- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസിനെതിരായ വിമർശനം പാർട്ടിക്കോ സർക്കാരിനോ എതിരല്ലെന്ന് എം.എ ബേബി; പാർട്ടി ഇരുവിഭാഗമായി പോരാടാൻ പോകുന്നെന്ന മനപ്പായസമുണ്ണുന്ന പാർട്ടി വിരുദ്ധർ നിരാശപ്പെടും; ഫെയസ്ബുക്ക് പോസ്റ്റ് വളച്ചൊടിച്ചത് മാധ്യമങ്ങളും യു.ഡി.എഫ്- ബിജെപി നേതാക്കളും
തിരുവനന്തപുരം: ജിഷുണുവിന്റെ അമ്മ മഹിജയ്‌ക്കെതിരായ പൊലീസ് നടപടിയുമായി ബന്ധപ്പെട്ട് താൻ എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റിനെ മാധ്യമങ്ങളും യുഡിഎഫ് ബിജെപി നേതാക്കളും വളച്ചൊടിക്കുകയായിരുന്നെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന മഹിജയെ സന്ദർശിച്ച ചിത്രത്തിനൊപ്പമാണ് ബേബി ഇക്കാര്യം ഫേസ്‌ബുക്കിൽ വിശദീകരിച്ചിരിക്കുന്നത്. പൊലീസിന് എന്തെങ്കിലും വീഴ്ച പറ്റിയാൽ നടത്തുന്ന വിമർശനം പാർട്ടിക്കോ പാർട്ടി നേതൃത്വം നൽകുന്ന സർക്കാരിനോ എതിരായ വിമർശനമല്ലെന്നും ബേബി വ്യക്തമാക്കുന്നു. എം.എ ബേബിയുടെ ഫേസ്‌ബുക്കിലിട്ട പോസ്റ്റിന്റെ പൂർണരൂപം ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയും സഹോദരി അവിഷ്ണയും നടത്തി വന്ന നിരാഹാരസമരം ഒത്തുതീർപ്പാക്കിയ എൽഡിഎഫ് സർക്കാരിന് അഭിവാദ്യങ്ങൾ. വളരെ മാതൃകാപരമായാണ് ഈ സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ നടപടി എടുത്തത്. ജിഷ്ണു പ്രണോയിയുടെ കേസിലെ മുഖ്യപ്രതി ശക്തിവേലിനെ അറസ്റ്റ് ചെയ്തതും സർക്കാരിന്റെ ഇച്ഛാശക്തിയെ കാണിക്കുന്നു. മറ്റു പ്രതികളെയും ഉടൻ അറസ്റ്റു ചെയ്യും. കേരളത്ത
തിരുവനന്തപുരം: ജിഷുണുവിന്റെ അമ്മ മഹിജയ്‌ക്കെതിരായ പൊലീസ് നടപടിയുമായി ബന്ധപ്പെട്ട് താൻ എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റിനെ മാധ്യമങ്ങളും യുഡിഎഫ് ബിജെപി നേതാക്കളും വളച്ചൊടിക്കുകയായിരുന്നെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന മഹിജയെ സന്ദർശിച്ച ചിത്രത്തിനൊപ്പമാണ് ബേബി ഇക്കാര്യം ഫേസ്‌ബുക്കിൽ വിശദീകരിച്ചിരിക്കുന്നത്. പൊലീസിന് എന്തെങ്കിലും വീഴ്ച പറ്റിയാൽ നടത്തുന്ന വിമർശനം പാർട്ടിക്കോ പാർട്ടി നേതൃത്വം നൽകുന്ന സർക്കാരിനോ എതിരായ വിമർശനമല്ലെന്നും ബേബി വ്യക്തമാക്കുന്നു.
എം.എ ബേബിയുടെ ഫേസ്‌ബുക്കിലിട്ട പോസ്റ്റിന്റെ പൂർണരൂപം
ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയും സഹോദരി അവിഷ്ണയും നടത്തി വന്ന നിരാഹാരസമരം ഒത്തുതീർപ്പാക്കിയ എൽഡിഎഫ് സർക്കാരിന് അഭിവാദ്യങ്ങൾ. വളരെ മാതൃകാപരമായാണ് ഈ സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ നടപടി എടുത്തത്. ജിഷ്ണു പ്രണോയിയുടെ കേസിലെ മുഖ്യപ്രതി ശക്തിവേലിനെ അറസ്റ്റ് ചെയ്തതും സർക്കാരിന്റെ ഇച്ഛാശക്തിയെ കാണിക്കുന്നു. മറ്റു പ്രതികളെയും ഉടൻ അറസ്റ്റു ചെയ്യും. കേരളത്തിലെ കുത്തഴിഞ്ഞ സ്വാശ്രയ വിദ്യാഭ്യാസരംഗത്തെ അരാജകത്വം ഇല്ലാതാക്കി അവരുടെ നിയമലംഘനങ്ങൾക്ക് കടിഞ്ഞാണിടാൻ ആവുന്നതെല്ലാം ഈ സർക്കാർ ചെയ്യും. ഈയടുത്ത കാലത്തുണ്ടായ ചില കോടതി വിധികളുടെ സഹായവും ഇക്കാര്യത്തിൽ സർക്കാരിനുണ്ട്.
