തിരുവനന്തപുരം: കെഎസ്ആർടിസി ഡിപ്പോകളിൽ മദ്യശാലകൾ തുടങ്ങുന്ന കാര്യം ആലോചനയിൽ ഇല്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി എംവി ഗോവിന്ദൻ. ഇതുമായി ബന്ധപ്പെട്ടു നടക്കുന്നത് ഒരു വസ്തുതയില്ലാത്ത പ്രചാരണമാണെന്നും മന്ത്രി പറഞ്ഞു. ഒഴിഞ്ഞുകിടക്കുന്ന ഡിപ്പോ കെട്ടിടങ്ങളിൽ ബെവ്കോ ഔട്ട്ലെറ്റുകൾ തുടങ്ങുന്നത് സംബന്ധിച്ച് കെഎസ്ആർടിസിയുടെ നിർദ്ദേശം വന്നുവെന്നതല്ലാതെ ഒരു ആലോചനയും ഇതിനു പിന്നിൽ നടന്നിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.

ഹൈക്കോടതി നിർദേശപ്രകാരം നൂറിനടുത്തു മദ്യശാലകൾ മാറ്റി സ്ഥാപിക്കേണ്ടതുണ്ടെന്നും ആ ഘട്ടത്തിൽ കൂടുതൽ സ്ഥലങ്ങൾ കണ്ടെത്താനുള്ള ആലോചന നടക്കുമെന്നും മന്ത്രി പറഞ്ഞു.