കൊച്ചി: തന്നെ സോഷ്യൽ മീഡിയയിൽ പൊങ്കാലയിട്ടവർക്ക് മറുപടിയുമായി സംവിധായകൻ എം.എ.നിഷാദ്. തന്റെ ബെസ്റ്റ് ഓഫ് ലക്ക് എന്ന ചിത്രത്തിൽ അഭിനയിക്കാൻ അറിയാത്ത ഹ്യൂമർ എന്താണെന്നറിയാത്ത ചിലർ ചേർന്ന് അഭിനയിച്ച് കുളമാക്കിയെന്ന് നിഷാദ് പറഞ്ഞത് വിവാദമായിരുന്നു.

2010ൽ പുറത്തിറങ്ങിയ ബെസ്റ്റ് ഓഫ് ലക്കിൽ ഉർവ്വശി, പ്രഭു, ആസിഫ് അലി, റിമ കല്ലിങ്കൽ, കൈലാഷ്, അർച്ചന കവി എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തിയത്. എം.എ നിഷാദും വിനു കിരിയത്തും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ചിത്രം ബോക്സ് ഓഫീസിൽ വൻ പരാജയം ഏറ്റുവാങ്ങി.

ഉർവ്വശി, പ്രഭു തുടങ്ങിയ നല്ല താരങ്ങളുടെ കൂടെ പിടിച്ച് നിൽക്കാൻ യുവതാരങ്ങൾക്ക് കഴിഞ്ഞില്ല. ആ സിനിമ പൊട്ടിയപ്പോൾ ഞാൻ ആയി തെറ്റുകാരനായെന്നും- നിഷാദ് കൂട്ടിച്ചേർത്തു.

വെളിപ്പെടുത്തലുകളെ തുടർന്ന് നിഷാദിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നത്. ഈ പശ്ചാത്തലത്തിലാണ് ഫേസ്‌ബുക്കിൽ നാഷാദ് മറുപടി എഴുതിയത്. സിനിമ കളിയല്ല. വിജയവും പരാജയവുമാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. ചില അഭിനേതാക്കളുടെ വിചാരം അവർക്ക് എല്ലാം ചേരുമെന്നാണ്. ചില വേഷങ്ങൾ ചിലർക്ക് മാത്രമേ അവതരിപ്പിക്കാൻ കഴിയൂ. ചില വേഷങ്ങൾ ചിലർക്ക് ഇണങ്ങുകയില്ലെന്ന കാര്യവും വ്യക്തമാണ്. അവിടെയാണ് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും മഹത്വം നമ്മളറിയുന്നത് അവിടെയാണെന്നും നിഷാദ് ഫേസ്‌ബുക്കിൽ കുറിച്ചു.

cinema is not a Sports,where winning and loosing makes a difference..its just a story telling...funniest part is that some (actors) believe that everything suit them..certain charecter work for certain actors only...but its evident that some r misfit for certain roles...അവിടെയാണ്, മമ്മൂട്ടിയുടെയും,മോഹൻലാലിന്റ്‌റെ യും മഹത്ത്വം നമ്മളറിയുന്നത്....
അതൊരു സത്യം മാത്രം...സത്യത്തിന്റ്‌റെ മുഖം ചിലപ്പോൾ വികൃതമാണ് സഹോ..അത് അപ്രീയമാണെന്കിൽ....And its all part of the game...- Let the show go on....