- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്തെ വലിയ നേട്ടങ്ങളിലൊന്ന് സ്വന്തമാക്കിയ പെൺകുട്ടിയെ ഈ തമാശ കൊണ്ടൊന്നും തളർത്താനാവില്ല: തന്നെ 'ചില്ലറ' എന്ന് വിശേഷിപ്പിച്ച ശശി തരൂരിന് ഉശിരൻ മറുപടിയുമായി ലോക സുന്ദരിപ്പട്ടം നേടിയ ഇന്ത്യൻ പെൺകുട്ടി മാനുഷി ചില്ലർ
മുംബയ്: ലോകസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ തന്നെ 'ചില്ലറ' എന്ന് വിശേഷിപ്പിച്ച തരൂരിന് മറുപടിയുമായി മാനുഷി ചില്ലർ. ഈ തമാശകൊണ്ടൊന്നും തന്നെ തളർത്താൻ ആവില്ലെന്നാണ് മാനുഷിയുടെ പ്രതികരണം. നരേന്ദ്ര മോദി സർക്കാരിന്റെ നോട്ടുനിരോധനത്തെ കളിയാക്കാനായി ട്വീറ്റ് നൽകിയപ്പോഴാണ് തരൂരിൽ നിന്ന് ഇത്തരമൊരു പരാമർശം ഉണ്ടായത്. ലോകത്തിന് മുമ്പിൽ ഇന്ത്യയുടെ അഭിമാനമായി മാറിയ ലോകസുന്ദരി മാനുഷി ചില്ലറെ 'ചില്ലറ' എന്ന് വിശേഷിപ്പിച്ചതോടെ കോൺഗ്രസ് എംപി ശശി തരൂരിന് വലിയ വിമർശനം നേരിടേണ്ടി വന്നിരുന്നു; പതിനേഴ് വർഷങ്ങൾക്ക് ശേഷം ലോകസുന്ദരിപ്പട്ടം ഇന്ത്യയിൽ എത്തിച്ചതിന് രാജ്യത്ത് എല്ലായിടത്തുനിന്നും അഭിനന്ദനങ്ങൾ ഉയരുന്നതിനിടെയാണ് ഇത്തരമൊരു പരാമർശം തരൂരിൽ നിന്ന് ഉണ്ടായത്. ഇതോടെ വലിയ പ്രതിഷേധവും ഇതിനെതിരെ ഉയർന്നു. ലോകത്തിലെ തന്നെ വലിയ നേട്ടങ്ങളിൽ ഒന്ന് സ്വന്തമാക്കിയ പെൺകുട്ടിയെ ഈ തമാശ കൊണ്ടൊന്നും തളർത്താനാവില്ലെന്ന് പറഞ്ഞാണ് മാനുഷി ഇപ്പോൾ തിരിച്ചടിച്ചത്. മാനുഷി ചില്ലറുടെ നേട്ടത്തെ കൂട്ടുപിടിച്ച് നോട്ടുനിരോധനത്തെ
മുംബയ്: ലോകസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ തന്നെ 'ചില്ലറ' എന്ന് വിശേഷിപ്പിച്ച തരൂരിന് മറുപടിയുമായി മാനുഷി ചില്ലർ. ഈ തമാശകൊണ്ടൊന്നും തന്നെ തളർത്താൻ ആവില്ലെന്നാണ് മാനുഷിയുടെ പ്രതികരണം. നരേന്ദ്ര മോദി സർക്കാരിന്റെ നോട്ടുനിരോധനത്തെ കളിയാക്കാനായി ട്വീറ്റ് നൽകിയപ്പോഴാണ് തരൂരിൽ നിന്ന് ഇത്തരമൊരു പരാമർശം ഉണ്ടായത്.
ലോകത്തിന് മുമ്പിൽ ഇന്ത്യയുടെ അഭിമാനമായി മാറിയ ലോകസുന്ദരി മാനുഷി ചില്ലറെ 'ചില്ലറ' എന്ന് വിശേഷിപ്പിച്ചതോടെ കോൺഗ്രസ് എംപി ശശി തരൂരിന് വലിയ വിമർശനം നേരിടേണ്ടി വന്നിരുന്നു; പതിനേഴ് വർഷങ്ങൾക്ക് ശേഷം ലോകസുന്ദരിപ്പട്ടം ഇന്ത്യയിൽ എത്തിച്ചതിന് രാജ്യത്ത് എല്ലായിടത്തുനിന്നും അഭിനന്ദനങ്ങൾ ഉയരുന്നതിനിടെയാണ് ഇത്തരമൊരു പരാമർശം തരൂരിൽ നിന്ന് ഉണ്ടായത്.
ഇതോടെ വലിയ പ്രതിഷേധവും ഇതിനെതിരെ ഉയർന്നു. ലോകത്തിലെ തന്നെ വലിയ നേട്ടങ്ങളിൽ ഒന്ന് സ്വന്തമാക്കിയ പെൺകുട്ടിയെ ഈ തമാശ കൊണ്ടൊന്നും തളർത്താനാവില്ലെന്ന് പറഞ്ഞാണ് മാനുഷി ഇപ്പോൾ തിരിച്ചടിച്ചത്.
മാനുഷി ചില്ലറുടെ നേട്ടത്തെ കൂട്ടുപിടിച്ച് നോട്ടുനിരോധനത്തെ പരിഹസിക്കുകയായിരുന്നു ശശി തരൂർ. ഇന്ത്യൻ പണം ലോകത്തെ കീഴടക്കിയത് ബിജെപി മനസിലാക്കണം, 'ചില്ലറ' പോലും ലോകസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടു എന്നായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്. ഇതോടെ വലിയ വിമർശനങ്ങൾ ഉയർന്നു. സംഭവം വിവാദമായതോടെ ദേശീയ വനിതാ കമ്മീഷൻ തരൂരിന് നോട്ടീസക്കുകയും ചെയ്തു.
ഇതോടെ മാനുഷിയോടും കുടുംബത്തോടും തരൂർ മാപ്പപേക്ഷിച്ചിരുന്നു. താൻ ഒരു തമാശ പറഞ്ഞതാണെന്നും ആരെയും വേദനിപ്പിക്കാൻ വേണ്ടി ചെയ്തതല്ലെന്നും തരൂർ മറ്റൊരു ട്വീറ്റിൽ വ്യക്തമാക്കി. ഏതൊരു ഇന്ത്യക്കാരനെ പോലെ താനും മാനുഷിയുടെ നേട്ടത്തിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മാനുഷിയുടെ പ്രതികരണം.