നിയമസഭാ നടപടിക്രമങ്ങൾ ഔചിത്യത്തോടെ നിരീക്ഷിക്കുന്നതിലും അതിലുണ്ടാകുന്ന വ്യതിയാനങ്ങൾ സഭയുടെ ശ്രദ്ധയിൽപെടുത്തുന്നതിലും കാണിക്കുന്ന ശുഷ്കാന്തി അഭിനന്ദനാർഹം; മഞ്ചേരി എംഎൽഎ ഉമ്മറിന് കൈയടി നൽകി സ്പീക്കർ
തിരുവനന്തപുരം: നിയമസഭയിൽ രാഷ്ട്രീയമില്ല. നല്ലത് കണ്ടാൽ ആരായാലും സ്പീക്കർ അഭിനന്ദിക്കും. മുസ്ലീ ലീഗിന്റെ പൊന്നാപുരം കോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന മഞ്ചേരിയിൽ നിന്നാണ് എംഉമ്മർ രണ്ടാം അങ്കം ജയിച്ച് നിയമസഭയിലെത്തിയത്. ഇന്നലെ സഭയിലെ താരം ഉമ്മറായിരുന്നു. നിയമസഭ തർക്കങ്ങളുടെ മാത്രം വേദിയാക്കുന്ന സാമാജികർക്ക് മുമ്പിൽ വ്യത്യസ്തനാവുകയാണ് ഉമ്മർ. സിപിഎം രാഷ്ട്രീയമാണ് സ്പീക്കർ ശ്രീരാമകൃഷ്ണന്റേത്. അപ്പോഴും നല്ലതിനെ നല്ലതായി പറയാൻ സ്പീക്കറും മടികാട്ടുന്നില്ല. നിയമസഭാ നടപടിക്രമങ്ങൾ ഔചിത്യത്തോടെ നിരീക്ഷിക്കുന്നതിലും അതിലുണ്ടാകുന്ന വ്യതിയാനങ്ങൾ സഭയുടെ ശ്രദ്ധയിൽപെടുത്തുന്നതിലും എം.ഉമ്മർ എംഎൽഎ കാണിക്കുന്ന ശുഷ്കാന്തിക്കാണ് സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ അഭിനന്ദനം. ധനാഭ്യർഥനകളുടെ മുൻവർഷത്തെ കണക്കുകൾ സബ്ജക്ട് കമ്മിറ്റികൾക്കു നൽകുന്ന കാര്യത്തിൽ സർക്കാർ വകുപ്പുകൾ കാണിക്കുന്ന അലംഭാവത്തെക്കുറിച്ച് ഉമ്മർ ഉന്നയിച്ച ക്രമപ്രശ്നത്തിൽ റൂളിങ് നൽകുകയായിരുന്നു സ്പീക്കർ. ഇതേ വിഷയം നേരത്തേയും ക്രമപ്രശ്നമായി ഉന്നയിക്കുകയ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: നിയമസഭയിൽ രാഷ്ട്രീയമില്ല. നല്ലത് കണ്ടാൽ ആരായാലും സ്പീക്കർ അഭിനന്ദിക്കും. മുസ്ലീ ലീഗിന്റെ പൊന്നാപുരം കോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന മഞ്ചേരിയിൽ നിന്നാണ് എംഉമ്മർ രണ്ടാം അങ്കം ജയിച്ച് നിയമസഭയിലെത്തിയത്. ഇന്നലെ സഭയിലെ താരം ഉമ്മറായിരുന്നു. നിയമസഭ തർക്കങ്ങളുടെ മാത്രം വേദിയാക്കുന്ന സാമാജികർക്ക് മുമ്പിൽ വ്യത്യസ്തനാവുകയാണ് ഉമ്മർ. സിപിഎം രാഷ്ട്രീയമാണ് സ്പീക്കർ ശ്രീരാമകൃഷ്ണന്റേത്. അപ്പോഴും നല്ലതിനെ നല്ലതായി പറയാൻ സ്പീക്കറും മടികാട്ടുന്നില്ല.
നിയമസഭാ നടപടിക്രമങ്ങൾ ഔചിത്യത്തോടെ നിരീക്ഷിക്കുന്നതിലും അതിലുണ്ടാകുന്ന വ്യതിയാനങ്ങൾ സഭയുടെ ശ്രദ്ധയിൽപെടുത്തുന്നതിലും എം.ഉമ്മർ എംഎൽഎ കാണിക്കുന്ന ശുഷ്കാന്തിക്കാണ് സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ അഭിനന്ദനം. ധനാഭ്യർഥനകളുടെ മുൻവർഷത്തെ കണക്കുകൾ സബ്ജക്ട് കമ്മിറ്റികൾക്കു നൽകുന്ന കാര്യത്തിൽ സർക്കാർ വകുപ്പുകൾ കാണിക്കുന്ന അലംഭാവത്തെക്കുറിച്ച് ഉമ്മർ ഉന്നയിച്ച ക്രമപ്രശ്നത്തിൽ റൂളിങ് നൽകുകയായിരുന്നു സ്പീക്കർ.
ഇതേ വിഷയം നേരത്തേയും ക്രമപ്രശ്നമായി ഉന്നയിക്കുകയും സ്പീക്കർ റൂളിങ് നൽകുകയും ചെയ്തിരുന്നു. റൂളിങ് ഉണ്ടായിട്ടും ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്നതു സംബന്ധിച്ച് അന്വേഷിക്കണമെന്നും സ്പീക്കർ പറഞ്ഞു. നിയമസഭയിൽ വെറും ഏറ്റുമുട്ടലുകളാണ് ഇപ്പോൾ നടക്കുന്നത്. എംഎൽഎമാരിൽ ബഹുഭൂരിഭാഗവും സഭാ നടപടിക്രമങ്ങളിൽ ശ്രദ്ധിക്കാറില്ല. ഇവിടെയാണ് എം ഉമ്മർ വ്യത്യസ്തനാകുന്നതും. അത് ചൂണ്ടിക്കാൻ സ്പീർക്കർ തയ്യാറായതും.