- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല സമരത്തെ ജനം തിരസ്‌ക്കരിച്ചിരിക്കുന്നു; തദ്ദേശ ഉപതെരഞ്ഞെടുപ്പുഫലങ്ങൾ കോൺഗ്രസിന്റെയും ബിജെപിയുടെയും കണ്ണുതുറപ്പിക്കാൻ പര്യാപ്തം; ശബരിമല പ്രശ്നത്തിൽ വിശ്വാസികൾക്ക് ഒപ്പം എന്ന നിലപാട് അംഗീകരിക്കപ്പെട്ടു; മതവിശ്വാസികളെയും മതേതര വിശ്വാസികളെയും അവരുടെ ജീവിത പ്രശ്‌നങ്ങളെ അടിസ്ഥാനമാക്കി യോജിപ്പിച്ച് അണിനിരത്തുന്ന പ്രസ്ഥാനമാണ് ഇടതുപക്ഷം; എം വിജയരാജൻ മറുനാടനോട്
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുഫലം കോൺഗ്രസിന്റെയും, ബിജെപിയുടെയും കണ്ണുതുറപ്പിക്കാൻ പര്യാപ്തമാണെന്നു സിപിഎം നേതാവും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ എം വി ജയരാജൻ. ഉപതിരഞ്ഞെടുപ്പ് ഫലങ്ങളിൽ ദൃശ്യമായ ഇടതു തരംഗത്തിന്റെ പശ്ചാത്തലത്തിൽ മറുനാടൻ മലയാളിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല പ്രശ്നത്തിൽ സിപിഎം നിലപാട് ശരിയാവുകയാണെന്ന് തെളിയിക്കുകയാണ് ശബരിമല സമരത്തിൽ നിന്നുള്ള ബിജെപിയുടെ പിന്മാറ്റവും ഒപ്പം ഈ ജനവിധിയും-ജയരാജൻ പറയുന്നു. ശബരിമല പ്രശ്നത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ശക്തികൾക്ക് കനത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലം. . വിശ്വാസികൾക്കൊപ്പമാണ് സിപിഎം എന്ന് മുൻപ് തന്നെ ജനങ്ങൾക്ക് മുൻപിൽ പാർട്ടി വ്യക്തമാക്കിയതാണ്. അതിനുള്ള അംഗീകാരം കൂടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം. കഴിഞ്ഞ ഒട്ടേറെ ദിവസങ്ങളായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കും വിധം പ്രചാരണം നടത്തുകയും സർക്കാർ വിരുദ്ധ വികാരം ജനങ്ങളിൽ ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു ബിജെപിയും കോ
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുഫലം കോൺഗ്രസിന്റെയും, ബിജെപിയുടെയും കണ്ണുതുറപ്പിക്കാൻ പര്യാപ്തമാണെന്നു സിപിഎം നേതാവും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ എം വി ജയരാജൻ. ഉപതിരഞ്ഞെടുപ്പ് ഫലങ്ങളിൽ ദൃശ്യമായ ഇടതു തരംഗത്തിന്റെ പശ്ചാത്തലത്തിൽ മറുനാടൻ മലയാളിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല പ്രശ്നത്തിൽ സിപിഎം നിലപാട് ശരിയാവുകയാണെന്ന് തെളിയിക്കുകയാണ് ശബരിമല സമരത്തിൽ നിന്നുള്ള ബിജെപിയുടെ പിന്മാറ്റവും ഒപ്പം ഈ ജനവിധിയും-ജയരാജൻ പറയുന്നു.
ശബരിമല പ്രശ്നത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ശക്തികൾക്ക് കനത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലം. . വിശ്വാസികൾക്കൊപ്പമാണ് സിപിഎം എന്ന് മുൻപ് തന്നെ ജനങ്ങൾക്ക് മുൻപിൽ പാർട്ടി വ്യക്തമാക്കിയതാണ്. അതിനുള്ള അംഗീകാരം കൂടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം. കഴിഞ്ഞ ഒട്ടേറെ ദിവസങ്ങളായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കും വിധം പ്രചാരണം നടത്തുകയും സർക്കാർ വിരുദ്ധ വികാരം ജനങ്ങളിൽ ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു ബിജെപിയും കോൺഗ്രസും. അതിനായി എ ടീമായി ബിജെപിയും ബി ടീമായി കോൺഗ്രസും ചേർന്ന് സമരം നടത്തുകയായിരുന്നു. അതിനായി ശബരിമല അവർ ഉപയോഗപ്പെടുത്തുകയും ചെയ്തു. ഈ സമരത്തെ ജനങ്ങൾ തിരസ്‌ക്കരിച്ചിരിക്കുന്നു. തിരഞ്ഞെടുപ്പ് ഫലം അതാണ് ജനങ്ങൾക്ക് മുന്നിൽ വ്യക്തമാക്കുന്നത്. ബിജെപിക്ക് പോലും ശബരിമല സമരം അവസാനിപ്പിക്കേണ്ടി വന്നിരിക്കുന്നു. ശബരിമല സമരവുമായി ബന്ധപ്പെട്ടു ബിജെപിയുടെ പ്ലാൻ എ പരാജയപ്പെട്ടിരിക്കുന്നുവെന്നു ബിജെപി തന്നെ സമ്മതിച്ചിരിക്കുന്നു. ഈ ജനവിധിയിൽ നിന്ന് പാഠം പഠിച്ചു യുഡിഎഫ് തന്നെ നിലപാട് മാറ്റും. അതിനുള്ള സാഹചര്യമാണ് ഉരുത്തിരിഞ്ഞു വന്നിരിക്കുന്നത്.
