- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പേരാവൂർ സൊസെറ്റി ചിട്ടി തുടങ്ങിയത് പി ജയരാജന്റെ അനുമതിയോടല്ല എം വി ജയരാജൻ; പി ജയരാജൻ ഉൾപ്പെടെയുള്ള ജില്ലാ കമ്മിറ്റിയാണ് ചിട്ടി നടത്തരുതെന്ന് വിലക്കിയതെന്നും കണ്ണൂർ ജില്ലാ സെക്രട്ടറി
കണ്ണുർ:പേരാവൂരിൽ സിപിഎം നിയന്ത്രണത്തിലുള്ള ഹൗസിങ് സൊസൈറ്റി ചിട്ടി നടത്തിയത് അന്നത്തെ ജില്ലാ സെക്രട്ടറിയായിരുന്നപി ജയരാജന്റെ അനുമതിയോടെയല്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു 'കണ്ണപുരത്ത് ഇതുമായി ബന്ധപ്പെട്ട വിവാദത്തെ കുറിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി ജയരാജൻ ഉൾപ്പെടെയുള്ള ജില്ലാ കമ്മിറ്റിയാണ് ചിട്ടി നടത്തരുതെന്ന് വിലക്കിയത്. പാർട്ടി അനുമതി ഉണ്ടായിരുന്നുവെന്ന് ചാനലിന് അഭിമുഖം നൽകിയ ആൾ തന്നെ പിന്നീട് തിരുത്തിയിട്ടുണ്ട്. ചിട്ടി വകമാറ്റി ചെലവഴിച്ചു. പണം നഷ്ടപ്പെട്ടവർക്കൊപ്പമാണ് പാർട്ടിയെന്നും ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെ സൊ സെറ്റിയുടെ ആസ്തികൾ വിറ്റിട്ടാണെങ്കിലും നിക്ഷേപകരുടെ തുക യാതൊരു കുറവുമില്ലാതെ തിരിച്ചുനൽകുമെന്നും ഈ വിഷയത്തിൽ നിക്ഷേപക രോടൊപ്പമാണ് പാർട്ടിയെ നാം സിപിഎം പേരാവൂർ ഏരിയാ കമ്മിറ്റി നേതാക്കൾ വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