- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വർഷങ്ങൾക്ക് മുൻപെ അച്ഛന്റെ പരാജയ വാർത്ത; ഇന്നത്തെ വൊട്ടെണ്ണൽ ദിനത്തിൽ വന്നത് അമ്മയുടെ മരണവാർത്തയും; എം വി നികേഷ്കുമാറിന് വെല്ലുവിളിയായി മറ്റൊരുവോട്ടെണ്ണൽ ദിനം കൂടി; റിപ്പോർട്ടറിന്റെ അമരക്കാരൻ വാർത്ത പ്രേക്ഷകരിലെത്തിച്ചത് അമ്മയുടെ വിയോഗത്തിലെ നൊമ്പരവുമായി
തിരുവനന്തപുരം: വേറിട്ട അവതരണങ്ങളിലുടെയും ഉള്ളടക്കത്തിലുടെയുമൊക്കെ ജനങ്ങളെ കയ്യിലെടുക്കാൻ ചാനൽ അവതാരകർ നെട്ടോട്ടമോടുന്ന ദിനമാണ് തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പോലുള്ള ദിനങ്ങൾ.ഈ വോട്ടണ്ണെൽ ദിനത്തിലും ചാനലുകൾ മത്സരിച്ച് രംഗത്തെത്തിയപ്പോഴും പ്രേക്ഷകരുടെ കൈയടിയും ആദരവും നേടിയത് നികേഷ് കുമാറാണ്.തന്റെ മാധ്യമപ്രവർത്തന യാത്രയിൽ ഒട്ടേറെ പ്രതിസന്ധികളെ അദ്ദേഹം നേരിട്ടിട്ടുണ്ടെങ്കിലും അതിൽ ഏറ്റവും വെല്ലുവിളിയായത് ഇത്തവണത്തെതായിരുന്നു. രാവിലെ സ്വന്തം മാതാവിന്റെ മരണവാർത്ത കേട്ടതിന് ശേഷമാണ് ഏവർക്കും മാതൃകയായി എം വി നികേഷ് കുമാർ ഇന്ന് തന്റെ കർമ്മപഥത്തിൽ നിറഞ്ഞുനിന്നത്.റിപ്പോർട്ടർ ചാനലിന്റെ വോട്ടെണ്ണൽ ദിനത്തിലെ മുഴുവൻ അവതരണവും ഇന്ന് നികേഷ് തന്നെയായിരുന്നു.
ഇത് ആദ്യമായല്ല പല തരത്തിലുള്ള പ്രതിസന്ധികൾ തന്റെ ജോലിക്കിടയിൽ നികേഷിനെത്തേടിയെത്തുന്നത്.15 വർഷങ്ങൾക്ക് മുമ്പ്.. കൃത്യമായി പറഞ്ഞാൽ 2006 ൽ ആണ് ഇതുപോലൊരു അനുഭവം നികേഷിനുണ്ടായത്.2006 ൽ കേരളം നിയമസഭ ഇലക്ഷൻ റിസൾട്ട എണ്ണുകയാണ്. പുനലൂർ മണ്ഡലത്തിൽ യു.ഡി.എഫ സീറ്റിൽ മത്സരിക്കാനെത്തിയത് എം.വി രാഘവൻ. സിപിഐ യുടെ കെ.രാജുവിനോട് തോറ്റ വാർത്ത കേരളത്തെ അറിയിച്ചത് ഇന്ത്യാവിഷൻ ചാനലായിരുന്നു. അന്ന് ടി.വി സക്രീനിലൂടെ ആ വാർത്ത അറിയിച്ചത് എം.വി രാഘവന്റെ മകനും മാധ്യമപ്രവർത്തകനുമായ എം.വി നികേഷ് കുമാർ ആയിരുന്നു.
