- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇനിയോരു ലോകമഹായുദ്ധമുണ്ടാവുന്നത് കുടിവെള്ളത്തിന് വേണ്ടി' ; മുൻകരുതലെടുക്കേണ്ടത് ആണവായുധങ്ങൾക്കെതിരെയല്ല പ്രകൃതിയെ സംരക്ഷിക്കാൻ; എം എ നിഷാദ് ചിത്രം കിണറിന്റെ പൂജ മുഖ്യമന്ത്രി നിർവ്വഹിച്ചു
തിരുവനന്തപുരം:ഫ്രാഗ്നന്റ് നേച്ച്വർസിന്റെ ബാനറിൽ എം എ നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ നടന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഭദ്രദീപം കൊളുത്തിയത്.ഇനിയൊരു ലോക മഹായുദ്ധം ശ്രിഷ്ടിക്കുക താങ്ങാനാവാത്ത ദുരിതങ്ങളാകുമെന്ന് അറിയാത്തവരായ് ആരും തന്നെ ഉണ്ടാകില്ല.വെടികോപ്പുകളും ആണാവായുധങ്ങളുംകൊണ്ട് ഉണ്ടാകുന്ന യുദ്ധങ്ങൾ ശ്രിഷ്ടിക്കുന്നതിലും വലിയ ദുരിതമാണ് ലോകത്തിനെ കാത്തിരിക്കുന്നത്. ഇനിയൊരു ലോകയുദ്ധമുണ്ടാകുന്നത് കുടിവെള്ളതിന് വേണ്ടിയായിരിക്കുമെന്നും അതിനാൽ തന്നെ അത് സംരക്ഷിക്കുവാൻ വേണ്ടിയാകണം നാം മുൻകരുതലെടുക്കേണ്ടതെന്ന സന്ദേശമാണ് എംഎ നിഷാദ് സംവിധാനം ചെയ്യുന്ന കിണർ എന്ന ചിത്രത്തിന് ഇതിവൃത്തം. ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ സജീവ് പി. കെ., ആൻ സജീവ് എന്നിവർ നിർമ്മിച്ച് എം. എ നിഷാദ് കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന് ഉടൻ തുടക്കമാകും. മലയാലത്തിലെ ശ്രദ്ധേയമായ ചിത്രങ്ങളിലൊന്നായ പ്രണയത്തിന്റെ നിർമ്മാതാക്കളാണ് ഈ ചിത്രവും നിർമ
തിരുവനന്തപുരം:ഫ്രാഗ്നന്റ് നേച്ച്വർസിന്റെ ബാനറിൽ എം എ നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ നടന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഭദ്രദീപം കൊളുത്തിയത്.ഇനിയൊരു ലോക മഹായുദ്ധം ശ്രിഷ്ടിക്കുക താങ്ങാനാവാത്ത ദുരിതങ്ങളാകുമെന്ന് അറിയാത്തവരായ് ആരും തന്നെ ഉണ്ടാകില്ല.വെടികോപ്പുകളും ആണാവായുധങ്ങളുംകൊണ്ട് ഉണ്ടാകുന്ന യുദ്ധങ്ങൾ ശ്രിഷ്ടിക്കുന്നതിലും വലിയ ദുരിതമാണ് ലോകത്തിനെ കാത്തിരിക്കുന്നത്. ഇനിയൊരു ലോകയുദ്ധമുണ്ടാകുന്നത് കുടിവെള്ളതിന് വേണ്ടിയായിരിക്കുമെന്നും അതിനാൽ തന്നെ അത് സംരക്ഷിക്കുവാൻ വേണ്ടിയാകണം നാം മുൻകരുതലെടുക്കേണ്ടതെന്ന സന്ദേശമാണ് എംഎ നിഷാദ് സംവിധാനം ചെയ്യുന്ന കിണർ എന്ന ചിത്രത്തിന് ഇതിവൃത്തം.
ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ സജീവ് പി. കെ., ആൻ സജീവ് എന്നിവർ നിർമ്മിച്ച് എം. എ നിഷാദ് കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന് ഉടൻ തുടക്കമാകും. മലയാലത്തിലെ ശ്രദ്ധേയമായ ചിത്രങ്ങളിലൊന്നായ പ്രണയത്തിന്റെ നിർമ്മാതാക്കളാണ് ഈ ചിത്രവും നിർമ്മിക്കുന്നത്. ജയപ്രദ, പശുപതി, സുഹാസിനി, ജോയി മാത്യു, രഞജി പണിക്കർ, അർച്ചന എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന സിനിമയിൽ മധുപാൽ, ഷൈൻ ടോം ചാക്കോ, മിഥുൻ രമേശ്, ഭഗത്ത് മാനുവൽ, ഇന്ദ്രൻസ്, സുനിൽ സുഗദ, പി. ബാലചന്ദ്രൻ, ശ്രുതി മേനോൻ, സുധീർ കരമന, അനിൽ നെടുമങ്ങാട്, സോഹൻ സീനുലാൽ, ബാലാജി തുടങ്ങിയവർ അഭിനയിക്കും.
ഡോ. അൻവർ അബ്ദുള്ള, ഡോ. അജു നാരായണൻ എന്നവരുടെതാണ് തിരക്കഥ. എം. ജയചന്ദ്രൻ, കല്ലറ ഗോപൻ എന്നിവർ സംഗീതസംവിധാനവും ബിജിലാൽ പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ പ്രഭാ വർമ്മ, ഹരി നാരായണൻ, ഷീല പോൾ രാമെച്ച എന്നിവരുടെതാണ് ഗാനങ്ങൾ.നൗഷാദ് ഷെരീഫ് ഛായാഗ്രാഹണവും സാജൻ എഡിറ്റിംഗും രാജകൃഷ്ണൻ ഓഡിയോഗ്രാഫിയും ജ്യോതിഷ് കലാസംവിധാനവും നിർവഹിച്ചിരിക്കുന്നു. ബിനു മുരളി പ്രൊഡക്ഷൻ കൺട്രോളറായ ചിത്രത്തിന്റെ പി ആർ ഒ എ. ആർ. ദിനേശാണ്
മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, വി എസ് സുനിൽകുമാർ, മാത്യു ടി തോമസ്, കടന്നപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. സംഗീത സംവിധായകൻ എം ജയചന്ദ്രൻ, നടി ജയപ്രദ, കൊച്ചുപ്രേമൻ ചലച്ചിത്രത്തിലെ താരങ്ങൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.