- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശംഖൂതി കാഹളം മുഴക്കി മാമാങ്കത്തിന്റെ ടൈറ്റിൽ ടീസറെത്തി;ഹിസ്റ്ററി ഓഫ് ബ്രേവ് എന്ന ടാഗ് ലൈനോടെ എത്തിയ മമ്മൂട്ടി ചിത്രത്തിന്റെ ടീസർ കാണാം
മെഗസ്സ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രമായി പ്രഖ്യാപിച്ച മാമാങ്കത്തിന്റെ ടൈറ്റിൽ ടീസർ മമ്മൂട്ടി പുറത്തിറക്കി. തിരുനാവായ മണപ്പുറത്ത് നടന്നിരുന്ന മഹോത്സവമായ മാമാങ്കത്തിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ടീസർ നിറയുന്നത് ശംഖൂതി കാഹളം മുഴക്കി വരുന്ന കിടിലം ബാക്ക്ഗ്രൗണ്ട് സ്‌കോറിലാണ്.മമ്മൂട്ടി തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ടീസർ പുറത്ത് വിട്ടത്.ഹിസ്റ്ററി ഓഫ് ബ്രേവ് എന്ന ടാഗലൈനിലാണ് ചിത്രം വരുന്നത്. ചിത്രത്തിൽ സ്ത്രീ വേഷത്തിലടക്കം നാല് വ്യത്യസ്ഥ ഗെറ്റപ്പുകളിലാണ് മമ്മൂട്ടിയെത്തുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യുൾ പൂർത്തിയായി. രണ്ടാം ഷെഡ്യൂൾ മെയ് പത്തിന് ആരംഭിക്കും. അടുത്ത വർഷമാദ്യം ചിത്ര തീയേറ്ററുകളിൽ എത്തിക്കാനാണ് അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്. വർഷങ്ങളുടെ ഗവേഷണങ്ങൾക്കും പഠനത്തിനും ശേഷം നവാഗതനായ സജീവ് പിള്ള തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മാമാങ്കത്തിന്റെ പിന്നണിയിൽ പ്രവർത്തിക്കു ന്നവരെല്ലാം ഇന്ത്യൻ സിനിമയിലെ അതികായരാണ്. പ്രശസ്ത തെന്നിന്ത്യൻ ഛായാഗ്രാഹകനായ ജിം ഗണേശാണ്
മെഗസ്സ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രമായി പ്രഖ്യാപിച്ച മാമാങ്കത്തിന്റെ ടൈറ്റിൽ ടീസർ മമ്മൂട്ടി പുറത്തിറക്കി. തിരുനാവായ മണപ്പുറത്ത് നടന്നിരുന്ന മഹോത്സവമായ മാമാങ്കത്തിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ടീസർ നിറയുന്നത് ശംഖൂതി കാഹളം മുഴക്കി വരുന്ന കിടിലം ബാക്ക്ഗ്രൗണ്ട് സ്‌കോറിലാണ്.മമ്മൂട്ടി തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ടീസർ പുറത്ത് വിട്ടത്.ഹിസ്റ്ററി ഓഫ് ബ്രേവ് എന്ന ടാഗലൈനിലാണ് ചിത്രം വരുന്നത്.
ചിത്രത്തിൽ സ്ത്രീ വേഷത്തിലടക്കം നാല് വ്യത്യസ്ഥ ഗെറ്റപ്പുകളിലാണ് മമ്മൂട്ടിയെത്തുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യുൾ പൂർത്തിയായി. രണ്ടാം ഷെഡ്യൂൾ മെയ് പത്തിന് ആരംഭിക്കും. അടുത്ത വർഷമാദ്യം ചിത്ര തീയേറ്ററുകളിൽ എത്തിക്കാനാണ് അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്.
വർഷങ്ങളുടെ ഗവേഷണങ്ങൾക്കും പഠനത്തിനും ശേഷം നവാഗതനായ സജീവ് പിള്ള തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മാമാങ്കത്തിന്റെ പിന്നണിയിൽ പ്രവർത്തിക്കു ന്നവരെല്ലാം ഇന്ത്യൻ സിനിമയിലെ അതികായരാണ്. പ്രശസ്ത തെന്നിന്ത്യൻ ഛായാഗ്രാഹകനായ ജിം ഗണേശാണ് മാമാങ്കത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.
വിശ്വരൂപം, ബില്ല 2, തുപ്പാക്കി, ആരംഭം തുടങ്ങിയ തമിഴ് ചിത്രങ്ങളിൽ സംഘട്ടന സംവിധാനം നിർവഹിച്ച വിദേശിയായ കെച്ചയാണ് മാമാങ്കത്തിന്റെ ഫൈറ്റ് മാസ്റ്റർ. പ്രശസ്ത തമിഴ് സംവിധായകനും നടനുമായ വിഷ്ണു വർദ്ധന്റെ ഭാര്യ അനുവർദ്ധനാണ് മാമാങ്കത്തിന്റെ വസ്ത്രാലങ്കാരം നിർവഹിക്കുന്നത്.