- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശോഭാ സുരേന്ദ്രൻ മത്സരിക്കില്ല; ബിജെപിക്ക് അധികാരത്തിന് 40 സീറ്റ് മതി, ബാക്കി കക്ഷികൾ പുറകേ വന്നുകൊള്ളും; പട്ടികയിൽ തർക്കങ്ങളുമില്ല: എം ടി രമേശ്
തിരുവനന്തപുരം: ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രൻ സ്ഥാനാർത്ഥിയാകില്ലെന്ന് ബിജെപി നേതാവ് എം ടി രമേശ്. തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാകുമെങ്കിലും ശോഭാ സുരേന്ദ്രൻ മത്സരിക്കില്ലെന്നാണ് എം ടി രമേശ് പറഞ്ഞത്. ബിജെപിക്ക് അധികാരത്തിലെത്താൻ 71 സീറ്റിന്റെ ആവശ്യമില്ല. 40 സീറ്റുകിട്ടിയാൽ മറ്റു കക്ഷികൾ ബിജെപിക്കൊപ്പം വരുമെന്നും എം ടി രമേശ് കൂട്ടിച്ചേർത്തു.
ബിജെപിയിൽ സ്ഥാനാർത്ഥി പട്ടികയിൽ തർക്കമില്ലെന്നും അന്തിമ തീരുമാനം സ്‌ക്രീനിങ്ങ് കമ്മിറ്റിക്ക് ശേഷമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ബിജെപി സ്ഥാനാർത്ഥികളെ കേന്ദ്ര നേതൃത്വമാണ് പ്രഖ്യാപിക്കുക. എല്ലാ സമുദായങ്ങളുടെയും താത്പര്യം പരിഗണിച്ചിട്ടുണ്ടെന്ന് എം ടി രമേശ് പറഞ്ഞു. ക്രിസ്ത്യൻ സഭകളുടെ താത്പര്യവും പരിഗണിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
നേരത്തെ ബിജെപിയുടെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റിയിൽ നിന്നും ശോഭാ സുരേന്ദ്രനെ ഒഴിവാക്കിയിരുന്നു. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനായിരുന്നു കമ്മിറ്റിയിലുൾപ്പെട്ടവരുടെ പട്ടിക പ്രഖ്യാപിച്ചത്. പുതുതായി പാർട്ടിയിൽ ചേർന്ന ഇ.ശ്രീധരൻ 16 അംഗ തെരഞ്ഞെടുപ്പ് കമ്മറ്റിയിൽ ഇടം പിടിച്ചിട്ടും ശോഭ സുരേന്ദ്രനെ ഒഴിവാക്കുകയായിരുന്നു.