- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുകെയിൽ വീണ്ടും വാഹനാപകടം; രാജ്യത്തെ പ്രധാന പാതയായ എം 5-ൽ ലോറി സെൻട്രൽ റിസേർവേഷനിലേക്കു ഇടിച്ചു കയറി ഉണ്ടായ വൻ അപകടത്തിൽ നാലു പേർ മരിച്ചു; ഒട്ടേറെ കാറുകൾ കൂട്ടിയിടിച്ചു നിരവധി പേർക്ക് പരിക്ക്; ഗ്ലോസ്റ്റർഷെയറിലെ ജംക്ഷൻ നും 14നും 15 നും ഇടയിൽ ഉണ്ടായ ദുരന്തത്തെ തുടർന്ന് മോട്ടോർവേ ഇരുവശത്തേക്കും അടച്ചു
ബർമിങ്ഹാം: എം-1-ൽ നോർത്താംപ്ടന് സമീപം ഉണ്ടായ അപകടത്തിൽ രണ്ടു മലയാളികൾ അടക്കം എട്ടു പേര് മരിച്ചതിന്റെ ഞെട്ടൽ മാറും മുൻപ് മറ്റൊരു മോട്ടോർവേ ദുരന്തത്തിന്റെ വാർത്ത കൂടി കേട്ട് ഞടുങ്ങുകയാണ് ബ്രിട്ടീഷുകാർ. ഇന്ന് ഉച്ചകഴിഞ്ഞു രണ്ടരയോടെ എം 5-ൽ ഗ്ലോസ്റ്റർഷെയറിലെ ജംക്ഷൻ നും 14നും 15 നും ഇടയിലാണ് വൻ അപകടം ഉണ്ടായത്. അപകടത്തിൽ നാലുപേർ മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. നിയന്ത്രണം വിട്ട ഒരു ലോറി മോട്ടോർവെയിലൂടെ പാഞ്ഞു സെൻട്രൽ റിസർവേഷൻ കടന്നു മറുവശത്തെത്തിയപ്പോൾ ആണ് ദുരന്തം പൂർത്തിയായത്. നിരവധി കാറുകൾ ലോറിക്കടിയിൽ പെട്ടതായി റിപ്പോർട്ടുകൾ ഉണ്ട്. ലോറി ഇടിച്ചു തെറിപ്പിച്ച കാറിലെ യാത്രക്കാരാണ് കൊല്ലപ്പെട്ടവർ. ലോക്കൽ സമയം ഉച്ചകഴിഞ്ഞ് രണ്ടരയോടൊണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് വിവിധ ഏജൻസികളുടെ സഹായത്തോടെ രക്ഷാപ്രവർത്തനങ്ങൽ തുടങ്ങിയതായി പൊലീസ് അറിയിച്ചു. വൈകുന്നേരത്തോടെ ഹൈവേ തുറക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും പൊലീസ് അറിയിച്ചു. യാത്ര ചെയ്യുന്നവർ ഈ വഴി ഒഴിവാക്കാനും പൊലീസ് നിർദ്ദേശിച്ചു മെട്രോയിൽ ഉണ്ടായ
ബർമിങ്ഹാം: എം-1-ൽ നോർത്താംപ്ടന് സമീപം ഉണ്ടായ അപകടത്തിൽ രണ്ടു മലയാളികൾ അടക്കം എട്ടു പേര് മരിച്ചതിന്റെ ഞെട്ടൽ മാറും മുൻപ് മറ്റൊരു മോട്ടോർവേ ദുരന്തത്തിന്റെ വാർത്ത കൂടി കേട്ട് ഞടുങ്ങുകയാണ് ബ്രിട്ടീഷുകാർ. ഇന്ന് ഉച്ചകഴിഞ്ഞു രണ്ടരയോടെ എം 5-ൽ ഗ്ലോസ്റ്റർഷെയറിലെ ജംക്ഷൻ നും 14നും 15 നും ഇടയിലാണ് വൻ അപകടം ഉണ്ടായത്. അപകടത്തിൽ നാലുപേർ മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. നിയന്ത്രണം വിട്ട ഒരു ലോറി മോട്ടോർവെയിലൂടെ പാഞ്ഞു സെൻട്രൽ റിസർവേഷൻ കടന്നു മറുവശത്തെത്തിയപ്പോൾ ആണ് ദുരന്തം പൂർത്തിയായത്. നിരവധി കാറുകൾ ലോറിക്കടിയിൽ പെട്ടതായി റിപ്പോർട്ടുകൾ ഉണ്ട്. ലോറി ഇടിച്ചു തെറിപ്പിച്ച കാറിലെ യാത്രക്കാരാണ് കൊല്ലപ്പെട്ടവർ.
