- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമ്പത്തിക ശാസ്ത്രത്തിൽ മാർക്‌സ് അവസാന വാക്കല്ലെന്ന് മന്ത്രി ഗോവിന്ദൻ; അങ്ങിനെ വിശ്വസിക്കുന്നുണ്ടെങ്കിൽ അത് തെറ്റുധാരണ മാത്രമെന്നും മന്ത്രി; മന്ത്രിയുടെ പരാമർശം പുസ്തക പ്രകാശച്ചടങ്ങിനിടെ
കാസർകോട്: മാർക്‌സ് അർഥശാസ്ത്രത്തിന്റെ അവസാന വാക്കല്ലെന്ന് മന്ത്രി എം വി ഗോവിന്ദൻ.സമ്പത്ത് വ്യക്തിയിൽ കേന്ദ്രീകരിക്കുക വഴി സമൂഹത്തിലുണ്ടായ പ്രതിസന്ധിക്ക് സാമ്പത്തിക ശാസ്ത്രത്തിൽ ബദൽ പരിഹാരം കണ്ടെത്തുകയായിരുന്നു മാർക്‌സ് ചെയ്തത്. ബഹുമുഖ തലങ്ങളെ വിശകലനം ചെയ്യാൻ അതുവഴി സാധിച്ചു. അതുകൊണ്ട് മാർക്‌സ് അവസാന വാക്കാണെന്ന് പറയുന്നത് തെറ്റിദ്ധാരണയാണ്.
ഇന്ന് അതിനപ്പുറത്തേക്ക് ഉൽപാദന ബന്ധങ്ങൾ വളർന്നു കഴിഞ്ഞു.18 ലക്ഷം ശമ്പളം വാങ്ങുന്നവർ, ചൂഷണത്തെക്കുറിച്ച് സംസാരിക്കുന്നതെന്തിനെന്ന് ചോദിക്കുന്നു. അത്രയും ശമ്പളം വാങ്ങുന്നയാൾ ഉൽപാദിപ്പിക്കുന്നതിന്റെ മൂല്യവും അതിനനുസരിച്ച് വളർന്നിട്ടുണ്ട്. പട്ടിണിയെ അടിസ്ഥാനമാക്കി മാത്രം മിച്ചമൂല്യ സിദ്ധാന്തത്തെ വിശകലനം ചെയ്യരുത്. വളർന്നുവരുന്ന മേഖലയെ കൂടി ഉൾപ്പെടുത്തി വിശകലനം ചെയ്യുമ്പോഴാണ് മാർക്‌സിസം പ്രസക്തമാകുന്നത് അദ്ദേഹം പറഞ്ഞു.
കണ്ണൂർ സർവകലാശാല മുൻ രജിസ്ട്രാറും കാഞ്ഞങ്ങാട് നെഹ്‌റു കോളജ് സാമ്പത്തിക ശാസ്ത്ര വിഭാഗം മുൻ മേധാവിയുമായ ഡോ.എ. അശോകന്റെ 'ഹെറ്ററഡോക്‌സ് ഇക്കണോമിക്‌സ്' എന്ന പുസ്തകം പ്രകാശനം മന്ത്രി നിർവഹിച്ചു.മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം വി ബാലകൃഷ്ണൻ മാസ്റ്റർ പുസ്തകം ഏറ്റുവാങ്ങി.
മുൻ എംപി പി. കരുണാകരൻ, ഡോ.വി.പി.പി. മുസ്തഫ, അഡ്വ.പി. അപ്പുക്കുട്ടൻ, വി.വി. രമേശൻ, ഡോ.ഹരി കുറുപ്പ്, എം. അനൂപ് കുമാർ, പി.കെ. രതീഷ്, പി. സുഭാഷ്, യു. ബാലകൃഷ്ണൻ, ഡോ.കെ.വി. വിനേഷ് കുമാർ, കെ.വി. സജിത്, രവീന്ദ്രൻ രാവണേശ്വരം എന്നിവർ സംബന്ധിച്ചു. ഡോ.എ. അശോകൻ സ്വാഗതം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