- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരാജയപ്പെട്ട പ്രമുഖരുടെ കൂടെ ശ്രേയംസ് കുമാറില്ല; ജനതാദളിന്റെ ദുരവസ്ഥയുടെ മുഖം കാണിക്കുന്ന കാഴ്ച്ചകളും കാണാനില്ല; നികേഷിന്റെ തോൽവിയെ കുറിച്ച് ചുരുക്കിപ്പറഞ്ഞ് റിപ്പോർട്ടർ: ചാനൽ മുതലാളിമാരുടെ പരാജയം മറച്ചു പിടിക്കുന്നത് ഇങ്ങനെ
തിരുവനന്തപുരം: മൂന്ന് ചാനൽ മുതലാളിമാരാണ് ഇത്തവണ തെരഞ്ഞെടുപ്പ് മത്സര രംഗത്ത് ഉണ്ടായിരുന്നത്. മാതൃഭൂമി ചാനൽ എംഡി എം വി ശ്രേയംസ് കുമാറും റിപ്പോർട്ടർ ചാനൽ എംഡി നികേഷ് കുമാറും പൂട്ടിപ്പോയ ഇന്ത്യാവിഷൻ ചാനലിൽ നിന്നും എം കെ മുനീറും. ഇതിൽ രണ്ട് ചാനൽ മുതലാളിമാർ തോൽവി രുചിച്ചു. കൽപ്പറ്റയിൽ നിന്നും എം വി ശ്രേയംസ് കുമാർ ജനകീയ നേതാവായ എ കെ ശശീന്ദ്രനിൽ നിന്നും തതോൽവി രുചിച്ചപ്പോൾ അഴീക്കോട് എം വി നികേഷ്‌കുമാറും പരാജയപ്പെട്ടു. എന്നാൽ എം കെ മുനീർ വിജയം നേടി. എന്നാൽ ആവേശം പൂർവം തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയത് ചാനലുകൾ മുതലാളിമാർ തോറ്റപ്പോൾ പതിവു പോലെ റിപ്പോർട്ട് ചെയ്യാൻ അധികം താൽപ്പര്യം കാണിച്ചില്ല. മാതൃഭൂമിയിൽ തോറ്റ പ്രമുഖരെ കുറിച്ച് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും കൽപ്പറ്റ മണ്ഡലത്തെ കുറിച്ച് അധികമൊന്നും പറഞ്ഞില്ല. ഇവിടെ ശ്രേയംസ് കുമാറിന്റെ തോൽവി ഉറപ്പായതോടെ മറ്റ് മണ്ഡലങ്ങളിലാണ് മാതൃഭൂമി ശ്രദ്ധിച്ചത്. സി കെ ശശീന്ദ്രന്റെ ചിത്രം തന്നെ അധികം നൽകാൻ ചാനൽ തയ്യാറായില്ല. സമാനമായ അവസ്ഥയായിരുന്നു റിപ്പോർട്ടർ ചാനലും നികേഷ
തിരുവനന്തപുരം: മൂന്ന് ചാനൽ മുതലാളിമാരാണ് ഇത്തവണ തെരഞ്ഞെടുപ്പ് മത്സര രംഗത്ത് ഉണ്ടായിരുന്നത്. മാതൃഭൂമി ചാനൽ എംഡി എം വി ശ്രേയംസ് കുമാറും റിപ്പോർട്ടർ ചാനൽ എംഡി നികേഷ് കുമാറും പൂട്ടിപ്പോയ ഇന്ത്യാവിഷൻ ചാനലിൽ നിന്നും എം കെ മുനീറും. ഇതിൽ രണ്ട് ചാനൽ മുതലാളിമാർ തോൽവി രുചിച്ചു. കൽപ്പറ്റയിൽ നിന്നും എം വി ശ്രേയംസ് കുമാർ ജനകീയ നേതാവായ എ കെ ശശീന്ദ്രനിൽ നിന്നും തതോൽവി രുചിച്ചപ്പോൾ അഴീക്കോട് എം വി നികേഷ്‌കുമാറും പരാജയപ്പെട്ടു. എന്നാൽ എം കെ മുനീർ വിജയം നേടി.