ലോക്കൽ സമയം ഉച്ചകഴിഞ്ഞ് രണ്ടരയോടൊണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് വിവിധ ഏജൻസികളുടെ സഹായത്തോടെ രക്ഷാപ്രവർത്തനങ്ങൽ തുടങ്ങിയതായി പൊലീസ് അറിയിച്ചു. വൈകുന്നേരത്തോടെ ഹൈവേ തുറക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും പൊലീസ് അറിയിച്ചു. യാത്ര ചെയ്യുന്നവർ ഈ വഴി ഒഴിവാക്കാനും പൊലീസ് നിർദ്ദേശിച്ചു
മെട്രോയിൽ ഉണ്ടായ തീവ്രവാദി ആക്രമണത്തിനു ശേഷം ശേഷം ഉണ്ടായ ദുരന്തം ഏറെ ആശങ്ക ഉണ്ടാക്കുന്നതാണ്. അപകടത്തിന് കാരണം ഇനിയും അറിവായി്ട്ടില്ല. ഭീകരക്രമണങ്ങളുടെ പശ്ചാത്തലത്തിൽ അപകടത്തെ വളരെ കരുതലോടൊണ് അധികൃതർ കാണുന്നത്..
ലോറിയാണ് അപകടമുണ്ടാക്കിയതെന്ന് ദൃക്‌സാക്ഷിായ ഡോ. അമർ ഹമദ് പറയുന്നു. അദ്ദഹം ഈ ലോറിയുടെ തൊട്ടു പിന്നാലെയായിരുന്നു സഞ്ചരിച്ചിരുന്നത്. കാറിന്റെ നേർക്കു പാഞ്ഞടുത്ത ലോറി ഒരു കാറിനെ ഇടിച്ചു തെറിപ്പിച്ചു. ലോറിയുമയി കൂട്ടിയിടിച്ച് മറ്റൊരു കാർ മറിഞ്ഞു. അപകടത്തിൽ പെട്ട ഒരു സ്ത്രീയെ ഇദ്ദഹമാണ് രക്ഷപ്പടുത്തിയതെന്നും ഹമദ് പറയുന്നു. അപകടമുണ്ടായി ആറു മിനുട്ടിനകം രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി. നാലു പേരുടെ മരണം അപകടസ്ഥലത്തു തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ഒട്ടേറെ പേർക്ക് പരിക്കറ്റു. ഇവരെ ആശുപത്രിയിൽ എത്തിച്ചു.
അപകടത്തെ തുടർന്ന് ആറു മൈലോളം ദൈർഘ്യത്തിൽ വാഹനങ്ങൾ കുടുങ്ങിയിരിക്കുകയാണ്. നൂറു കണക്കിന് വാഹനങ്ങൾ ഹൈവേയുടെ ഇരുവശത്തും കുടുങ്ങിക്കിടക്കുകയാണ്.. ഹൈവേയിൽ കുടുങ്ങിയവർക്ക് ആഹാരവും വെള്ളവും എത്തിക്കാനായി യാതക്കാർ പരസ്പരം സഹായിക്കുന്നതായി ചില ട്വീറ്റുകൾ പറയുന്നു.. ഫയർഫോഴ്‌സ്, പൊലീസ് , ആംബുലൻസ് സർവ്വീസുകൾ തുടങ്ങിയവ ഇപ്പോൾ അപകട സ്ഥലത്തുണ്ട്. വൈകുന്നേരത്തോടെ ഗതാഗതം പഴയ രീതിയിൽആകുമെന്നാണ് കരുതുന്നത്. അപകടത്തിൽ
തീവ്രവാദ സാന്നിദ്ധ്യം ഇല്ല എന്നാണ് പ്രാഥമിക നിഗമനം