- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സോഷ്യലിസ്റ്റ് വിപ്ലവത്തിലൂടെ നേടിയ പലതും എന്തുകൊണ്ട് കൈവിട്ടു പോയി? ഹൃദയമില്ലാത്ത ലോകത്തിന്റെ ഹൃദയമാണ് മതം; മതം-പരിസ്ഥിതി-സ്ത്രീ സമത്വം എന്നിവയിൽ എല്ലാം മാർക്സിസ്റ്റുകാർക്ക് തെറ്റു പറ്റി; കുറ്റം ഏറ്റു പറഞ്ഞ് എംഎ ബേബി
കണ്ണൂർ: എന്തുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് ആശയങ്ങളെ ലോകം കൈവിടുന്നതിന് കാരണം? അതിന് ഉത്തരവുമായെത്തുകയാണ് സിപിഎം പിബി അംഗം എംഎ ബേബി. മതവിശ്വാസം, പരിസ്ഥിതി, സ്ത്രീസമത്വം, സാമ്പത്തികസൗഖ്യം തുടങ്ങിയവയിൽ മാർക്‌സിയൻ വീക്ഷണം പിന്തുടരുന്നതിൽ മാർക്‌സിസ്റ്റുകാർക്കു തെറ്റുപറ്റിയെന്നാണ് എം.എ.ബേബിയുടെ വിലയിരുത്തൽ. മാർക്‌സ് ജന്മവാർഷികത്തിന്റെ ഭാഗമായി കണ്ണൂർ സർവകലാശാലയും ജില്ലാ ലൈബ്രറിയും ചേർന്നു സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബേബി. ഈ ചടങ്ങിലാണ് പാർട്ടിക്കും കമ്മ്യൂണിസ്റ്റുകൾക്കും പറ്റിയ തെറ്റ് ബേബി ഏറ്റു പറയുന്നത്. മാർക്‌സിന്റെ ആശയങ്ങൾ പലതും തെറ്റിയെന്നും ബേബി പറയുന്നു. സോഷ്യലിസ്റ്റ് വിപ്ലവത്തിലൂടെ നേടിയെടുത്ത പലതും പിന്നീടു കൈവിട്ടു പോയത് എന്തുകൊണ്ടെന്ന് ആലോചിക്കണം. മാർക്‌സിന്റെ കൃതികൾ മാത്രം പഠിച്ചാൽ പോര, മാർക്‌സിന്റെ ജീവിതവും പഠിക്കണം. മതം മനുഷ്യനെ മയക്കുന്ന കറുപ്പ് ആണെന്നു മാർക്‌സ് പറഞ്ഞതിന്റെ പശ്ചാത്തലമെന്താണ്? വേദനിക്കുന്ന നിസ്സഹായനായ മനുഷ്യന്റെ വേദനസംഹാരിയായിരുന്നു അക്കാലത്തു കറുപ്പ
കണ്ണൂർ: എന്തുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് ആശയങ്ങളെ ലോകം കൈവിടുന്നതിന് കാരണം? അതിന് ഉത്തരവുമായെത്തുകയാണ് സിപിഎം പിബി അംഗം എംഎ ബേബി. മതവിശ്വാസം, പരിസ്ഥിതി, സ്ത്രീസമത്വം, സാമ്പത്തികസൗഖ്യം തുടങ്ങിയവയിൽ മാർക്‌സിയൻ വീക്ഷണം പിന്തുടരുന്നതിൽ മാർക്‌സിസ്റ്റുകാർക്കു തെറ്റുപറ്റിയെന്നാണ് എം.എ.ബേബിയുടെ വിലയിരുത്തൽ.
മാർക്‌സ് ജന്മവാർഷികത്തിന്റെ ഭാഗമായി കണ്ണൂർ സർവകലാശാലയും ജില്ലാ ലൈബ്രറിയും ചേർന്നു സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബേബി. ഈ ചടങ്ങിലാണ് പാർട്ടിക്കും കമ്മ്യൂണിസ്റ്റുകൾക്കും പറ്റിയ തെറ്റ് ബേബി ഏറ്റു പറയുന്നത്. മാർക്‌സിന്റെ ആശയങ്ങൾ പലതും തെറ്റിയെന്നും ബേബി പറയുന്നു.
സോഷ്യലിസ്റ്റ് വിപ്ലവത്തിലൂടെ നേടിയെടുത്ത പലതും പിന്നീടു കൈവിട്ടു പോയത് എന്തുകൊണ്ടെന്ന് ആലോചിക്കണം. മാർക്‌സിന്റെ കൃതികൾ മാത്രം പഠിച്ചാൽ പോര, മാർക്‌സിന്റെ ജീവിതവും പഠിക്കണം. മതം മനുഷ്യനെ മയക്കുന്ന കറുപ്പ് ആണെന്നു മാർക്‌സ് പറഞ്ഞതിന്റെ പശ്ചാത്തലമെന്താണ്? വേദനിക്കുന്ന നിസ്സഹായനായ മനുഷ്യന്റെ വേദനസംഹാരിയായിരുന്നു അക്കാലത്തു കറുപ്പ്. മറ്റു വേദനസംഹാരികളൊന്നും അന്നു കണ്ടുപിടിച്ചിട്ടില്ല. ഹൃദയമില്ലാത്ത ലോകത്തിന്റെ ഹൃദയമാണു മതം. ഒരാശ്രയവുമില്ലാത്തവരുടെ ആശ്രയം. അതാണു മാർക്‌സ് പറഞ്ഞത്.
നിലപാടുകളിൽ രണ്ടിടത്തു മാർക്‌സിനു തെറ്റു പറ്റിയെന്നും ബേബി അഭിപ്രായപ്പെട്ടു. ആദ്യമായി തൊഴിലാളി സംഘടന രൂപീകരിച്ചപ്പോൾ, ഇന്റർനാഷനൽ വർക്കിങ് മെൻസ് അസോസിയേഷൻ എന്നാണു പേരിട്ടത്. സ്ത്രീകൾ അന്നു തൊഴിൽരംഗത്തുണ്ടായിട്ടും അക്കാലത്തെ പൊതുബോധം മാർക്‌സിനെ സ്വാധീനിച്ചു. ബഹുജനങ്ങളിൽ നിന്നു പിരിവെടുക്കുന്നതിനെ മാർക്‌സ് എതിർത്തത് അദ്ദേഹത്തിന്റെ മധ്യവർഗ കുടുംബ പശ്ചാത്തലം കൊണ്ടാവാമെന്നും ബേബി അഭിപ്രായപ്പെട്ടു.