രാജ്യത്തെ പ്രധാന റോഡുകളിൽ ഒന്നായ എം50 യിൽ ഉണ്ടായ വാഹനാപകടങ്ങളെ തുടർന്ന് ഈ റോഡിൽ കനത്ത ഗതാഗത കുരുക്കെന്ന് റിപ്പോർട്ട്. എം50 റോഡിൽ ബോളിനെയർ റോഡിൽ ജഗ്ഷൻ 13 ലാണ് അഞ്ചോളം അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ഇതോടെ ഈ റൂട്ടിലൂടെയുള്ള ഗതാഗത സർവ്വീസുകളും താളംതെറ്റി. അതിനാൽ ജോലിക്കായി തിരിക്കുന്നവർ തിരക്ക് കണക്കിലെടുത്ത് അലപ്പം നേരത്തെ ഇറങ്ങാനും അധികൃതർ മുന്നറിയിപ്പ് നല്കി.

രാവിലെ 6 ന് ശേഷം അഞ്ച് വാഹനാപകടങ്ങളാണ് റിപ്പോർട്ട് ചെയപ്പെട്ടത്, അപകട സ്ഥത്ത് ഗാർഡയും എമർജൻസി സർവ്വീസും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്.