വർഷങ്ങൾ കഴിഞ്ഞു.. ഒട്ടനവധി തെരഞ്ഞെടുപ്പുകളും.. നികേഷ് കുമാർ എ്ന്ന മാധ്യമപ്രവർത്തകനും ഒരുപാട് വളർന്നു. ഇന്ത്യാവിഷൻ എന്ന ചാനൽ ഇതിനിടയിൽ അസതമിച്ചു. എം.വി നികേഷകുമാർ സ്വന്തമായി റിപ്പോർട്ട ചാനൽ തുടങ്ങി.2021 മെയ 2 ന കേരളത്തിൽ മറ്റൊരു നിയമ സഭ തെരഞ്ഞെടുപ്പിന്റെ ഫലം എണ്ണുകയാണ് കേരളത്തിൽ പിണറായി സർക്കാർ ചരിത്ര വിജയത്തോടെ തുടർ ഭരണത്തിലേക്ക കയറാൻ പോകുമ്പോൾ തെരഞ്ഞെടുപ്പ വാർത്തകൾ എത്തിക്കാൻ ചാനൽ സക്രീനിലുണ്ട് നികേഷ് കുമാർ എന്ന മാധ്യമ പ്രവർത്തകൻ.തന്റെ പതിവുശൈലിയിൽ തന്നെ. അധികം ബഹളങ്ങളില്ലാതെ എന്നാൽ ഊർജ്ജം ഒട്ടും ചോർന്നുപോകാതെ നികേഷ് ഇന്നും തന്റെ ജോലി പൂർത്തിയാക്കി.
പക്ഷെ തന്റെ ജീവിതത്തിലെ, വ്യക്തിപരമായ് ഏറ്റവും വലിയ നഷ്ടങ്ങൾ ഒന്നിന് സാക്ഷിയായാണ് നികേഷ് ഇന്ന് പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയത്. അന്ന് രാഷട്രീയ നേതാവായ അച്ഛന്റെ പരാജയ വാർത്തയായിരുന്നുവെങ്കിൽ ഇന്ന് പുലച്ചെ നികേഷിനെത്തേടിയെത്തിയത് അമ്മയുടെ മരണവാർത്തയായിരുന്നു. ഇ വിയോഗത്തിന്റെ വേദനകൾ പേറിയായിരുന്നു ആ മാധ്യമപ്രവർത്തകൻ ഇന്ന ലൈവിലിരുന്നത്.
രാഷ്ട്രീയത്തിൽ നേരിട്ട് ഇടപെട്ടിട്ടില്ലെങ്കിലും കേരളരാഷ്ട്രീയത്തിന്റെ ഒട്ടനവധി ചരിത്രമുഹൂർത്തങ്ങൾക്ക് സാക്ഷിയായിരുന്നു എം.വി രാഘവന്റെ പത്നി സി.വി ജാനകിയമ്മ.സിപിഎമ്മിലെ ഏറ്റവും ശക്തനായ നേതാവായിരുന്നു എംവിആർ 1959ലാണ് ജാകിയമ്മയെ ജീവിത സഖിയാക്കുന്നത്. പിന്നീടുള്ള കാലം എംവിആറിന്റെ രാഷ്ട്രീയ സാമൂഹിക ജീവിതത്തിൽ നിർണായക സാന്നിദ്ധ്യമായിരുന്നു ഇവർ.നിരവധി തെരഞ്ഞെടുപ്പുകളുടെ ഭാഗമായി എംവിആർ മാറിയപ്പോൾ അതിനൊക്കെയും സാക്ഷിയായി ഒരോ വോട്ടെണ്ണൽ ദിനത്തെയും അക്ഷമയോടെ അവർ കാത്ത് നിന്നിട്ടുണ്ട്.ഭർത്താവിന്റെ കാലശേഷം കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മകൻ നികേഷ് കുമാർ അഴിക്കോട് മണ്ഡലത്തിലെ സ്ഥാനാർത്ഥിയായപ്പോഴും കഴിഞ്ഞനിയമസഭ വോട്ടെണ്ണൽ ദിനവും ജാനകിയമ്മയ്ക്ക് ആകാംഷയുടെതായിരുന്നു.
അപ്രതീക്ഷിതമായിട്ടാണെങ്കിലും അത്തരമൊരുവോട്ടെണ്ണൽ ദിനത്തിലാണ് ജാനകിയമ്മ വിടവാങ്ങിയത്.മകളുടെ വസതിയായ തളിപ്പറമ്പിൽ വെച്ച് ഇന്ന് രാവിലെയായിരുന്നു അന്ത്യം.80 വയസായിരുന്നു.ഹൃദയഘാതമാണ് മരണ കാരണം.സംസ്കാരം നാളെ നടക്കും. നികേഷിനെക്കൂടാതെ എം.വി ഗിരിജ(റിട്ട, മാനേജർ കണ്ണൂർ അർബൻ ബാങ്ക്), എം.വി ഗിരീഷ്കുമാർ (പിടിഐ ), അഡ്വ: എം വി രാജേഷ് (ജിഎം, ലീഗൽ, വൊഡാഫോൺ), എന്നിവർ മക്കളാണ്.
മറുനാടന് മലയാളി ബ്യൂറോ