തിരുവനന്തപുരം: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അക്രമങ്ങൾ പ്രമേയമാക്കി സഞ്ചയ് പറമ്പത്തിന്റെ ഷോർട്ട്ഫിലിം. ആറ് മിനിറ്റ് ദൈർഘ്യമുള്ള ഷോട്ഫിലിമിൽ സിനിമ സീരിയൽ താരമായ അഞ്ജു അരവിന്ദ് ആണ് പ്രധാന വേഷം ചെയ്തിരിക്കുന്നത്.

പൊലീസ് ഉദ്യോഗസ്ഥയുടെ വേഷമാണ് ചിത്ത്രതിൽ അഞ്ജുവിന്റേത്.ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലോട്ട് മടങ്ങുമ്പോൾ വഴിയിൽ ഒരു സ്‌കൂൾ കുട്ടിക്ക് നേരെയുള്ള അതിക്രമത്തിന് പൊലീസുദ്യോഗസ്ഥയ്ക്ക് സാക്ഷിയാകേണ്ടി വരുന്നതും പിന്നീട് കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതും അതിക്രമം നടത്തിയ ആളോട് പ്രതികാരം ചെയ്യുന്നതുമൊക്കെയാണ് ഷോട്ഫിലിമിലെ സംഭവ വികാസങ്ങൾ.

രചനയും തിരക്കഥയും നിർവ്വഹിച്ചിരിക്കുന്നത് സഞ്ജയ് പറമ്പത്താണ്. വൈക്കം വിജയലക്ഷമിയാണ് ഗാനാലാപനം.സംഗീതമൊരുക്കിയിരിക്കുന്നത് സുനിൽ പള്ളിപ്പുറം