- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എം ടി രമേശ് കഴിക്കുന്നത് ബീഫോ അതോ ഉള്ളിക്കറിയോ? ബിജെപി നേതാവ് ഭക്ഷണം കഴിക്കുന്ന ചിത്രം ഫേസ്ബുക്കിൽ പ്രചരിക്കുന്നു; നേതാക്കളെ 'രമേശും സുരേഷു'മാക്കി പണി കൊടുത്ത് സോഷ്യൽ മീഡിയയും
തിരുവനന്തപുരം: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി തുടങ്ങിവച്ച ബീഫ് പ്രചരണം അവർക്ക് തന്നെ തിരിച്ചടിയാകുന്ന അവസ്ഥയാണ് ഇപ്പോൾ. കേരളാ ഹൗസിലെ പൊലീസ് റെയ്ഡും കൂടി ആയപ്പോൾ ബീഫ് രാഷ്ട്രീയം കേരളത്തിൽ അവർക്ക് കനത്ത തിരിച്ചടിയായി മാറുകയും ചെയ്തു. സോഷ്യൽ മീഡിയ വഴിയാണ് സംസ്ഥാന ബിജെപി നേതാക്കൾക്ക് ബീഫ് വിഷയത്തി
തിരുവനന്തപുരം: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി തുടങ്ങിവച്ച ബീഫ് പ്രചരണം അവർക്ക് തന്നെ തിരിച്ചടിയാകുന്ന അവസ്ഥയാണ് ഇപ്പോൾ. കേരളാ ഹൗസിലെ പൊലീസ് റെയ്ഡും കൂടി ആയപ്പോൾ ബീഫ് രാഷ്ട്രീയം കേരളത്തിൽ അവർക്ക് കനത്ത തിരിച്ചടിയായി മാറുകയും ചെയ്തു. സോഷ്യൽ മീഡിയ വഴിയാണ് സംസ്ഥാന ബിജെപി നേതാക്കൾക്ക് ബീഫ് വിഷയത്തിൽ ഏറ്റവും കൂടുതൽ പണി കിട്ടിയത്. കെ സുരേന്ദ്രൻ ബീഫ് കഴിക്കുന്നു എന്ന വിധത്തിലുള്ള ചിത്രം ചൂടൻ ചർച്ചക്ക് വഴിവച്ചിരുന്നു. എന്നാൽ, താൻ കഴിച്ചത് ബീഫ് അല്ല, ഉള്ളിക്കറിയാണെന്നാണ് സുരേന്ദ്രൻ വിശദീകരണം നൽകിയത്. ഈ വിശദീകരണം സോഷ്യൽ മീഡിയയിൽ രൂക്ഷമായ ട്രോളിംഗിന് ഇടയായി. ഇപ്പോഴിതാ മറ്റൊരു ബിജെപി നേതാവിന് കൂടി സോഷ്യൽ മീഡിയയിൽ നിന്നും പണി കിട്ടി.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശിനാണ് ഇത്തവണ സോഷ്യൽ മീഡിയ പണി കൊടുത്തിരിക്കുന്നത്. ഒരു ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്ന എടി രമേശിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. എംടി രമേശ് കഴിക്കുന്നത് ബീഫ് ഫ്രൈ ആണെന്നാണ് പറയുന്നത്. എന്നാൽ, അദ്ദേഹം കഴിക്കുന്നത് എന്താണെന്ന കാര്യം വ്യക്തവുമില്ല. ഇതേക്കുറിച്ച് രമേശ് ഇതുവരെ പ്രതികരിക്കുകയും ഉണ്ടായിട്ടില്ല.
എന്തായാലും രണ്ട് ബിജെപി നേതാക്കളെ ഈ വിഷയത്തിൽ കിട്ടയതോടെ സോഷ്യൽ മീഡിയയിൽ രൂക്ഷമായ ട്രോളിംഗാണ് നടക്കുന്നത്. പരസ്യചിത്രത്തിലെ രണ്ട് കഥാപാത്രങ്ങളാക്കിയാണ് സോഷ്യൽ മീഡിയ ട്രോളിങ്. രമേഷും സുരേഷും ആക്കിയാണ് ട്രോളന്മാർ പരിഹാസശരം ചൊരിഞ്ഞത്. ഗോവധ വിവാദം കത്തിനിൽക്കുന്ന പശ്ചാത്തലത്തിൽ ബീഫ് വിഭവം കഴിക്കുന്ന രണ്ട് പേരുടേയും ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്.
Kerala BJP General Secretary MT Ramesh and his chaddis having delicious Kerala beef fry. Don't worry Ramesh, no keralite will kill you. You have all the right to eat anything you like
Posted by Memes on Tuesday, 27 October 2015
രമേഷേ സുരേഷേ അങ്കിളിനൊരു ഉള്ളിക്കറി കൊണ്ടുവാ എന്ന അടിക്കുറിപ്പോടെയുള്ള ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഫൈവ് സ്റ്റാർ ചോക്കലേറ്റിന്റെ ജനപ്രിയ പരസ്യ ഡയലോഗിന്റെ മാതൃകയിലാണ് ഈ അടിക്കുറിപ്പ്. കെ സുരേന്ദ്രന് ലഭിച്ചത് പോലുള്ള രൂക്ഷ വിമർശനം തന്നെയാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. കെ സുരേന്ദ്രൻ ദിവസങ്ങൾക്ക് മുമ്പ് ബീഫ് കഴിക്കുന്ന എം ടി രമേഷിന്റെ ചിത്രവും കൂടി പുറത്തിറങ്ങിയതോടെ. ചിരിപടർത്തുന്ന പുതിയ ട്രോളുകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. കേരളാ ഹൗസിലെ ബീഫ് റെയ്ഡിന്റെ പശ്ചാത്തലത്തിൽ തന്നെയാണ് എം ടി രമേശിന്റെ ചിത്രവും പ്രചരിക്കുന്നത്. എന്നാൽ, അദ്ദേഹം കഴിക്കുന്നത് ബീഫാണോ എന്ന കാര്യം വ്യക്തമല്ലതാനും.