എന്നാൽ ആവേശം പൂർവം തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയത് ചാനലുകൾ മുതലാളിമാർ തോറ്റപ്പോൾ പതിവു പോലെ റിപ്പോർട്ട് ചെയ്യാൻ അധികം താൽപ്പര്യം കാണിച്ചില്ല. മാതൃഭൂമിയിൽ തോറ്റ പ്രമുഖരെ കുറിച്ച് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും കൽപ്പറ്റ മണ്ഡലത്തെ കുറിച്ച് അധികമൊന്നും പറഞ്ഞില്ല. ഇവിടെ ശ്രേയംസ് കുമാറിന്റെ തോൽവി ഉറപ്പായതോടെ മറ്റ് മണ്ഡലങ്ങളിലാണ് മാതൃഭൂമി ശ്രദ്ധിച്ചത്. സി കെ ശശീന്ദ്രന്റെ ചിത്രം തന്നെ അധികം നൽകാൻ ചാനൽ തയ്യാറായില്ല.
സമാനമായ അവസ്ഥയായിരുന്നു റിപ്പോർട്ടർ ചാനലും നികേഷ്‌കുമാർ തോൽക്കുന്നത് അടക്കമുള്ള വാർത്ത കാര്യമായി തന്നെ റിപ്പോർട്ടർ ചാനൽ റിപ്പോർട്ട് ചെയ്തു. എന്നാൽ, തോറ്റതോടെ അഴീക്കോട് മണ്ഡലത്തിലേക്ക് അധികം ഫോക്കസ് ചെയ്യാതെയായിരുന്നു ചാനൽ തെരഞ്ഞെടുപ്പ് തുടർന്ന് റിപ്പോർട്ട് ചെയ്തത്. എന്നാൽ മുതലാളിയെ സംരക്ഷിക്കാൻ കൂടുതലായി രംഗത്തു വന്നത് മാതൃഭൂമി ചാനലായിരുന്നു. തോറ്റ പ്രമുഖരിൽ ശ്രേയംസിനെ ഉൾപ്പെടുത്താതെയായിരുന്നു മാതൃഭൂമിയുടെ വാർത്താ സംപ്രേഷണം. വീരേന്ദ്രകുമാറിന്റെ ജനതാദൾ തെരഞ്ഞെടുപ്പിൽ ഒറ്റയിടത്തും വിജയിക്കാതെ സംപൂജ്യരാകുകയും ചെയ്തിരുന്നു. ഇതിന്റെ കൂടി നാണക്കേട് മറയ്ക്കായിരുന്നു ചാനൽ ദളിന്റെ തോൽവിയെ കുറിച്ച് അധികം ഫോക്കസ് ചെയ്യാതിരുന്നത്.
ശ്രേയംസിന്റെ ചിത്രം പോലും മാതൃഭൂമിയിൽ വന്നില്ലെന്നതും ശ്രദ്ധേയായി. നേരത്തെ മാതൃഭൂമി പുറത്തുവിട്ട എക്‌സിറ്റ് പോളിൽ നികേഷ് കുമാർ തോൽക്കുമെന്ന് പ്രവചനം നടത്തിയ മാതൃഭൂമി തന്നെ കൽപ്പറ്റയെ ക്കുറിച്ച് മൗനം പാലിച്ചിരുന്നു. ശ്രേയംസ് തോൽക്കുമെന്ന് ഉറപ്പിച്ചതു കൊണ്ട് തന്നെയായിരുന്നു ചാനൽ കൽപ്പറ്റയെ കുറിച്ച് മിണ്ടാതിരുന്നതെന്ന് അന്ന് തന്നെ വ്യക്തമായിരുന്നു. വോട്ടെണ്ണൽ ദിനത്തിലും മാതൃഭൂമി മുതലാളിയുടെ താൽപ്പര്യം സംരക്ഷിച്ചു തന്നെയാണ് വാർത്ത നൽകിയത്. അതേസമയം വീണാ ജോർജ്ജ് വിജയിച്ചതൊക്കെ ആവേശത്തോടെ തന്നെ ഒരുകാലത്ത് അവരുടെ സഹപ്രവർത്തകരായിരുന്നവർ റിപ്പോർട്ട് ചെയ്തു.
പതിവു പോലെ മലയാളം വാർത്താ ചാനലുകൾ എല്ലാംതന്നെ തെരഞ്ഞെടുപ്പ് ഫലം റിപ്പോർട്ട് ചെയ്തത് ആവേശപൂർവ്വം തന്നെയായിരുന്നു. പുതിയ സ്റ്റുഡിയോയും സംവിധാനങ്ങളും ചാനലുകൾ തെരഞ്ഞെടുപ്പ് ഫലം റിപ്പോർട്ട് ചെയ്യാനായി ഒരുക്കിയിരുന്നു.