തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി സമൂഹത്തിൽ നിന്നും വിട്ടൊഴിയാത്ത സാഹചര്യത്തിൽ കെട്ടിട നിർമ്മാണ ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ അനുമതി നൽകിയ എല്ലാ നിർമ്മാണ പെർമിറ്റുകളുടെയും കാലാവധി 31-12-2021 വരെ ദീർഘിപ്പിച്ച് നൽകാൻ നിർദേശിച്ചതായി തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.

കേരള മുനിസിപ്പാലിറ്റി, പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ അനുമതി നൽകിയതും 2020 മാർച്ച് 10ന് അവസാനിക്കുന്നതുമായ എല്ലാ നിർമ്മാണ പെർമിറ്റുകൾക്കും നേരത്തെ 2021 സപ്തംബർ 30വരെ കാലാവധി നീട്ടി നൽകിയിരുന്നു. കോവിഡ് പ്രതിസന്ധി പൂർണമായും അവസാനിക്കാത്ത സാഹചര്യത്തിൽ, പൊതുജീവിതം സാധാരണ നിലയിലാകാത്ത സാഹചര്യം കണക്കിലെടുത്താണ് ഇപ്പോൾ പെർമിറ്റുകളുടെ സമയപരിധി നീട്ടി നൽകുന്നതെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.