നിരന്തരമായി മൂന്നാം ദിവസമാണ് ശബരിമലയുടെ പേരിൽ യുഡിഎഫ് നിയമസഭ തടസ്സപ്പെടുത്തുന്നത്. ജനകീയ പ്രശ്നങ്ങൾ പോലും സഭയിൽ ഉന്നയിക്കാനുള്ള ജനപ്രതിനിധികളുടെ അവകാശത്തെയാണ് യുഡിഎഫ് തടസപ്പെടുത്തികൊണ്ടിരിക്കുന്നത്. ഇപ്പോൾ ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ വന്നിരിക്കെ ഇത് മനസിലാക്കിയെങ്കിലും നിയമസഭ തടസ്സപ്പെടുത്തുന്ന നിലപാട് യുഡിഎഫ് പിൻവലിക്കുമോ എന്നാണ് ജനങ്ങൾക്ക് അറിയേണ്ടത്. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പുകളിലേക്ക് നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും മുൻതൂക്കം ഇടതുപക്ഷത്തിന് തന്നെയാണ്.
യുഡിഎഫ് സീറ്റുകൾ ഇടതുപക്ഷം പിടിച്ചെടുക്കുകയാണ് ചെയ്തത്. ഇത്തവണത്തെ ഒരു മാറ്റം എന്ന് പറയാൻ കഴിയുന്നത് യുഡിഎഫ് സീറ്റുകളും, ഒപ്പം ബിജെപി സീറ്റുകളും ഇടതുപക്ഷം പിടിച്ചെടുത്തു എന്നാണ്. 39 -ൽ 21 സീറ്റും ഇത്തവണ ഇടതുപക്ഷത്തിന് വിജയിക്കാൻ കഴിഞ്ഞു. കേവലം 12 സീറ്റുകൾ മാത്രമാണ് യുഡിഎഫിന് വിജയിക്കാൻ കഴിഞ്ഞത്. ബിജെപിക്ക് ലഭിച്ചത് രണ്ടു സീറ്റുകൾ മാത്രമാണ്. യുഡിഎഫും ബിജെപിയും ജനങ്ങളിൽ നിന്നും ഒറ്റപ്പെടുന്നു എന്നാണു ഇത് തെളിയിക്കുന്നത്. മതവിശ്വാസികളെയും മതേതര വിശ്വാസികളെയും അവരുടെ ജീവിത പ്രശ്‌നങ്ങളെ അടിസ്ഥാനമാക്കി യോജിപ്പിച്ച് ഒരുമിച്ച് അണിനിരത്തുന്ന പ്രസ്ഥാനമാണ് ഇടതുപക്ഷം-ജയരാജൻ ചൂണ്ടിക്കാട്ടി
തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന് വൻ മേൽക്കൈ ലഭിച്ചിരുന്നു. 39 വാർഡുകളിൽ 21 സീറ്റ് ഇടതുമുന്നണി നേടി. യുഡിഎഫ് 12 സീറ്റുകളും ബിജെപിയും എസ്ഡിപിഐയും രണ്ട് സീറ്റുകൾ വീതവും നേടി. യുഡിഎഫ് വിമതൻ ഒരു സീറ്റും സിപിഐ ഒരു സീറ്റും നേടിയിരുന്നു. ശബരിമല പ്രക്ഷോഭം കത്തിനിൽക്കുന്ന വേളയിൽ വന്ന ഈ ഉപതിരഞ്ഞെടുപ്പ് ഫലത്തിൽ സിപിഎമ്മിന് വൻ തിരിച്ചടി ദൃശ്യമാകുമെന്നായിരുന്നു പ്രതീക്ഷിക്കപെട്ടത്. എന്നാൽ പതിവിൽ നിന്നും വിപരീതമായി ഇടതുമുന്നണി കൂടുതൽ സീറ്റുകൾ കൈവശപ്പെടുത്തുകയാണ് ഉണ്ടായത്. ഇടത് കേന്ദ്രങ്ങളെ തന്നെ അമ്പരിപ്പിക്കുന്ന ഒരു ഉപതിരഞ്ഞെടുപ്പ് ഫലമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.