ഈ കേസുമായി ബന്ധപ്പെട്ട് ഞാൻ ഫേസ്‌ബുക്കിലെഴുതിയ പോസ്റ്റിനെ കേരളത്തിലെ ഒരു വിഭാഗം മാധ്യമങ്ങളും യുഡിഎഫ് ബിജെപി നേതൃത്വവും വളച്ചൊടിക്കുകയാണുണ്ടായത്. ഞാൻ പറഞ്ഞ വാക്കുകളെ ദുർവ്യാഖ്യാനം ചെയ്ത് കെപിസിസി പ്രസിഡണ്ട് എം എം ഹസനും ബിജെപി പ്രസിഡണ്ട് കുമ്മനം രാജശശേഖരനും രംഗത്ത് വന്നിട്ടുണ്ട്.
മഹിജയോട് പൊലീസ് ധാർഷ്ട്യത്തോടെ പെരുമാറി എന്ന് എം എ ബേബി പറഞ്ഞതിനെക്കുറിച്ച് എന്താണഭിപ്രായം എന്നാണ് മുഖ്യമന്ത്രിയോട് മാധ്യമപ്രതിനിധികൾ ചോദിച്ചത്. എന്നാൽ എന്റെ പോസ്റ്റിൽ ധാർഷ്ട്യം എന്ന ഒരു വാക്കേ ഇല്ല എന്ന് അത് വായിച്ചിട്ടുള്ളവർക്കറിയാം. മലപ്പുറത്തെ ഒരു തെരഞ്ഞെടുപ്പ് യോഗം കഴിഞ്ഞ് പോകുന്ന വഴിക്ക് ചില ചാനലുകൾ ഇക്കാര്യത്തെക്കുറിച്ച് എന്റെ പ്രതികരണം ചോദിച്ചപ്പോൾ, ഒരു കാര്യത്തെക്കുറിച്ച് പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് ഒരു പ്രസ്താവന പുറപ്പെടുവിച്ചാൽ പിന്നെ അതിന്മേൽ മാധ്യമങ്ങളോട് ഒരു ചർച്ചയ്ക്കുമില്ല എന്നുമാണ് ഞാൻ പറഞ്ഞത്.
അതിൽ പുതുമയൊന്നുമില്ല. അതിനെ വ്യാഖ്യാനിച്ച് പാർട്ടി ഇരുവിഭാഗമായി പോരാടാൻ പോകുന്നു എന്ന് മനപ്പായസമുണ്ണുന്ന പാർട്ടി വിരുദ്ധർ നിരാശപ്പെടും.
വികാരപരമായ സാഹചര്യത്തിലാണ് ഫേസ്‌ബുക്ക് പോസ്റ്റ് എഴുതിയത് എന്ന് എം എ ബേബി പറഞ്ഞു എന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഞാൻ ഇങ്ങനെ പറഞ്ഞിട്ടേ ഇല്ല. ഞാൻ വികാരപരമായ സാഹചര്യത്തിലെഴുതി എന്നു പറയുന്നത് ഒരു മാധ്യമവും ദൃശ്യങ്ങളിൽ കാണിച്ചുമില്ല. മകൻ നഷ്ടപ്പെട്ട അമ്മയുടെ വികാരപരമായ സാഹചര്യത്തെക്കുറിച്ചാണ് ഞാൻ പരാമർശിച്ചത്. ഈ പോസ്റ്റിനെക്കുറിച്ച് അഭിപ്രായം ചോദിച്ചപ്പോൾ ''ബേബി ഉന്നയിച്ചത് പൊതുവായ കാര്യങ്ങളാണല്ലോ'' എന്നാണ് സഖാവ് പ്രകാശ് കാരാട്ട് പ്രതികരിച്ചത്.
കേരളത്തിലെ പൊതുജനാഭിപ്രായത്തെ മാനിക്കുന്ന സർക്കാരും പാർട്ടിയുമാണ് ഞങ്ങളുടേത്. അതു കൂടെ പരിഗണിച്ചാണ് സമരം നടത്തിയ ബന്ധുക്കളുമായി ഒത്തുതീർപ്പ് ഒപ്പിട്ടത്. ജിഷ്ണു പ്രണോയിയുടേത് ഒരു പാർട്ടി കുടുംബവുമാണ്. ഇനിയും ഇത്തരം പ്രശ്നങ്ങളിൽ പാർട്ടിയും സർക്കാരും ജനങ്ങളുടെ പക്ഷത്തു തന്നെ നിൽക്കും. പൊലീസ് തുടങ്ങിയ ഭരണകൂടസംവിധാനങ്ങളുടെ മൗലിക മർദകസ്വഭാവത്തെക്കുറിച്ച് വിമർശനങ്ങളില്ലാത്തവരല്ല മാർക്സിസ്റ്റുകാർ.
പൊലീസിന് എന്തെങ്കിലും വീഴ്ച പറ്റിയാൽ നടത്തുന്ന വിമർശനം പാർട്ടിക്കോ പാർട്ടി നേതൃത്വം നൽകുന്ന സർക്കാരിനോ എതിരായ വിമർശനമല്ല. പാർട്ടി ജനറൽ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരിയും മുഖ്യമന്ത്രി സഖാവ് പിണറായി വിജയനും മറ്റു എൽഡിഎഫ് നേതാക്കളും ഇടപെട്ട് കാര്യങ്ങളിൽ കൂടുതൽ വ്യക്തത വന്നിട്ടുണ്ട്. കഴിഞ്ഞ സംഭവങ്ങളെക്കുറിച്ച് ആരെയെങ്കിലും താറടിക്കാനുള്ള ചർച്ചകൾ ഇനി അനാരോഗ്യകരമാണ്. ജിഷ്ണു പ്രണോയിമാർ ഇനിയുണ്ടാകാതിരിക്കാൻ സർക്കാരും കേരള സമൂഹവും ഒരുമിച്ച് നീങ്ങുകയാണ് ഇനി വേണ്ടത്.