- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വർഗീയ നിലപാടിന് ഊന്നൽ കൊടുക്കുന്ന ഒരു സിലബസും കേരളത്തിൽ പഠിപ്പിക്കില്ല; പാല ബിഷപ്പിന്റെ ത് പുതിയ കാലത്തെ ഭാഷ: നിലപാട് വ്യക്തമാക്കി മന്ത്രി എം.വി ഗോവിന്ദൻ
കണ്ണൂർ: വർഗീയ നിലപാടിന് ഊന്നൽ നൽകുന്ന ഒരു സിലബസും കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പിക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി എം.വി ഗോവിന്ദൻ പറഞ്ഞു. കണ്ണുരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം 'കേരളത്തിൽ മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിക്കുന്ന നിലപാടാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെത്.ഈക്കാര്യത്തിൽ മാറ്റമില്ല.
കണ്ണുർ സർവകലാശാല സിലബസിൽ എന്താണുള്ളതെന്ന് വ്യക്തമായിട്ടില്ല. ഈക്കാര്യത്തിൽ ഡോ: സാബുവിന്റെ മേൽനോട്ടത്തിൽ നിയോഗിച്ച രണ്ടംഗ കമ്മിറ്റി ഉചിതമായ തീരുമാനമെടുക്കും അവരുടെ റിപ്പോർട്ട് പരിശോധിച്ച ശേഷം ഈക്കാര്യത്തിൽ അഭിപ്രായം പറയുമെന്നും മന്ത്രി പറഞ്ഞു ഇടതു പക്ഷ ജനാധിപത്യ മുന്നണി വർഗീയ ശക്തികളോട് വിട്ടുവീഴ്‌ച്ച ചെയ്തുവെന്ന കെപിസിസി അധ്യക്ഷന്റെ ആരോപണം അസംബന്ധമാണ് പറയുമ്പോൾ അങ്ങനെ പറയുന്നുവെന്നേയുള്ളു.
നമ്മൾ എതിർക്കുന്നതിനെ കുറിച്ചും മനസിലാക്കണമെന്നാണ് ജ്ഞാന സിദ്ധാന്തത്തിൽ പറയുന്നത്. ഹിന്ദുത്വ വർഗീയത പറഞ്ഞവരും ഉയർത്തിപ്പിടിച്ചവരുമാണ് ഗോൾവാൾക്കറും സവർക്കറുമെല്ലാം അവരെയെന്നും എതിർക്കുന്ന സമീപനം തന്നെയാണ് കമ്യുണിസ്റ്റുകാർ സ്വീകരിച്ചു പോന്നത്.പാല ബിഷപ്പ് ഉന്നയിച്ച നർകോട്ടിക്ക് ജിഹാദ് എന്ന പദം ഭാഷയിലെ പ്രത്യേക തയാണ്.അങ്ങനെ പുതിയ കാലത്ത് ഇതുപോലുള്ള പ്രയോഗങ്ങൾ കടന്നു വരും നിരന്തരം മാറ്റങ്ങൾക്കു വിധേയമാണ് ഭാഷ.
പത്രക്കാർ പുതിയ ഭാഷയുണ്ടാക്കുന്നതു പോലെ തന്നെയുള്ള പ്രയോഗങ്ങളിലൊന്നാണിത്.പാല ബിഷപ്പിന്റെ ത് ശരിയല്ലാത്ത പ്രവണതയാണ് എന്തിനെയും മതപരമായി കാണരുത്. ഇത്തരം പ്രയോഗങ്ങൾ മതധ്രുവീകരണത്തിലേക്ക് നാടിനെ നയിക്കരുതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.കെ.എസ്. ആർ.ടി.സി ഡിപ്പോകളിൽ മദ്യവിൽപന നടത്തുന്ന കാര്യത്തിൽ ഇതുവരെ എക്‌സൈസ് വകുപ്പ് ആലോചിച്ചിട്ടില്ല.
ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങിയാൽ മാത്രമേ ബാറുകളിൽ ഇരുന്ന് കഴിക്കുന്ന കാര്യമാലോചിക്കുവെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി മന്ത്രി വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