യൂണിറ്റ് കമ്മിറ്റിയംഗങ്ങളുമെല്ലാം അവരിലുണ്ട്.
അപ്രതീക്ഷിതമായ അപകടത്തിന്റെ വാർത്ത എല്ലാ പത്രങ്ങളും പ്രാധാന്യത്തോടെ കൊടുത്തിരിക്കുന്നു. എന്നാൽ മലയാള മനോരമ പത്രത്തിന്റെ തിരുവനന്തപുരം എഡിഷനിലെ ആദ്യ പേജിൽ ഈ വാർത്ത കാണാനില്ല. ഒന്നാം പേജ് മുഴുവൻ ഒരു കാറിന്റെ പരസ്യമാണ്. ഒരു വാർത്തയുമില്ല .അതു കഴിഞ്ഞ് അടുത്ത പേജിൽ അഥവാ 'ഡ്യൂപ്ലിക്കേറ്റ് ഒന്നാം പേജി'ലും ഈ വാർത്ത കാണാനില്ല . കുറ്റം പറയരുതല്ലോ ഒമ്പതാം പേജിൽ അധികമാരും ശ്രദ്ധിക്കാനിടയില്ലാത്ത വിധം ചെറിയൊരു വാർത്തയായി അപകടവിവരം കൊടുത്തിട്ടുണ്ട്. കോഴിക്കോട് എഡിഷനിൽ ഒരു പക്ഷെ ഈ വാർത്ത ഒന്നാം പേജിലുണ്ടാവാം. കോഴിക്കോട്ടെ ദുരന്തം തിരുവനന്തപുരത്ത് വിനോദമാകുമോ ആവോ.
എന്നാൽ മാതൃഭൂമി, ദേശാഭിമാനി, കേരളകൗമുദി , മാദ്ധ്യമം, മംഗളം, ദീപിക, ജനയുഗം, ചന്ദ്രിക, തേജസ്, വീക്ഷണം, ദി ഹിന്ദു , ന്യൂ ഇന്ത്യൻ എക്സ്‌പ്രസ് എന്നിങ്ങനെ മറ്റെല്ലാ പത്രങ്ങളിലും ദുരന്ത വാർത്ത പ്രാധാന്യത്തോടെ ഒന്നാം പേജിൽ തന്നെ കൊടുത്തിരിക്കുന്നു. ഇക്കാര്യത്തിൽ മനോരമയ്ക്ക് കൂട്ട് ബിജെപി മുഖപത്രമായ ജന്മഭൂമി മാത്രം . ജന്മഭൂമി വാർത്ത പതിനഞ്ചാം പേജിൽ ഒതുക്കി. ജന്മഭുമിയെ മനോരമ മാതൃകയാക്കിയതാണോ അതോ മനോരമയെ ജന്മഭുമി മാതൃകയാക്കിയതാണോ എന്നറിയില്ല.
മനോരമയുടെ 'ഡ്യൂപ്ലിക്കേറ്റ് ഒന്നാം പേജിൽ' അമേരിക്കയിലെ ചില അക്രമവാർത്തകൾ അതീവ പ്രാധാന്യത്തോടെ കൊടുത്തിരിക്കുന്നത് കാണാം. ന്യൂയോർക്കിലെ സ്‌ഫോടനവും, മാൻഹാട്ടനിലെ കത്തിക്കുത്തും വിശദമായിത്തന്നെ കൊടുത്തിരിക്കുന്നു!. ഇരു അക്രമങ്ങളിലും ആർക്കും ജീവാപായമുണ്ടായിട്ടില്ല. ഇന്ന് പുറത്തിറങ്ങിയ മറ്റൊരു പത്രത്തിന്റെയും ആദ്യ പേജിൽ ഈ വാർത്തയില്ല. എന്നാൽ മനോരമയ്ക്ക് മാത്രം അത് ആദ്യ പേജ് വാർത്തയായി . മാൻഹാട്ടനിലെ കത്തിക്കുത്തിന്റെ പ്രാധാന്യം പോലും 6 മലയാളി യുവാക്കളുടെ ജീവന് നൽകാത്ത മനോരമയുടെ വാർത്താബോധം ഭയാനകം തന്നെ.
ദുരന്തത്തിൽ പെട്ടത് ഡി വൈ എഫ് ഐ പ്രവർത്തകരായതാവാം മനോരമയെ ഇങ്ങനെ അൽ പത്തം കാണിക്കാൻ പ്രേരിപ്പിച്ചത്. മരണവും ദുരന്തവും റിപ്പോർട്ട് ചെയ്യുമ്പോഴെങ്കിലും ഒരിത്തിരി മാന്യത കാണിക്കുന്നതുകൊണ്ട് ഒരാപത്തും വരില്ലെന്ന് ആരെങ്കിലും മനോരമയോട് പറഞ്ഞ് കൊടുക്കണം .