- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് മദ്യ ഉപയോഗം കുറഞ്ഞു; ലഹരി വിൽപ്പനയും ഉപയോഗവും വർധിച്ചു: എക്‌സൈസ് മന്ത്രി എം വിഗോവിന്ദൻ
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ ഉപയോഗം കുറഞ്ഞപ്പോൾ ലഹരി വിൽപ്പനയും ഉപയോഗവും വർധിച്ചുവെന്ന് എക്‌സൈസ് മന്ത്രി എം വിഗോവിന്ദൻ. നിയമസഭയിൽ എം.കെ.മുനീറിന്റെ ചോദ്യങ്ങൾക്ക് മറുപടി രേഖാമൂലം നൽകുകയായിരുന്നു മന്ത്രി.
കോവിഡ് മൂലമുണ്ടായ ലോക്ഡൗൺ മദ്യവിൽപ്പന കുറയാൻ കാരണമായിട്ടുണ്ട്. 2016-17 കാലത്ത് 205.41 കെയിസ് മദ്യമാണ് വിറ്റത്. ഇക്കാലയളവിൽ 150.13 കെയിസ് ബീയറും വിറ്റഴിച്ചു. എന്നാൽ 2020-21 വർഷത്തിൽ വിൽപ്പന 187.22 ലക്ഷം കെയിസായി കുറഞ്ഞു. സമാന കാലത്ത് ബിയർ വിൽപ്പനയിലും കുറവ് രേഖപ്പെടുത്തി. 72.40 ലക്ഷം കെയിസ് ബിയറാണ് ഇക്കാലത്ത് വിറ്റത്.
അതേസമയം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന ലഹരി കേസുകളുടെ എണ്ണം കൂടിയെന്നും തൊണ്ടിയായി പിടിച്ചെടുക്കുന്ന ലഹരി വസ്തുക്കളുടെ അളവിലും വർധനവുണ്ടായെന്നും കണക്കുകൾ വ്യക്തമാക്കുന്നു. അതിനാൽ തന്നെ സംസ്ഥാനത്ത് ലഹരി ഉപയോഗം കൂടിയെന്നതും ഉറപ്പാണ്.
മറുനാടന് മലയാളി ബ്യൂറോ