- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാമ്പഴത്തിനു മൂന്നാമതും സംസ്ഥാന ടെലിവിഷൻ പുരസ്കാരത്തിന്റെ മാധുര്യം; കവിതയെ ആസ്പദമാക്കി തയ്യാറാക്കിയ റിയാലിറ്റി ഷോ 10 സീസൺ പിന്നിട്ടു
തിരുവനന്തപുരം:ഗൃഹാതുരമായ ഓർമകളെ മനസ്സിൽ സൂക്ഷിക്കുന്ന മലയാളിക്ക് എന്നും ഓർത്തുവെക്കുവാൻ മധുരിക്കുന്ന ഓർമകളാണ് മാമ്പഴം സമ്മാനിച്ചത്. കൈമോശം വന്നു എന്ന് കരുതിയ കാവ്യ സംസ്‌കാരത്തെ അതിന്റെ തനിമ ചോരാതെ പുതു തലമുറയിലേക്കു പകർന്നു നൽകുവാൻ കൈരളി ടി വി എടുത്ത തീവ്രപ്രയത്‌നമാണ് മാമ്പഴം എന്ന കവിതയെ ആസ്പദമാക്കി തയ്യാറാക്കിയ റിയാലിറ്റി ഷോ. ഇതുവരെ പത്തു സീസണുകൾ വിജയകരമായി പിന്നിട്ട മാമ്പഴം പ്രേക്ഷകപ്രീതിക്കൊപ്പം നിരവധി പുരസ്‌കാരങ്ങളും നേടിയെടുക്കുകയുണ്ടായി. അവസാനം പൂർത്തിയായ മാമ്പഴം സീസൺ 10 മൂന്നാം തവണയും മികച്ച ടെലിവിഷൻ ഷോക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ പുരസ്‌കാരം നേടുകയുണ്ടായി. ഒരു പക്ഷെ ആദ്യമായിട്ടായിരിക്കും ഒരു പ്രോഗ്രാം മൂന്നു തവണ മികച്ച പ്രോഗ്രാമിനുള്ള സംസ്ഥാന പുരസ്‌കാരം കരസ്ഥമാക്കുന്നത്. എന്നും വ്യത്യസ്തമായ പരിപാടികൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്കായി തയ്യാറാക്കിയതാണ് മാമ്പഴം എന്ന പരിപാടി. പതിവ് വിനോദ പരിപാടികളിൽ നിന്നും വ്യത്യസ്തമായി ലളിതമായ അവതരണശൈലിയാണ് മാമ്പഴത്തിൽ ആവിഷ്‌കരിച്ചത്. കവിതയുടെ തനിമ ച
തിരുവനന്തപുരം:ഗൃഹാതുരമായ ഓർമകളെ മനസ്സിൽ സൂക്ഷിക്കുന്ന മലയാളിക്ക് എന്നും ഓർത്തുവെക്കുവാൻ മധുരിക്കുന്ന ഓർമകളാണ് മാമ്പഴം സമ്മാനിച്ചത്. കൈമോശം വന്നു എന്ന് കരുതിയ കാവ്യ സംസ്‌കാരത്തെ അതിന്റെ തനിമ ചോരാതെ പുതു തലമുറയിലേക്കു പകർന്നു നൽകുവാൻ കൈരളി ടി വി എടുത്ത തീവ്രപ്രയത്‌നമാണ് മാമ്പഴം എന്ന കവിതയെ ആസ്പദമാക്കി തയ്യാറാക്കിയ റിയാലിറ്റി ഷോ. ഇതുവരെ പത്തു സീസണുകൾ വിജയകരമായി പിന്നിട്ട മാമ്പഴം പ്രേക്ഷകപ്രീതിക്കൊപ്പം നിരവധി പുരസ്‌കാരങ്ങളും നേടിയെടുക്കുകയുണ്ടായി.
അവസാനം പൂർത്തിയായ മാമ്പഴം സീസൺ 10 മൂന്നാം തവണയും മികച്ച ടെലിവിഷൻ ഷോക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ പുരസ്‌കാരം നേടുകയുണ്ടായി. ഒരു പക്ഷെ ആദ്യമായിട്ടായിരിക്കും ഒരു പ്രോഗ്രാം മൂന്നു തവണ മികച്ച പ്രോഗ്രാമിനുള്ള സംസ്ഥാന പുരസ്‌കാരം കരസ്ഥമാക്കുന്നത്. എന്നും വ്യത്യസ്തമായ പരിപാടികൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്കായി തയ്യാറാക്കിയതാണ് മാമ്പഴം എന്ന പരിപാടി.
പതിവ് വിനോദ പരിപാടികളിൽ നിന്നും വ്യത്യസ്തമായി ലളിതമായ അവതരണശൈലിയാണ് മാമ്പഴത്തിൽ ആവിഷ്‌കരിച്ചത്. കവിതയുടെ തനിമ ചോരാതെയുള്ള ആവിഷ്‌കാരം പരിപാടിയെ കൂടുതൽ ജനപ്രിയമാക്കുവാൻ സഹായിച്ചു. മലയാളികൾ മറന്നുപോകുമായിരുന്ന ഒട്ടനവധി കവിതകൾ മാമ്പഴം വേദിയിലൂടെ പുനരാവിഷ്‌കരിച്ചു. കേരളത്തിൽ എല്ലാഭാഗത്തുനിന്നുമായി 18 മത്സരാർത്ഥികളാണ് മാമ്പഴം സീസൺ 10ൽ മാറ്റുരച്ചത്.
ആലങ്കോട് ലീലകൃഷ്ണൻ, മുരുകൻ കാട്ടാക്കട, കാവാലം ശ്രീകുമാർ തുടങ്ങിയവരായിരുന്നു വിധികർത്താക്കൾ. സംഗീതസംവിധായകൻ ഭരത് ലാൽ ആണ് മത്സരാർത്ഥികൾക്ക് വേണ്ടി ഗ്രൂമിങ് കൈകാര്യം ചെയ്തത്. ഡോ. മിനി നായർ ആയിരുന്നു കണ്ടന്റ് പ്രൊഡ്യൂസർ. പ്രോഗ്രാം പ്രൊഡ്യൂസർ ധനീഷ് ഓ വി. കൈരളി ടി വി യുടെ ക്രീയേറ്റീവ് വിഭാഗം മേധാവികളായിരുന്ന സോമകുമാർ, പി ഓ മോഹൻ, സന്തോഷ് പാലി തുടങ്ങിയരുടെ സർഗാത്മകപിന്തുണയും പ്രോഗ്രാമിന്റെ വിജയത്തിന് മുഖ്യഘടകമായിരുന്നുവെന്നും പിന്നണി പ്രവർത്തകർ പറയുന്നു.